പഞ്ചാബ്‌-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ഹരിയാന പോലീസുമായി സംഘര്‍ഷം ചെയ്യാണ്. ഈ കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ശരീരത്തില്‍ ഗുരുതരമായ പരിക്കേറ്റ ഒരു സിഖ് വ്യക്തിയുടെ ചിത്രമാണിത്.

പക്ഷെ ഈ ചിത്രത്തിന് കര്‍ഷക സമരവുമായി യാതൊരു ബന്ധമില്ല എന്ന് ഞങ്ങള്‍ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഗുരുതരമായി പരിക്കെറ്റിയ ഒരു സിഖ് വ്യക്തിയുടെ ചിത്രം കാണാം. ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യയിലെ ജനങ്ങൾക്ക് അന്നം തരുന്നതിന്ന് കർഷകർക്ക്, പ്രധാന മന്ത്രി മോദിയുടെ സമ്മാനം...

എന്നാല്‍ ഈ ചിത്രത്തിന് കര്‍ഷക സമരവുമായി ബന്ധമുണ്ടോ ഇല്ലയോ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് കുടാതെ കര്‍ഷക സമരവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഞങ്ങള്‍ക്ക് ജൂണ്‍ 2019ല്‍ സിഖ് സംഘര്‍ഷ് എന്നൊരു X അക്കൗണ്ട്‌ ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ് നമുക്ക് താഴെ കാണാം.

പോസ്റ്റ്‌ കാണാന്‍ - X | Archived Link

പോസ്റ്റില്‍ പറയുന്നത് ചിത്രത്തില്‍ കാണുന്ന വ്യക്തി ഒരു ഓട്ടോ ഡ്രൈവര്‍ ആണ്. അദ്ദേഹത്തിനെയും മകനെയും ഡല്‍ഹി പോലീസ് മുഖര്‍ജീ നഗര്‍ പോലീസ് സ്റ്റേഷന്‍റെ പുറത്ത് ക്രൂരമായി മര്‍ദിച്ചിരുന്നു. ഈ മര്‍ദനത്തില്‍ സംഭവിച്ച പരിക്കുകളാണ് നാം ഫോട്ടോയില്‍ കാണുന്നത്.

ഈ മര്‍ദനത്തിന്‍റെ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ടായിരുന്നു. ഡല്‍ഹി പോലീസ് 2019ല്‍ സരബ്ജീത് എന്ന ടെമ്പോ ഡ്രൈവറെയും ഇയാളുടെ മകനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസും പ്രതികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തിലാണ് സരബ്ജീതെന്ന ഈ വ്യക്തിക്ക് ഇത്തരം പരിക്ക് സംഭവിച്ചത്. ഈ കേസില്‍ ഇദ്ദേഹത്തിന്‍റെ 15 വയസുള്ള മകനെയും പോലീസ് മര്‍ദിച്ചു എന്ന് ആരോപണമുണ്ടായിരുന്നു.

ഈ കേസിനെ തുടര്‍ന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പന്ഡ് ചെയ്യുകയുണ്ടായി. ജാഗ്രന്‍ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്ത പ്രകാരം സരബ്ജീതിന്‍റെ പേരില്‍ ഇതിനു മുമ്പും പല കേസുകളുണ്ട്.

നിഗമനം

പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഡല്‍ഹിയില്‍ പോലീസുമായിയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു ടെമ്പോ ഡ്രൈവറുടെ ചിത്രമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഡല്‍ഹിയില്‍ പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ ടെമ്പോ ഡ്രൈവറുടെ ചിത്രം കര്‍ഷക സമരത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു...

Written By: Mukundan K

Result: False