
സൊഹ്രാൻ മംദാനിയുടെ ന്യൂയോർക്ക് വലിയ മാറ്റത്തിലേക്ക്. പാലസ്തീൻ പതാക ഉയർത്താൻ അമേരിക്കൻ പതാക വലിച്ചപറിച്ച് താഴെയിടുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വ്യക്തി അമേരിക്കയുടെ ദേശീയ പതാക ഒരു പോസ്റ്റിൽ നിന്ന് വലിച്ച് താഴെ ഇടുന്ന ദൃശ്യങ്ങൾ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:
“സൊഹ്രാൻ മംദാനിയുടെ ന്യൂയോർക്ക് വലിയ മാറ്റത്തിലേക്ക്. പാലസ്തീൻ പതാക ഉയർത്താൻ അമേരിക്കൻ പതാക വലിച്ചപറിച്ച് താഴെയിടുന്നു. മാൻഹട്ടന് മുകളിൽ ഉയർന്നു നിൽക്കുന്ന സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ സ്ഥാനത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെ, അമേരിക്കൻ പതാക കീറിമുറിച്ച് അതിന്റെ സ്ഥാനത്ത് പലസ്തീൻ പതാക ഉയർത്തുന്ന ഒരു ക്കൂട്ടം ജനങ്ങൾ ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ഞങ്ങൾക്ക് അമേരിക്കയുടെ മാധ്യമ വെബ്സൈറ്റ് ഫോക്സ് ന്യൂസിൻ്റെ വെബ്‌സൈറ്റിൽ ലഭിച്ചു.

വാർത്ത വായിക്കാൻ – Fox News | Archived
വാർത്ത പ്രകാരം നവംബർ 2023ൽ പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ ഒരു പ്രതിഷേധകൻ മാൻഹാട്ടനിലെ ഗ്രാൻഡ് സെൻട്രൽ ടെർമിനലിൻ്റെ സമീപം ഒരു പോസ്റ്റിൻ്റെ മുകളിൽ കയറി അമേരിക്കയുടെ പതാക വലിച്ച് താഴെയിട്ടു. ഈ വീഡിയോ ടൈംസ് ഓഫ് ഇന്ത്യയും 12 നവംബർ 2023ന് അവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.
ബ്രീറ്റ്ഹാർട്ട് എന്ന യുട്യൂബ് ചാനലിലും 14 നവംബർ 2023ന് ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.
സൊഹ്‌റാൻ മംദാനി ന്യൂ യോർക്ക് മേയർ സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത്തിനെ മുൻപാണ് ഈ സംഭവം നടന്നത്. 5 നവംബർ 2025നാണ് സൊഹ്‌റാൻ മംദാനിയെ ന്യൂ യോർക്ക് സിറ്റിയുടെ മേയറായി പ്രഖ്യാപ്പിച്ചത്. 34 വയസ് പ്രായമുള്ള സൊഹ്‌റാൻ മംദാനി ന്യൂ യോർക്കിൻ്റെ ആദ്യത്തെ മുസ്ലിം യുഗാണ്ടൻ ഭാരതീയ വംശജനായ മേയരാണ്.

വാർത്ത വായിക്കാൻ – The Guardian | Archived
നിഗമനം
സൊഹ്രാൻ മംദാനിയുടെ ന്യൂയോർക്കിൽ പാലസ്തീൻ പതാക ഉയർത്താൻ അമേരിക്കൻ പതാക വലിച്ചപറിച്ച് താഴെയിടുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:മംദാനി മേയർ ആയത്തിന് ശേഷം പാലസ്തീൻ പതാക ഉയർത്താൻ അമേരിക്കൻ പതാക വലിച്ചപറിച്ച് താഴെയിടുന്നു എന്ന തരത്തിൽ വ്യാജപ്രചരണം
Fact Check By: Mukundan KResult: Misleading


