
നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെതിരെ വെനിസ്വേലയിൽ നടക്കുന്ന പ്രതിഷേധം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ ഒരു വമ്പൻ മാർച്ചിൻ്റെ ചിത്രം കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “തോൽക്കാൻ മനസ്സില്ലാത്ത വെനിസ്വേല. അമേരിക്കൻ അധിനിവേശത്തിനെതിരെ പ്രതിഷേധമിരമ്പുന്നു.”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. ഈ ചിത്രം 24 ജൂലൈ 2024ന് എം.എസ്.ടി. എന്ന ബ്രസീലിയൻ വെബ്സൈറ്റ് പ്രസിദ്ധികരിച്ചതായി നമുക്ക് താഴെ കാണാം.

പോസ്റ്റ് കാണാൻ – MST | Archived
ഈ വാർത്ത പ്രകാരം ഈ ജാഡ വെനിസ്വേലയിൽ മഡുറോയുടെ തെരെഞ്ഞെടുപ്പ് വിജയാഘോഷത്തിൻ്റെതാണ്. ഈ ചിത്രം ജൂലൈ 24ന് മറ്റൊരു ബ്രസീലിയൻ വെബ്സൈറ്റ് ദേസകാറ്റോ പ്രസിദ്ധികരിചിതായി നമുക്ക് കാണാം.

പോസ്റ്റ് കാണാൻ – Desacato | Archived
3 ജനുവരി 2026നാണ് അമേരിക്ക നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തത്. അതിനാൽ ഈ ചിത്രത്തിന് മഡുറോയുടെ അറസ്റ്റുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെതിരെ വെനിസ്വേലയിൽ നടക്കുന്ന പ്രതിഷേധത്തിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നചിത്രത്തിന് മഡുറോയുടെ അറസ്റ്റുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെതിരെ വെനിസ്വേലയിൽ നടക്കുന്ന പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ബന്ധമില്ലാത്ത ചിത്രം
Fact Check By: K. MukundanResult: Misleading


