കര്‍ഷക സമരത്തില്‍ ഖാലിസ്ഥാനി എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിന് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു നിഹന്ഗ് സിഖ് ‘ഖാലിസ്ഥാന്‍ വേണം’ എന്ന ആവശ്യം ഉന്നയിക്കുന്ന ഒരു കടലാസ് പിടിച്ച് നില്‍കുന്നതായി കാണാം. ഈ പോസ്റ്റിന്‍റെ അടികുറിപ്പില്‍ ‘കൃഷി’ എന്ന് മാത്രം എഴുതി വളരെ മിടുക്കോടെ ഈ ചിത്രത്തിനെ കര്‍ഷക സമരവുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നു. ഈ ശ്രമം വിജയിക്കുന്നുണ്ട് എന്ന് നമുക്ക് കമന്‍റുകള്‍ പരിശോധിച്ചാല്‍ മനസിലാകുന്നു. കമന്‍റുകളില്‍ ഈ ചിത്രത്തിന് കര്‍ഷക സമരവുമായി ബന്ധമുണ്ട് എന്ന വ്യക്തമായ ധാരണയോടെയാണ് വായനക്കാര്‍ കമന്‍റ് ചെയ്യുന്നത്.

എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം 2013ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് വ്യക്തമായി. ഈ ചിത്രം സ്റ്റോക്ക്‌ ഇമേജ് വെബ്സൈറ്റ് ആയ ഗെറ്റി ഇമാജെസില്‍ 2013 മുതല്‍ ലഭ്യമാണ്.

ചിത്രത്തിനെ കുറിച്ച് നല്‍കിയ വിവരണം അനുസരിച്ച് ജൂണ്‍ 6, 2013ല്‍ അമൃത്സറിലെ സുവര്‍ണ മന്ദിറില്‍ ഖാലിസ്ഥാനി സംഘടനകള്‍ ഒപ്രേഷന്‍ ബ്ലൂ സ്റ്റാറിന്‍റെ വാര്‍ഷികക്ക് ഘളളുഘാറ ദിവസ് (സിഖ് വംശഹത്യ ദിനം) ആചരിക്കാന്‍ എത്തി ചേര്‍ന്നതാണ്‌. ഈ സമയത്താണ് ഈ ചിത്രം പകര്‍ത്തിയത്. ഈ ചിത്രം പകര്‍ത്തിയ നരിന്ദര്‍ നന്നുവിന്‍റെ മറ്റൊരു ചിത്രം നമുക്ക് താഴെ കാണാം. ഈ ചിത്രവും ഇതേ സംഭവത്തിന്‍റെതാണ്.

നിഗമനം

ഖാലിസ്ഥാനെ പിന്തുണയ്ക്കുന്ന സംഘടന ഒരു ദശകം മുമ്പ് സംഘടിപ്പിച്ച ഒരു പരിപാടിയുടെ ചിത്രം നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി തെറ്റായി ബന്ധപെടുത്തി പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കര്‍ഷക സമരത്തിന്‍റെ മറവില്‍ ഖാലിസ്ഥാന്‍ സമരം നടത്തുന്നുവെന്ന് ആരോപിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്...

Written By: K. Mukundan

Result: Misleading