വയനാട്ടിലെ ദുരന്തമുഖത്ത് അവശേഷിക്കുന്നവര്‍ക്ക് ഇനി വേണ്ടത് കൈത്തങ്ങാണ്. ഉറ്റവരും ഉടയവരും ഇതുവരെയുള്ള സമ്പാദ്യങ്ങളും എല്ലാം ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായരെ സഹായിക്കാന്‍ സുമനസ്സുകള്‍ മുന്നോട്ടുവരുന്നുണ്ട്. ദുര്‍താശ്വാസ ക്യാമ്പിലേയ്ക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യ വസ്തുക്കള്‍ പലയിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുണ്ട്.

വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അരി മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

പരുമല സി‌പി‌എം ലോക്കല്‍ സെക്രട്ടറി ഷാജിയുടെ നേതൃത്വത്തില്‍ അരി കടത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്… ദിവസവുമുള്ള പരിപാടിയാണ്... -“ എന്നെല്ലാം ഒരാള്‍ ഉച്ചത്തില്‍ ആരോപണം നടത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. വയനാട് ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്നും അരി മോഷ്ടിച്ചു കൊണ്ടുപോകുന്ന സി‌പി‌എം പാര്‍ട്ടി പ്രവര്‍ത്തകരെ കൈയ്യോടെ പിടികൂടുന്ന ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ചകാക്കള് വീണ്ടും പഴയപരിപാടി , രാത്രി ലൈറ്റ് ഓഫ് ചെയ്ത് ദുരിതാശ്വാസ ക്യാബിൽ നിന്നും അരി കടത്തി കൊണ്ടു പോകാ൯ വന്ന ലോക്കൽ സെക്രട്ടറി ഷാജിയേ അടക്കം പൊതുജനം നല്ല പൂശു പൂശി വിട്ടിട്ടുണ്ട് ....

കണ്ണീ ച്ചോരയില്ലാത്ത ഉളുപ്പില്ലാത്ത വ൪ഗം...

ഇനിയിപ്പോതന്നേ ന്യായീകരണ ക്യാപ്പ്സ്യൂളമായി അന്തം കമ്മിളിറങ്ങും. അന്തംകമ്മി എന്നും കള്ളക്കമ്മികൾ തന്നെ”

FB postarchived link

എന്നാല്‍ 2018 ലെ വീഡിയോ ആണിതെന്നും വയനാടുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വീഡിയോയിലെ സംഭാഷണത്തില്‍ പരുമല എന്നും സി‌പി‌എം ലോക്കല്‍ സെക്രട്ടറി ഷാജി എന്നും വ്യക്തമായി കേള്‍ക്കാം. അതിനാല്‍ ഞങ്ങള്‍ പരുമലയിലെ സി‌പി‌എം വാര്‍ഡ് മെമ്പര്‍ എസ് സോജിത്തുമായി സംസാരിച്ചു. “ഈ വീഡിയോ 2018 മുതല്‍ വ്യാജ പ്രചരണം നടത്താന്‍ ഉപയോഗിക്കുകയാണ്. 2018 ലെ പ്രളയത്തിന് ശേഷം പരുമല ഭാഗത്തുള്ള ക്യാമ്പുകളില്‍ എത്തിയത് കൂടുതലും ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശികളായിരുന്നു. പരുമല പള്ളി ഓഡിറ്റോറിയം ഉള്‍പ്പെടെ ഇവിടെ ചെറുതും വലുതുമായി 30 തോളം സ്ഥലത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. പരുമല പള്ളിയിലാണ് ക്യാമ്പിലേയ്ക്കുള്ള ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്നത്. ക്യാമ്പുകളില്‍ മൂന്നുനേരം ഭക്ഷണം വിളമ്പണം. അതിനുവേണ്ട സാധനങ്ങള്‍ ക്യാമ്പുകളിലേക്ക് പരുമല പള്ളിയിലെ മെയിന്‍ ക്യാമ്പില്‍ നിന്നും എടുക്കുന്ന സമയത്ത് കുറേപ്പേര്‍ പ്രശ്നമുണ്ടാക്കാന്‍ വരുകയും സി‌പി‌എം പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഭക്ഷണ സാധനങ്ങള്‍ ആരും മോഷ്ടിച്ചു കൊണ്ടുപോവുന്ന ദൃശ്യങ്ങളല്ല അത്. പിന്നീട് പോലീസ് വരുകയും പ്രശ്മുണ്ടാക്കിയവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. ഈ വീഡിയോ ആണ് ഇപ്പോള്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരിതമുണ്ടായപ്പോള്‍ വീണ്ടും ദുഷ്പ്രചാരണത്തിന് ഉപയോഗിക്കുന്നത്.”

വീഡിയോ വ്യാജ പ്രചരണത്തിന് ഉപയോഗിച്ചപ്പോള്‍ പരുമലയിലെ സി‌പി‌എം പ്രവര്‍ത്തകര്‍ ഒരു ലൈവ് വീഡിയോ പോസ്റ്റു ചെയ്തിരുന്നു.

പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്ക് വയനാടുമായി യാതൊരു ബന്ധവുമില്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. 2018ലെ പ്രളയ സമയത്ത് ആലപ്പുഴ ജില്ലയിലെ പരുമല പള്ളിയില്‍ ശേഖരിച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ ക്യാമ്പുകളിലേയ്ക്ക് കൊണ്ടുപോകുന്ന സമയത്ത് കുറേപ്പേര്‍ പ്രശ്നമുണ്ടാക്കുകയും വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയുമാണ് ഉണ്ടായത്. വയനാട്ടില്‍ ഇപ്പോഴുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും അരി കടത്തിയെന്നാരോപിച്ച് 2018 പ്രളയകാലത്തെ, പരുമല നിന്നുള്ള പഴയ ദൃശ്യങ്ങള്‍ വ്യാജ വിവരണത്തോടെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നു...

Fact Check By: Vasuki S

Result: False