
യൂസഫലിയുടെ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാന്‍ ഇസ്ലാമാബാദിലെ ഹയാത്ത് മാരിയറ്റ് ഹോട്ടല്‍ സമുച്ചയം അഫ്ഗാന്‍ ബോംബിട്ടു തകർക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഭീകരാക്രമണത്തിൻ്റെ ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “യൂസഫലിയുടെ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാന്‍ ഇസ്ലാമാബാദിലെ ഹയാത്ത് മാരിയറ്റ് ഹോട്ടല്‍ സമുച്ചയം അഫ്ഗാന്‍ ബോംബിട്ടു തകര്‍ത്തു.ഒട്ടേറെ മരണം..!…”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയിൽ പറയുന്ന മാരിയറ്റ് ഹ്യാട്ട് ഹോട്ടൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇത്തരം പേരുള്ള യാതൊരു ഹോട്ടൽ എവിടെയും കണ്ടെത്തിയില്ല. ഇസ്ലാമബാദിൽ മാരിയറ്റ് ഹോട്ടൽ ഉണ്ട്. പക്ഷെ ഈ ഹോട്ടലിന് നേരെ ഭീകരാക്രമണമോ ബോംബ് സ്ഫോടനം നടന്നു എന്ന തരത്തിൽ യാതൊരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ ദൃശ്യങ്ങളിൽ കാണിക്കുന്ന ഹോട്ടൽ ഇസ്ലാമബാദ് മാരിയറ്റ് ആണ്. 2008ൽ ഈ ഹോട്ടലിന് നേരെ ഭീകരവാദികൾ ആക്രമിച്ചിരുന്നു. ഈ 17 കൊല്ലം പഴയ സംഭവത്തിൻ്റെ ചിത്രമാണ് ദൃശ്യങ്ങളിൽ കാണിക്കുന്നത്. ഈ ചിത്രം ഗേറ്റി ഇമേജസ് എന്ന സ്റ്റോക്ക് ഫോട്ടോ വെബ്സൈറ്റിൽ ഞങ്ങൾക്ക് റിവേഴ്സ് ഇമേജ് അന്വേഷണത്തിൽ കണ്ടെത്തി.

ഫോട്ടോയിനെ കുറിച്ച് നൽകിയ വിവരണം പ്രകാരം 20 സെപ്റ്റംബർ 2008ൽ പാകിസ്ഥാനിലെ ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിൽ ഹോട്ടലിൽ നിന്ന് പുക വരുന്നത്തിൻ്റെ ചിത്രമാണിത്. ഈ ഹോട്ടൽ ഉടമ യൂസുഫലിയല്ല പകരം പാകിസ്ഥാനിലെ ഹശ്വാനി ഹോട്ടൽ ഗ്രൂപ്പാണ്. ഈ ഗ്രൂപ്പിൻ്റെ മേധാവി സദറുദ്ദിൻ ഹശ്വാനിയാണ് ഈ ഹോട്ടലിൻ്റെ ഉടമസ്ഥൻ. മറ്റു ചില ദൃശ്യങ്ങൾ പാകിസ്ഥാനിലെതല്ല.

ഇതിൽ യമനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങളുണ്ട്. Xൽ 22 ഡിസംബർ 2024ന് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതായി നമുക്ക് താഴെ കാണാം.
കുറച്ച് മാസങ്ങൾ മുൻപ് അമേരിക്കയിലെ ഫിലാഡൽഫിയയിൽ നടന്ന ഒരു വിമാനാപകടത്തിൻ്റെ ദൃശ്യങ്ങളാണ് ഈ വീഡിയോയിലും പ്രചരിപ്പിക്കുന്നത്.
Also Read | ‘ഇന്ത്യയുടെ സൈനിക നടപടിയില്‍ തകര്‍ന്ന പാകിസ്ഥാന്‍’, പ്രചരിക്കുന്നത് ഫിലാഡല്‍ഫിയയില്‍ നിന്നുള്ള വീഡിയോ…
ഇതേ പോലെ ദുബായിലെ ജെബേൽ അലി തുറുമുഖത്തിൽ നടന്ന സ്ഫോടനത്തിൻ്റെ ദൃശ്യങ്ങളാണ് പാകിസ്ഥാനിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നത്.
ഈ സംഭവം 8 ജൂലൈ 2021നാണ് നടന്നത്. ഈ സ്ഫോടനത്തിൻ്റെ കാരണങ്ങൾ വ്യക്തമായിരുന്നില്ല. ഈ സ്‌ഫോടനത്തിൽ ആരും മരിച്ചതായി റിപോർട്ടുകൾ ഇല്ല. ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ച് ഞങ്ങൾ ഇംഗ്ലീഷിൽ പ്രസിദ്ധികരിച്ച റിപ്പോർട്ട് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
Also Read | Old Video From Jebel Ali Port In Dubai Going Viral As Adani Airport In Gujarat.
അവസാനത്തെ വീഡിയോ AI ഉപയോഗിച്ച് നിർമിച്ചതാണ്. ഈ വീഡിയോ Xൽ Tinda Singh എന്ന യൂസറാണ് പങ്ക് വെച്ചത്.
ഈ വീഡിയോ ശ്രദ്ധിച്ച് നോക്കിയ ഹോട്ടലിൻ്റെ പേര് ‘Grand Hyat’ എന്നാണ് എഴുതിയത്. ഈ പേരിൽ പാകിസ്ഥാനിൽ യാതൊരു ഫൈവ് സ്റ്റാർ ഹോട്ടലുകളില്ല. പ്രിറ്റ്‌സ്കർ (Pritzker) കുടുംബം ഉടമസ്ഥരായ ഹ്യാട്ട് ഹോട്ടലുകളുടെ ഒരു ബ്രാൻഡ് ആണ് ഗ്രാൻഡ് ഹ്യാട്ട്. ഇതിൻ്റെ ഇംഗ്ലീഷ് സ്പെല്ലിങ് ‘Grand Hyatt’ എന്നാണ്. പാകിസ്ഥാനിൽ നിലവിൽ ഈ ഹോട്ടൽ ഇല്ല. 2027ൽ ഇസ്ലാമബാദിൽ ഗ്രാൻഡ് ഹ്യാട്ട് ഹോട്ടൽ തുടങ്ങും എന്ന റിപ്പോർട്ടുകളുണ്ട്.
നിഗമനം
യൂസഫലിയുടെ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാന്‍ ഇസ്ലാമാബാദിലെ ഹയാത്ത് മാരിയറ്റ് ഹോട്ടല്‍ സമുച്ചയം അഫ്ഗാന്‍ ബോംബിട്ടു തകർക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം പൂർണമായും തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങൾ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാന്‍ ഇസ്ലാമാബാദിലെ ഹയാത്ത് മാരിയറ്റ് ഹോട്ടലിൽ ബോംബ് സ്ഫോടനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False


