തീവ്രവാദ സംഘടനയായ ജയ്ഷ്-എ-മുഹമ്മദിന്‍റെ (JeM) തലപ്പന്‍ അസാര്‍ മസൂദ് ഒരു സ്ഫോടനത്തില്‍ മരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇന്നലെ രാവിലെ നടന്ന സ്ഫോടനത്തിലാണ് മസൂദ് മരിച്ചത് എന്നാണ് അവകാശവാദം എന്ന് മനസിലായി.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. കുടാതെ ഈ വീഡിയോയ്ക്ക് മസൂദുമായി യാതൊരു ബന്ധമില്ല. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സ്ഫോടനത്തിന്‍റെ വീഡിയോ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ജയ്ഷേ മുഹമ്മദ് തലവൻ മസൂദ് അസർ പടമായി തീരുന്നതിന്റെ വീഡിയോ ദൃശ്യം ലോകത്തിനുള്ള പുതുവത്സര സമ്മാനമായി അയച്ചു തന്നത് അജ്ഞാതൻ .......

വീമാനം റാഞ്ചി കാന്തഹാറിൽ കൊണ്ട് പോയി രാജ്യത്തോട് വിലപേശിയ

പാക്കിസ്ഥാൻ തീവ്രവാദികളെ നിങ്ങൾ മോചിപ്പിച്ച് കൊണ്ടു പോയപ്പോൾ നിങ്ങൾ വിചാരിച്ചോ ഈ പഹയൻ ചിരഞ്ജീവിയായി ജീവിക്കുമെന്ന്... 😏

രാജ്യത്തിനു നേരെ വന്നാൽ അവനൊക്കെ പുറകിൽ ഒരു അജ്ഞാതനുണ്ട് എന്നത് മറക്കരുത് ട്ടോ 😁

പുലർച്ചെ 5 മണിക്ക് ബോംബുകൾ ഉപയോഗിച്ച് അജ്ഞാതർ നടത്തിയ അതി ഭീകര രക്ഷ പ്രവർത്തനത്തിൽ

കാലൻ വന്നു എടുത്തു കൊണ്ട് പോയി അതും പാകിസ്താന്റെ മണ്ണിൽ നിന്നും...

😁

എന്നാല്‍ ഈ വാദങ്ങളില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ പ്രചരണത്തില്‍ സ്ഫോടനത്തിനെ കുറിച്ച് കൂടതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഈ സ്ഫോടനം എപ്പോഴാണ് സംഭവിച്ചത്, എവിടെയാണ് സംഭവിച്ചത്, വാര്‍ത്ത‍യുടെ സ്രോതസ് എന്താണ് എന്നതിനെ കുറിച്ച് പോസ്റ്റ്‌ ഒന്നും പറയുന്നില്ല. ഈ വാര്‍ത്ത‍യുടെ സ്രോതസ് അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍ ആദ്യം Xലാണ് പ്രത്യക്ഷപെട്ടത്. ഈ വാര്‍ത്ത‍ പ്രചരിപ്പിക്കുന്ന ഒരു ട്വീറ്റ് നമുക്ക് താഴെ കാണാം.

ട്വീറ്റ് കാണാന്‍ - X (Twitter) | Archived Link

ഈ ട്വീറ്റില്‍ പറയുന്നത് ഇന്നലെ രാവിലെ 5 മണിക്കാണ് സംഭവം നടന്നത് എന്ന് അവകാശപെടുന്നു. മറ്റൊരു ട്വീറ്റ് പ്രകാരം ഈ സ്ഫോടനം ബഹാവല്‍പ്പുറിലെ ഒരു പള്ളിയില്‍ നിന്ന് മസൂദ് മടങ്ങുമ്പോഴാണ് ഉണ്ടായത് എന്ന് വാദിക്കുന്നു.

ഈ വാര്‍ത്തകള്‍ ഇത് വരെ സ്ഥിരികരിച്ചിട്ടില്ല എന്നും ഈ ട്വീറ്റുകള്‍ എഴുതുന്നുണ്ട്. ഇയടെ ദാവൂദ് ഇബ്രാഹിമിനെ കുറിച്ചും ഇത്തരമുള്ള സ്ഥിരികരിക്കാത്ത വ്യാജ വാര്‍ത്ത‍ പ്രചരിപ്പിച്ചിരുന്നു. ഈ വക ട്വീറ്റുകള്‍ അല്ലാതെ വേറെ എവിടെയും ഇത്തരമൊരു വാര്‍ത്ത‍ കണ്ടെത്തിയില്ല.

അങ്ങനെ JeM തലപ്പന്‍ അസര്‍ മസൂദിനെ പാകിസ്ഥാനിലെ ബഹാവല്‍പ്പുറില്‍ ജനുവരി 1, 2024ന് അജ്ഞാതര്‍ നടത്തിയ ഒരു സ്ഫോടനത്തില്‍ കൊലപ്പെടുത്തിയതിന്‍റെ ദൃശ്യങ്ങളാണ് ഇത് എന്നാണ് അവകാശവാദം. ഈ അവകാശവാദത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പ്രകാരം ഈ സ്ഫോടനം ഇന്നലെ നടന്നതല്ല കുടാതെ ഈ സ്ഫോടനം പഞ്ചാബിലെ ബഹാവല്‍പ്പുരിലല്ല നടന്നത് എന്നും വ്യക്തമായി.

വാര്‍ത്ത‍ വായിക്കാന്‍ - India Today NE | Archived Link

മുകളില്‍ നല്‍കിയ ഇന്ത്യ ടുഡേയുടെ വാര്‍ത്ത‍യില്‍ ശ്രദ്ധിക്കുക. ഈ സ്ഫോടനം നവംബര്‍ 3, 2023നാണ് നടന്നത് എന്ന് വ്യക്തമാകുന്നു. കുടാതെ ഈ സ്ഫോടനം നടന്നത് പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്ഖ്വ പ്രദേശത്തിലെ ഡേറ ഇസ്മായില്‍ ഖാന്‍ നഗരത്തിലാണ്. ട്വീറ്റുകളില്‍ വാദിക്കുന്ന പോലെ ഈ സ്ഫോടനം അജ്ഞാതര്‍ നടത്തിയതല്ല. തെഹ്രീക്ക് എ താലിബാന്‍ പാക്കിസ്ഥാന്‍ (TTP) എന്ന പാക്ക് താലിബാന്‍ തീവ്രവാദ സംഘടനയാണ് ഈ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഈ സ്ഫോടനത്തില്‍ അഞ്ച് പേര് മരിച്ചിരുന്നു കൂടാതെ 21 പേര്‍ക്കാണ് പരിക്കേറ്റത്.

ഈ സംഭവത്തിന്‍റെ വിശദാംശങ്ങള്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങളും സ്ഥിരികരിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ മാധ്യമ ചാനലായ Geo ന്യൂസ് ഈ സംഭവത്തിനെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്ത വാര്‍ത്ത‍ നമുക്ക് താഴെ കാണാം.

അസര്‍ മസൂദിനേ കുറിച്ച് വാര്‍ത്തകള്‍ ഞങ്ങള്‍ പരിശോധിച്ചു. പക്ഷെ ഇയാളുടെ മരണത്തെ കുറിച്ച് യാതൊരു വാര്‍ത്ത‍യും ഞങ്ങള്‍ കണ്ടെത്തിയില്ല.

നിഗമനം

ഇന്നലെ രാവിലെ പാകിസ്ഥാനിലെ ബഹാവര്‍പ്പുറില്‍ അജ്ഞാതര്‍ സ്ഫോടനം നടത്തി JeM തലപ്പന്‍ അസര്‍ മസൂദിനേ വധിച്ചതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് പാകിസ്ഥാനില്‍ നടന്ന ഒരു ഭീകരാക്രമണത്തിന്‍റെ പയെ വീഡിയോയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. കൂടാതെ ഈ സ്ഫോടനത്തിന് അസാര്‍ മസൂദുമായി യാതൊരു ബന്ധമില്ല. മസൂദ് മരിച്ചു എന്നതിനെ കുറിച്ച് യാതൊരു വിശ്വസനീയമായ വാര്‍ത്ത‍യും എവിടെയും കണ്ടെത്തിയില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പാകിസ്ഥാനില്‍ നടന്ന സ്ഫോടനത്തിന്‍റെ പഴയ വീഡിയോ JeM കമാന്‍ഡ൪ മസൂദ് അസറിന്‍റെ വധത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു...

Written By: K. Mukundan

Result: False