“നിർമ്മലാ കോളേജ് പ്രിൻസിപ്പലിന്റെ വീട്ടുമുറ്റത്ത് റീത്ത് വാര്‍ത്ത മുക്കി ചാനലുകൾ”, എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ ഒരു വീട്ടുമുറ്റത്ത് ഒരു വാഴയിലയില്‍ റീത്ത് വെച്ചിരിക്കുന്നത് കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “നിർമ്മലാ കോളേജ് പ്രിൻസിപ്പലിന്റെ വീട്ടുമുറ്റത്ത് റീത്ത് വാർത്ത മുക്കി ചാനലുകൾ 🤬

കുറച്ച് ദിവസം മുമ്പ് കോളേജ് ക്യാമ്പസില്‍ നിസ്കരിക്കുന്നതിനെ തുടര്‍ന്ന് നിര്‍മ്മല കോളേജ് പ്രിന്‍സിപ്പലും വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ അവകാശവാദം ശരിയാണോ അതോ തെറ്റാണോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ചിത്രം 6 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. 2018 മുതല്‍ ഈ ചിത്രം സമൂഹ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ലഭ്യമാണ്. രാഷ്ട്രദീപിക എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യില്‍ ഈ ചിത്രം നിങ്ങള്‍ക്ക് താഴെ കാണാം.

വാര്‍ത്ത‍ വായിക്കാന്‍ - Rashtra Deepika | Archived

വാര്‍ത്ത‍ പ്രകാരം ഈ ചിത്രം ബിജെപിയുടെ അനുഭാവിയായ കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായി ജോലി ചെയുന്ന എന്‍. സുധീരന്‍റെ വീട്ടുവരാന്തയില്‍ കണ്ടെത്തിയ റീത്താണ്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു മ​ട്ട​ന്നൂ​ർ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി റീ​ത്ത് നീ​ക്കം ചെ​യ്തു, എന്നും വാര്‍ത്ത‍യില്‍ പറയുന്നു. ഈ ചിത്രം ചില ഫെസ്ബൂക്ക് പേജുകളും മെയ്‌ 3, 2018ന് പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് നിങ്ങള്‍ക്ക് താഴെ കാണാം.

FacebookArchived Link

ഇതേ വാര്‍ത്തയോടൊപ്പം ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റ് ചില പോസ്റ്റുകള്‍ നിങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് കാണാം – പോസ്റ്റ്‌ 1, പോസ്റ്റ്‌ 2. അങ്ങനെ ഈ ചിത്രത്തിന് നിലവില്‍ മുവാറ്റുപുഴയിലുള്ള നിര്‍മ്മല കോളേജുമായി ബന്ധപെട്ട വിവാദത്തിനോട് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാകുന്നു.

കോളേജ് പ്രിന്‍സിപ്പലിനെതിരെ ഇങ്ങനെയൊരു പ്രതിഷേധം ഉണ്ടായോ ഇല്ലയോ എന്ന് അറിയാന്‍ ഞങ്ങള്‍ നിര്‍മ്മല കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഇമ്മാനുവല്‍ എജെ യുമായി ബന്ധപെട്ടു. ഈ പ്രചരണത്തിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “ഇങ്ങനെ യാതൊരു സംഭവം ഇവിടെ നടന്നിട്ടില്ല. ഈ പ്രചരണം തെറ്റാണ്.”

നിഗമനം

മുവാറ്റുപുഴയിലെ നിര്‍മ്മല കോളേജില്‍ നിസ്കാരത്തെ തുടര്‍ന്നുണ്ടായ വിവാദത്തിനെതിരെ പ്രതിഷേധിച്ച് പ്രിന്‍സിപ്പലിന്‍റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ചിത്രം 6 കൊല്ലം പഴയതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. കുടാതെ ഇത്തരമൊരു സംഭവം നടന്നിട്ടില്ല എന്ന് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സ്ഥിരികരിക്കുകയും ചെയ്തു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:നിര്‍മ്മല കോളേജ് പ്രിന്‍സിപ്പലിന്‍റെ വീട്ടുമുറ്റത്ത് വാഴയിലയില്‍ റീത്ത് വെച്ച് പ്രതിഷേധം എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം

Written By: Mukundan K

Result: False