
താലിബാൻ സൈന്യം പാകിസ്ഥാനിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു ഹാംവീയിൽ സൈനികർ ഒരു ഗേറ്റിൽ നിന്ന് വരുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ദേണ്ടെ…. ജിഹാദിസ്ഥാനിലേക്ക് താലിബാൻ പട്ടാളം കയറുന്ന രംഗം… ബങ്കർ മുനീറിനെ കാണുന്നില്ല… ഏതേലും ബങ്കറിൽ ഒളിച്ചുകാണും… അഫ്രീദിയുടെ ജാഥയില്ല… രാജ്യാന്തര സമൂഹത്തിനു വായിൽ അമ്പഴങ്ങ… UN സെക്രട്ടറി ജെനെറൽ കാശി സന്ദർശിക്കാൻ വന്നിട്ടുണ്ടെന്ന് തോന്നുന്നു… രായപ്പനും, ദുൽഖറും, ബ്രിട്ടാസും, ബേബിയും ഒന്നും അറിഞ്ഞ മട്ടില്ല… നമുക്കെങ്കിലും തുടങ്ങാം ഒരു “ഷേവ് ജിഹാദിസ്ഥാൻ” ക്യാമ്പൈയ്ൻ…”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ ഫേസ്‌ബുക്കിൽ കണ്ടെത്തി.
ഈ വീഡിയോ 11 ഓഗസ്റ്റ് 2025നാണ് ഈ യുസർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. പാകിസ്താനും അഫ്ഘാനിസ്ഥാനും തമ്മിൽ യുദ്ധം തുടങ്ങിയത് ഒക്ടോബർ മാസത്തിലാണ്. 10 ഒക്ടോബർ 2025ന് കാബൂളിൽ വ്യോമാക്രമണമുണ്ടായി. പാക്കിസ്ഥാൻ ഈ വ്യോമാക്രമണത്തിൻ്റെ ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റെടുത്തില്ല എന്നാലും താലിബാൻ നേതൃത്വം പാകിസ്ഥാനിനെയാണ് കുറ്റപ്പെടുത്തിയത്. ഇതിനെ തുടർന്ന് 12 ഒക്ടോബർ 2025ന് താലിബാൻ പാകിസ്ഥാൻ അതിർത്തിയിൽ പാക് സൈന്യത്തിൻ്റെ പോസ്റ്റുകളെ ആക്രമിച്ചു. അങ്ങനെ ഓഗസ്റ്റിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് പാകിസ്ഥാനും താലിബാനും തമ്മിൽ നടക്കുന്ന യുദ്ധവുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
താലിബാൻ സൈന്യം പാകിസ്ഥാനിൽ പ്രവേശിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മാസങ്ങൾ പഴയ ദൃശ്യങ്ങളാണ്. ഈ വീഡിയോ ഓഗസ്റ്റ് മുതൽ ഫേസ്‌ബുക്കിൽ ലഭ്യമാണ്, ഒക്ടോബറിൽ തുടങ്ങിയ പാക്കിസ്ഥാൻ താലിബാൻ യുദ്ധവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങൾ പാകിസ്ഥാനിൽ താലിബാൻ സൈന്യം പ്രവേശിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False
