പാക് അധീന കാശ്മീരിലെ ലീപ താഴ്‌വരയിൽ ഇന്ത്യൻ ആർമി നടത്തിയ ഷെല്ലിങ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പാകിസ്ഥാനിലെ ഒരു പഴയ വീഡിയോയാണ്

Misleading ദേശീയം | National

ഇന്ത്യൻ ആർമി പാക് അധീന കാശ്മീരിലെ ലീപ താഴ്വരയിൽ പാക് സൈന്യത്തിനെതിരെ ആക്രമണം നടത്തുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പുകയിൽ നിന്ന് ആളുകൾ ദുരം പോകുന്നത് കാണാം. രണ്ടാമത്തെ ദൃശ്യങ്ങളിൽ നമുക്ക് വെടിവെപ്പ് കാണാം.   വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

വീണ്ടും അജ്ഞാതൻ🙄😁🤣

പാകിസ്ഥാൻ occupied കാശ്മീരിലെ ലീപ താഴ്‌വരയിലെ പാകിസ്ഥാൻ സൈനിക ഡിപ്പോയിൽ

(ബോംബ് നിർമ്മാണശാല) ഏതോ ഒരു അജ്ഞാതൻ തീയിട്ടു ചാമ്പലാക്കി 🤣 ”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഗൂഗിളിൽ വീഡിയോയുടെ ചില സ്ക്രീൻഷോട്ടുകൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ 11 മെയ് 2023ന് Xൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

Archived Link

പോസ്റ്റ് പ്രകാരം ഈ ദൃശ്യങ്ങൾ 2023ൽ തഹ്‌റീക് ഏ ഇൻസാഫ് പാക്കിസ്ഥാൻ (PTI) അവരുടെ നേതാവ് ഇമ്രാൻ ഖാനിൻ്റെ മോചനത്തിനായി ഇസ്ലാമാബാദിൽ പ്രതിഷേധം നടത്തി ഹൈവേ ബ്ലോക്ക് ചെയ്തിരുന്നു. ഇവരെ ഹൈവേയിൽ നിന്ന് മാറ്റാൻ പാക്കിസ്ഥാൻ പോലീസ് ടീയർ ഗാസ് ഉപയോഗിച്ചിരുന്നു. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ വീഡിയോ നയാ പാക്കിസ്ഥാൻ എന്നൊരു X ഹാൻഡിലും ഇതിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Archived Link

റോയിറ്റേഴ്‌സ്‌ പ്രസിദ്ധികരിച്ച വാർത്ത പ്രകാരം 9 മെയ് 2023ന് പാക്കിസ്ഥാൻ ഇമ്രാൻ ഖാനിനെ അറസ്റ്റ് ചെയ്തതതിനെ ശേഷം അദ്ദേഹത്തിൻ്റെ പാർട്ടി അംഗങ്ങൾ രാജ്യത്ത് മുഴുവൻ വൻ പ്രതിഷേധം നടത്തി. ഈ പ്രതിഷേധം ഹിംസാത്മകമായി മാരി. ഈ പ്രതിഷേധത്തിൽ പ്രതിഷേധകർ സർക്കാർ കെട്ടിടങ്ങലും പോലീസ് വാഹനങ്ങളും കത്തിച്ച് ചാമ്പലാക്കി.   

നിഗമനം

ഇന്ത്യൻ ആർമി പാക് അധീന കാശ്മീരിലെ ലീപ താഴ്വരയിൽ പാക് സൈന്യത്തിനെതിരെ ആക്രമണം നടത്തുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്. 2023ൽ ഇമ്രാൻ ഖാൻ്റെ അറസ്റ്റിനെ പ്രതികരിച്ച് പ്രതിഷേധം ചെയ്ത PTI പ്രവർത്തകർക്കെതിരെ പാകിസ്ഥാനിൽ നടന്ന പോലീസ് നടപടിയുടെ ദൃശ്യങ്ങളാണ് നാം കാണുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പാക് അധീന കാശ്മീരിലെ ലീപ താഴ്‌വരയിൽ ഇന്ത്യൻ ആർമി നടത്തിയ ഷെല്ലിങ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പാകിസ്ഥാനിലെ ഒരു പഴയ വീഡിയോയാണ്

Fact Check By: K. Mukundan 

Result: Misleading