
തിരുന്നാവായ കുംഭമേളയുടെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പുഴയുടെ തീരത്ത് ഭക്തന്മാരുടെ സമാഗമനത്തിൻ്റെ ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടുക്കിക്കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “വിശ്വസിക്കാനാവാത്ത മാറ്റം! 🚩 ഒരു ഓൺലൈൻ മാധ്യമം പോലും തിരിഞ്ഞുനോക്കാതിരുന്നിടത്തുനിന്ന്, ഇന്ന് കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ മത്സരിച്ച് വാർത്ത നൽകുന്ന അവസ്ഥയിലേക്ക് തിരുന്നാവായ കുംഭമേള മാറിയിരിക്കുന്നു. നിശബ്ദമാക്കപ്പെട്ട സത്യങ്ങൾ ജനങ്ങളിലേക്ക് എത്തുമ്പോൾ അത് ചരിത്രമാകും. നിളാതീരത്തെ ഈ ജനസാഗരം ഇനി ആർക്കും അവഗണിക്കാനാവില്ല. 🔱✨”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. കൂടാതെ ഈ ചിത്രത്തിന് തിരുനാവായ കുംഭമേളയുമായി യാതൊരു ബന്ധവുമില്ല എന്നും വ്യക്തമായി. 28 ജനുവരി 2025ന് ഭാസ്കർ പ്രസിദ്ധികരിച്ച റിപ്പോർട്ട് നിങ്ങൾക്ക് താഴെ കാണാം.

വാർത്ത വായിക്കാൻ – Bhaskar | Archived
കഴിഞ്ഞ കൊല്ലം ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭിനെ കുറിച്ചുള്ള വാർത്തയിലാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. 13 ജനുവരി 2025ന് ന്യൂസ് 18 പ്രയാഗ്രാജ് മഹാകുംഭിനെ കുറിച്ച് പ്രസിദ്ധികരിച്ച വാർത്തയിലും ഈ ചിത്രം നമുക്ക് കാണാം.

വാർത്ത വായിക്കാൻ – News 18 | Archived
മനോരമയുടെ വാർത്ത പ്രകാരം ഈ ചിത്രം ഉത്തർപ്രദേശ് സർക്കാർ പുറത്തു വിട്ടതാണ്. 13 ജനുവരി 2025ന് പ്രയാഗരാജിലെ മഹാകുംഭമേളയിൽ പങ്കെടുത്ത ഭക്തരുടെ ഏരിയൽ ഫോട്ടോയാണ് നാം കാണുന്നത്.

വാർത്ത വായിക്കാൻ – Onmanorama | Archived
നിഗമനം
നിലവിൽ മലപ്പുറത്തിലെ തിരുന്നാവായയിൽ നടക്കുന്ന മഹാ മാഘ കുംഭമേളയുടെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കഴിഞ്ഞ കൊല്ലം പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയുടെ ചിത്രമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:തിരുനാവായ കുംഭമേളയുടെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് പ്രയാഗ്‌രാജിലെ പഴയ ചിത്രം
Fact Check By: Mukundan KResult: Misleading



