
പാകിസ്ഥാനിൽ പാക് സൈനികർ താലിബാനിൻ്റെ മുന്നിൽ ആയുധമായി കീഴടങ്ങുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് താലിബാൻ പോരാളികളുടെ മുന്നിൽ ചില സൈനികർ കീഴടങ്ങുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “പാകിസ്ഥാനിൽ നിന്ന് പുറത്തു വരുന്ന കാഴ്ചകൾ എന്താണ് നിങ്ങളുടെ അഭിപ്രായം ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ദൃശ്യങ്ങളുടെ ചില സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. 3 മെയ് 2025ന് ഒരു അഫ്ഘാൻ യുസർ ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി നമുക്ക് താഴെ കാണാം.
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ 2021ൽ അഫ്ഘാനിസ്ഥാൻ സൈന്യം ഖോസ്തിൽ താലിബാനിൻ്റെ മുന്നിൽ കീഴടങ്ങിയപ്പോഴുള്ളതാണ്. ഞങ്ങൾ ഈ ദൃശ്യങ്ങൾ ഞങ്ങളുടെ അഫ്ഘാൻ ടീമിന് പരിശോധനക്കായി അയച്ചപ്പോൾ അവർ ഈ കാര്യം സ്ഥിരീകരിച്ചു. അഫ്ഘാനിസ്ഥാനിലെ മാധ്യമ പ്രവർത്തകരുമായി ഞങ്ങൾ ബന്ധപെട്ടപ്പോൾ അവർ ഈ ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ വ്യക്തത നൽകി. 2021ൽ ഖോസ്തിൽ താലിബാൻ കെ.പി.എഫ് എന്ന സൈന്യ സംഘടനയെ കീഴടക്കിരുന്നു. ഈ ദൃശ്യങ്ങൾ ഈ സംഭവത്തിൻ്റെതാണ്. ഇതേ സംഭവത്തിൻ്റെ മറ്റൊരു വീഡിയോയും ഞങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചു. ഈ വീഡിയോ നിങ്ങൾക് താഴെ നൽകിയ ഫേസ്ബുക്ക് പോസ്റ്റിൽ കാണാം.
https://www.facebook.com/share/v/1DKYSTmABj
നിലവിൽ പാകിസ്ഥാനും താലിബാനും തമ്മിൽ നടക്കുന്ന സംഘർഷവുമായി ഈ പഴയെ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്.
നിഗമനം
പാകിസ്ഥാനിൽ പാക് സൈനികർ താലിബാനിൻ്റെ മുന്നിൽ ആയുധമായി കീഴിടങ്ങുന്ന ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ ദൃശ്യങ്ങൾ പഴയതാണ് കൂടാതെ നിലവിൽ പാക്കിസ്ഥാനും താലിബാനും തമ്മിൽ നടക്കുന്ന യുദ്ധവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)




