പൂനെയിൽ ചില യുവാക്കൾ സാരി ധരിച്ചത്തിൻ്റെ ചിത്രം JNUവിൽ മഹിളാ ദിനാഘോഷം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

False Social

JNUവിൽ മഹിളാ ദിനാഘോഷങ്ങൾ എന്ന തരത്തിൽ ഒരു  ചിത്രം  സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ മൂന്ന് യുവാക്കൾ സാരി ധരിച്ച് നിൽക്കുന്നതായി നമുക്ക് കാണാം. ഇവർക്കൊപ്പം സൂട്ട് ധരിച്ച ഒരു യുവതിയും നിൽക്കുന്നുണ്ട്. ഈ യുവതി പോലീസിനെ ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “JNU വിൽ നിന്ന് കമ്മികളുടെ മഹിളാ ദിനാശംസകൾ..എല്ലാരും പെണ്ണാണെ ”  

എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം ഞങ്ങൾക്ക് നിരവധി വാർത്ത റിപ്പോർട്ടുകളിൽ ലഭിച്ചു. ദിവ്യ മറാത്തി എന്ന മാധ്യമ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്ത പ്രകാരം ഈ വിദ്യാർഥികൾ പൂനെയിലെ ഫർഗ്യൂസൻ കോളേജിൽ പഠിക്കുന്നവരാണ്. 

വാർത്ത വായിക്കാൻ – Divya Marathi | Archived Link 

2020ൽ പൂനെയിലെ ഫർഗ്യൂസൻ കോളേജിൽ സാരി ആൻഡ് ടൈ ഡേ എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ വിദ്യാർത്ഥിനികൾ സാരിയും വിദ്യാർഥികൾ സ്യൂറ്റും ടൈയും ധരിച്ച് വരണം എന്നായിരുന്നു ഉദ്ദേശം. പക്ഷെ ഋഷികേഷ്, ആകാശ്, സുമിത്, ശ്രദ്ധ എന്നിവരും ഇതിൻ്റെ നേരെ വിപരീതമായി വസ്ത്രങ്ങൾ ധരിച്ച് പരിപാടിയിൽ പങ്കെടുത്തു. ഈ മൂന്ന് ചെറുപ്പക്കാർ സാരിയും ശ്രദ്ധ സ്യൂറ്റും ടൈയും ധരിച്ച് എത്തി. ലിംഗ സമതയുടെ സന്ദേശം നൽകാനാണ് ഇവർ ഇങ്ങനെ ചെയ്തത്. 

ഇതേ കാര്യം ദി ഇന്ത്യൻ എക്സ്പ്രസ്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലിംഗ സമത്വ സന്ദേശം നൽകാനാണ് ഋഷികേഷ്‌ സനാപ്പ്, സുമിത് ഹോൺവഡജകർ, ശ്രദ്ധ ദേശ്പാണ്ഡെ, ആകാശ് പവാർ ഇത്തരത്തിൽ വസ്ത്രം ധരിച്ച് എത്തിയത്. 

വാർത്ത വായിക്കാൻ – Indian Express | Archived Link      

നിഗമനം

സമൂഹ മാധ്യമങ്ങളിൽ JNUവിലെ മഹിളാ ദിനാഘോഷം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിന് JNUയുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രം 5 കൊല്ലം മുൻപ് പൂനെയിലെ ഫർഗ്യൂസൻ കോളേജിൽ നടന്ന ഒരു പരിപാടിയിൽ എടുത്തതാണ്.   

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)