
തെൽഅവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു നഗരത്തിൻ്റെ മുകളിൽ നടക്കുന്ന മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: “⚠️ BALLISTIC MISSILE IMPACT 💥 ഇറാന്റെ ഭീകരമായ ബാലിസ്റ്റിക് മിസൈൽ തെൽ അവീവിലെ റാഷോൺ ലിസോൺ എന്ന സ്ഥലത്ത് നേരെ തട്ടി! Iran Israel war getting out of control… 😢🔥 💣 CCTV visuals from Tel Aviv ഇത് യുദ്ധത്തിന്റെ യഥാർത്ഥ ഭീകരതയാണ്… RASHON LISOON, TEL AVIV ”.
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. ഈ വീഡിയോ 17 മെയ് 2025ന് ഈ വീഡിയോ Xൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ കൊല്ലം ഇസ്രായേൽ ലെബനനിൽ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണ് ഇത് എന്ന് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നു. അൽ ഖുദ്സ് നെറ്റ്വർക്ക് എന്ന X അക്കൗണ്ടും 6 ഫെബ്രുവരി 2025ന് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്രായേൽ ലെബനനിലെ ടൂൾ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് രാഘേബ് ഹർബ് ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണ്.
ഈ വീഡിയോ ഷെയ്ഖ് രാഘേബ് ഹർബ് ആശുപത്രി അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് 5 ഫെബ്രുവരി 2025ന് പങ്ക് വെച്ചത്.
പോസ്റ്റ് കാണാൻ – Instagram | Archived
നിഗമനം
തെൽഅവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൻ്റെതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഇസ്രായേൽ ലെബനിനിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ തെൽഅവീവിൽ ഇറാൻ നടത്തിയ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: False
