
പാകിസ്ഥാനിൽ ഖൈബർ പക്തൂൺഖ്വയിൽ പാക് സൈന്യത്തിന് നേരെ പാകിസ്ഥാനി ജനങ്ങൾ കല്ലെറിയുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പാക്കിസ്ഥാൻ സേനയുടെ വാഹങ്ങൾക്കു നേരെ ആക്രമണം നടക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “”ഭാരതത്തിന്റെ ആറു റാഫേലുകൾ വെടിവെച്ചിട്ട” 😂😂ബങ്കർ മുനീറിന്റെ പിള്ളേരുടെ അവസ്ഥ… സ്വന്തം രാജ്യത്തെ, ഖൈബർ പഖ്തൂൺഖ്വയിലെ കൊച്ചുപിള്ളേർ ഓടിച്ചിട്ട് തല്ലുന്നു….”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ ഫേസ്‌ബുക്കിൽ കണ്ടെത്തി.

ഈ വീഡിയോ 18 മെയ് 2023നാണ് യുസർ ഫേസ്‌ബുക്കിൽ പങ്ക് വെച്ചത്. ഈ പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനിൻ്റെ പാർട്ടി തെഹ്രീക് എ ഇൻസാഫ് പാക്കിസ്ഥാൻ (PTI) പ്രവർത്തകർ പാക്കിസ്ഥാൻ സേനയുടെ വാഹനങ്ങളെ ആക്രമിച്ചു പക്ഷെ പാക് സൈന്യം ക്ഷമ സംയമനം കാണിച്ചു. ഈ വീഡിയോയുടെ സ്രോതസ് ഒരു ടിക്റ്റോക് അക്കൗണ്ട് ആണ്. ഞങ്ങൾ ഈ ടിക്കറ്റോക് യുസരുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ 10 മെയ് 2023നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
9 മെയ് 2023ന് മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പാകിസ്ഥാനിൽ ഇമ്രാൻ ഖാനിൻ്റെ PTI പാർട്ടിയുടെ പ്രവർത്തകർ പാകിസ്ഥാനിൽ പല സ്ഥലത്തിൽ വൻ പ്രതിഷേധവും ഹിംസയും നടത്തി. നമുക്ക് വീഡിയോയിലും PTI യുടെ പതാക കാണാം.

നിഗമനം
പാകിസ്ഥാനിൽ ഖൈബർ പക്തൂൺഖ്വയിൽ പാക് സൈന്യത്തിന് നേരെ പാകിസ്ഥാനി ജനങ്ങൾ കല്ലെറിയുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് രണ്ട് വർഷം പഴയ ദൃശ്യങ്ങളാണ്. 9 മെയ് 2023ന് മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങൾ ഖൈബർ പക്തൂൺഖ്വയിൽ പാക് സൈന്യത്തിന് നേരെ പാകിസ്ഥാനി ജനങ്ങൾ കല്ലെറിയുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False


