FACT CHECK: ഈ ചിത്രം സ്ത്രീകളെ താലിബാന്‍ തെരുവില്‍ ലേലം വിളിച്ച് വില്‍ക്കുന്നത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

അന്തര്‍ദ്ദേശീയ൦

താലിബാന്‍ കാബുളില്‍ സ്ത്രികളെ ലേലം വിളിച്ച് വില്‍ക്കുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ ചിത്രം തെരുവില്‍ സ്ത്രികളെ ലേലം ചെയ്യുന്നതിന്‍റെതല്ല പകരം ലണ്ടനില്‍ നടന്ന ഒരു നാടകത്തിന്‍റെതാണ്. ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണന്ന്‍ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

ചന്തയിലേക്ക് കന്നിനെ വില്‍ക്കാന്‍ കൊണ്ട് പോകുന്ന വഴിയാണ്…കന്നിനെ കെട്ടിയ ചെയിന്‍ പിടിച്ച ആ താടിക്കാരന്‍ കര്‍ഷകനെ നോക്കൂ…#വിസ്മയം തന്നെ അല്ലെ…തീവ്ര മതവാദികളുടെ ആദ്യ ഇര അവര്‍ തന്നെയാണ് എന്ന് മനസിലാക്കാന്‍ വൈകിപ്പോയി” എന്ന വാചകത്തോടൊപ്പം ഒരു ചിത്രം മുകളിലെ പോസ്റ്റില്‍ പ്രച്ചരിപ്പിക്കുന്നതായി നമുക്ക് കാണാം. ഇത് ശരിയായ ലേലമാണ് എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. ഇതേ ചിത്രം ചിലര്‍ താലിബാനുമായി ബന്ധപെടുത്തിയും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് എപ്രകരാമാണ്:

ഒരു തരം………

രണ്ട്‌ തരം………

മൂന്നു തരം………

ലേലം ഉറപ്പിച്ചിരുന്നു……….

വാഴക്കുലയും, ചക്കയും, മാങ്ങയുടെയും

ലേലം അല്ല ഒരു മനുഷ്യ ജീവന്റെ ലേലം…

ഒരു സ്ത്രീയെ ലേലത്തിൽ വിൽക്കുന്ന

താലിബാൻ സമാധാനക്കാരൻ.

🙏 വിസ്മയം തന്നെ 🙏

കേരളത്തിൽ കിട്ടുന്ന നല്ല നീളമുള്ള ഇരുമ്പ്‌ പാര വാങ്ങി , ഈ പൊലയാടി മോന്റെയും, ഇവനെ പോലെ ഉള്ളവരെ പിന്തുണയ്ക്കുന്നവരുടെയും, ആസനത്തിലൂടെ അടിച്ചു കയറ്റി, വായിലൂടെ പുറത്ത്‌ ചാടിക്കണം.”

ഈ സംഭവത്തിന്‍റെ വീഡിയോയും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ നിന്നാണ് മുകളില്‍ കാണുന്ന ചിത്രം എടുത്തിട്ടുണ്ടാകാം എന്ന് തോന്നുന്നു. വീഡിയോയും ഏറെ വൈറല്‍ ആണ്. വീഡിയോ നമുക്ക് താഴെ കാണാം.

FacebookArchived Link

വീഡിയോയുടെ അടികുറിപ്പ് ഇപ്രകാരമാണ്: “സ്ത്രീകൾക്ക് വില കല്പിക്കുന്ന മതമാണ് ഇസ്ലാം. സ്ത്രീകളെ നല്ല വിലക്ക് തൂക്കി വിൽക്കുന്നത് കാണൂ

എന്നാല്‍ ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണ്? ഇത് ശരിക്കും ഇസ്ലാമിക തീവ്രവാദികള്‍ സ്ത്രികളെ വില്‍ക്കുന്നത്തിന്‍റെ ദൃശ്യങ്ങളാണോ? ഈ സംഭവത്തിന് താലിബാനുമായി ബന്ധമുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

കഴിഞ്ഞ കൊല്ലം ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ച് ഫാക്റ്റ് ചെക്ക്‌ പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ 2014ല്‍ ലണ്ടനില്‍ ഐ.എസ്. തീവ്രവാദികള്‍ കുര്‍ദി സ്ത്രികളെ എങ്ങനെ ലൈംഗിക അടിമകളാക്കി വില്കുന്നു എന്ന് കാണിക്കാന്‍ ഒരു സംഘടന സംഘടിപ്പിച്ച നാടകത്തിന്‍റെ ദൃശ്യങ്ങളാണ്. ഞങ്ങള്‍ ഇതിനെ കുറിച്ച് നടത്തിയ അന്വേഷണം താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

Read: ഇന്ത്യയില്‍ നിന്നും ലൗ ജിഹാദ് ഇരകളായ യുവതികളെ സിറിയയില്‍ അടിമകളാക്കി വില്‍ക്കുന്ന വീഡിയോയാണോ ഇത്?

ബ്രിട്ടനിലെ കുര്‍ദിശ് വംശജരുടെ ഒരു സംഘടന കമപാഷന്‍ ഫോര്‍ കുര്‍ദിസ്ഥാന്‍ ഒക്ടോബര്‍ 2014ല്‍ നടത്തിയ ഒരു നാടകത്തിന്‍റെ ചിത്രവും വീഡിയോയുമാണ് ഇപ്പോള്‍ തെറ്റായ സന്ദര്‍ഭത്തില്‍ പ്രചരിപ്പിക്കുന്നത്. 2014ല്‍ ബിബിസി ഈ നാടകത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്ത‍ നമുക്ക് താരെ കാണാം.

വാര്‍ത്ത‍ വായിക്കാന്‍-BBC | Archived Link

ഈ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ അറി മുറാദ് തന്നെ താന്‍ എടുത്ത ചിത്രം ഐ.എസ്. ഭികരര്‍ സ്ത്രികളോട് കാണിക്കുന്ന ക്രൂരതയെ കുറിച്ച് ബോധവല്‍ക്കരണത്തിനായി സംഘടിപ്പിച്ച ഒരു നാടകത്തിനെയാണ് ഇന്ന് തെറ്റായി പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമാക്കി.

Archived Link

അദ്ദേഹത്തിന്‍റെ ഫെസ്ബൂക്ക് പേജില്‍ ഈ വീഡിയോയും അദ്ദേഹം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഐ.എസ്. ഭീകരര്‍ കാണിക്കുന്ന ക്രൂരതയെ കുറിച്ച് ബോധവല്കരണം നടത്താനുള്ള ഉദ്ദേശത്തോടെ ഉണ്ടാക്കിയ ഒരു നാടകത്തിന്‍റെതാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇത് ഐ.എസിനെതിരെ ഒരു പ്രതിഷേധം മാത്രമാണ്, ഐ.എസിന്‍റെ ഇസ്ലാമല്ല ശരിയായ ഇസ്ലാം എന്നും വീഡിയോയുടെ നിര്‍മാതാവ്‌ പറയുന്നു. ഈ നാടകത്തില്‍ അഭിനയിച്ച കലാകാരന്മാരുടെ പേരും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

ഈ വീഡിയോ ഇന്ത്യ ടി.വി., ഇന്ത്യ ടുഡേ പോലെയുള്ള പ്രശസ്ത ദേശിയ മാധ്യമങ്ങളും ഐ.എസിന്‍റെ ക്രൂരതയുടെ യഥാര്‍ത്ഥ വീഡിയോയുടെ തരത്തില്‍ 6 കൊല്ലം മുമ്പ് തെറ്റായി പ്രചരിപ്പിച്ചിരുന്നു.

നിഗമനം

ലണ്ടനില്‍ ഏകദേശം 7 കൊല്ലം മുമ്പേ നടന്ന ഒരു നാടകത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് തെറ്റായി പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രത്തിന് താലിബാനുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ ചിത്രം സ്ത്രീകളെ താലിബാന്‍ തെരുവില്‍ ലേലം വിളിച്ച് വില്‍ക്കുന്നത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False