
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ രക്ഷപെടാൻ സഹായിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ തോക്ക് പിടിച്ച ഒരു തീവ്രവാദിയെ രക്ഷപെടാൻ ചിലർ സഹായിക്കുന്നത് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “#പഹൽഗാമിൽ ആ ക്രമണത്തിന് ശേഷം തീവ്രവാദികളെ സുരക്ഷിതമായി രഷപെടാൻ കാശ് മീരികൾ സഹാ യിക്കുന്ന ദൃശ്യം..😡 #കാശ്മീരികളുടെ യാതൊരു പിഞ്ഞുണയും തീവ്രവാദികൾക്ക് കിട്ടിയില്ല എന്ന് പറയുന്നവർ ഇപ്പൊൾ എന്ത് പറയുന്നു ?”
എന്നാൽ എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. മധു പൂർണിമ കിശ്ത്വർ എന്ന മാധ്യമ പ്രവർത്തക 22 ഫെബ്രുവരി 2019ന് Xൽ ഈ വീഡിയോ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.
പോസ്റ്റ് കാണാൻ – X | Archived Link
ഞങ്ങൾ കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഇന്ത്യ ടുഡേയുടെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടെത്തി. ഈ വീഡിയോ ഇന്ത്യ ടുഡേ 13 മെയ് 2018നാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ വീഡിയോ കാശ്മീരിലെ പുൽവാമയിൽ കാഷ്‌മീരിലെ നാട്ടുക്കാർ ഒരു ഭീകരവാദിയെ രക്ഷപെടാൻ സഹായിക്കുന്ന ദൃശ്യങ്ങളാണ്.
പോസ്റ്റ് കാണാൻ – Facebook | Archived Link
ഗുജറാത്തി മാധ്യമ ചാനൽ VTV ഗുജറാത്തി ന്യൂസ് അവരുടെ യൂട്യൂബ് ചാനലിൽ ഈ വീഡിയോ 14 മെയ് 2018ന് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇവരുടെ വാർത്ത പ്രകാരം സൈന്യം ഭീകരവാദിയെ പിടിക്കാൻ ശ്രമിക്കുമ്പോൾ പുൽവാമയിൽ നാട്ടുകാർ ആർമിക്കുനേരെ കല്ലെറിഞ്ഞു കൂടാതെ ഈ ഭീകരരെ രക്ഷപെടാൻ സഹായിക്കും ചെയ്തു.
നിഗമനം
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ രക്ഷപെടാൻ സഹായിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങളാണ്. മെയ് 2018 മുതൽ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. 22 ഏപ്രിൽ 2025ന് നടന്ന പെഹൽഗാമിലെ ബൈസാരൻ താഴ്വരെയിൽ നടന്ന ഭീകരാക്രമണവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പഴയ വീഡിയോ ഉപയോഗിച്ച് പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ രക്ഷപെടാൻ സഹായിക്കുന്നു എന്ന തരത്തിൽ തെറ്റായ പ്രചരണം
Written By: Mukundan KResult: Misleading
