
ബാംഗ്ളൂർ-എറണാകുളം വന്ദേ ഭാരത് ട്രെയിനിൽ RSS ഗണഗീതം വിദ്യാർത്ഥികളെ കൊണ്ട് പാടിപിച്ച സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് ബിജെപി ഈ നടപടിക്കെത്തിരെ രംഗത്തെത്തിയിട്ടുണ്ട്. ഗണഗീതം ദേശഭക്തി ഗാനങ്ങൾ ആണെന്നും ആരും വിദ്യാർത്ഥികളെ പാടാൻ നിർബന്ധിച്ചിട്ടില്ല എന്നും ബിജെപി എം.പി. സി. സദാനന്ദൻ പ്രതികരിച്ചു.
ഈ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ട്രെയിനിൽ നിസ്കാരം ചെയ്യുന്ന ദൃശ്യങ്ങൾ. കേരളത്തിൽ ഇതിനെതിരെ യാതൊരു പ്രതിഷേധവുമില്ല, സർക്കാർ അന്വേഷണവുമില്ല എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ട്രെയിനിൽ ഇടനാഴിയിൽ ദൃശ്യങ്ങൾ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:
“അപ്പോൾ അവരുടെ അടുപ്പക്കാർക്ക് അടുപ്പിലും തൂറാം അല്ലെ? ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ സംഭവം പഴയതാണെന്ന് കണ്ടെത്തി. സിയാസത്ത് എന്ന മാധ്യമം 23 ഒക്ടോബർ 2022ന് പ്രസിദ്ധികരിച്ച വാർത്ത പ്രകാരം ഉത്തർ പ്രദേശിലെ ഖഡ്ഡാ റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടന്നത്. ഉത്തർപ്രദേശിലെ കുശിനഗരിൻ്റെ സമീപം ഖഡ്ഡാ റെയിൽവേ സ്റ്റേഷനിൽ സത്യാഗ്രഹഃ എക്സ്പ്രസ്സ് (15273) നിന്നപ്പോൾ ചിലർ ഇപ്രകാരം നിസ്കരിച്ചു എന്ന് റിപ്പോർട്ട് പറയുന്നു.

വാർത്ത വായിക്കാൻ – Siaysat | Archived
ഈ സംഭവം 20 ഒക്ടോബർ 2022ന് നടന്നതാണെന്ന് വാദമുണ്ട് ഈ സംഭവം അന്വേഷിക്കാൻ റെയിൽവേ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് വടക്കൻ കിഴക്കൻ റെയിൽവേയുടെ പ്രവക്താവ് പറഞ്ഞതായി സിയാസത്ത് റിപ്പോർട്ട് ചെയ്തിരുന്നു. മുൻ ബിജെപി എം.എൽ.എ ദീപ്‌ലാൽ ഭാരതിയാണ് ഈ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തത്. ഈ സംഭവം 20 ഒക്ടോബറിനാണ് നടന്നത് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വീഡിയോ പ്രസിദ്ധികരിച്ച ദീപ്‌ലാൽ ഭാരതി പരാതി നൽകും എന്നും വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്. ANI 22 ഒക്ടോബർ 2022ന് ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പ്രകാരം അന്വേഷണത്തിന് ശേഷം ഈ സംഭവത്തിൽ നടപടി ഉണ്ടാകും എന്ന് ഉത്തർ പ്രദേശ് എസ്.പി. അവധേശ് സിംഗ് പറഞ്ഞതായി റിപ്പോർട്ട് ചെയ്തിരുന്നു.

നിഗമനം
കേരളത്തിൽ ട്രെയിനിൽ നിസ്കരിക്കുന്ന ദൃശ്യങ്ങൾ. കേരളത്തിൽ ഇതിനെതിരെ യാതൊരു പ്രതിഷേധമില്ല, സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചില്ല എന്ന തരത്തിൽ നടക്കുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ട്രെയിനിൽ നിസ്കാരം ചെയ്യുന്നത്തിൻ്റെ വൈറൽ ദൃശ്യങ്ങൾ കേരളത്തിലേതല്ല യുപിയിലേതാണ്
Fact Check By: Mukundan KResult: Misleading


