
സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ ഫ്രാന്‍സില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വാട്ടര്‍ കാനോന്‍ ഉപയോഗിച്ച് റോഡില്‍ നിസ്കരിക്കുന്ന ജനങ്ങളെ ഓടിക്കുന്നു എന്ന വാദത്തോടെയാണ് പ്രചരിക്കുന്നത്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോയുടെ ടീം ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഫ്രാന്‍സിലെതല്ല പകരം തുര്‍ക്കിയെലതാണ് എന്ന് കണ്ടെത്തി.
പ്രചരണം
ഒരു ടാങ്ക് വെള്ളം അടിച്ച് റോഡില്‍ നിസ്കരിക്കുന്ന ജനങ്ങളെ ഓടിക്കുന്നത് നമുക്ക് മുകളില്‍ നല്‍കിയ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വീഡിയോയോടൊപ്പം പ്രചരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “റോഡുകൾ വാഹങ്ങൾക്ക് സഞ്ചരിക്കാനുള്ളതാണ് പ്രാർത്ഥനക്കുള്ളതല്ല എന്ന് ഫ്രഞ്ച് പോലീസ്… !!”
ഇതേ പോലെയുള്ള അടികുറിപ്പോടെ പലരും ഇംഗ്ലീഷിലും അന്യ ഭാഷകളിലും ഈ വീഡിയോ പ്രചരിപ്പിചിട്ടുണ്ട്. ഇംഗ്ലീഷില്‍ ഈ വീഡിയോ ഫ്രാന്‍സിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വസ്തുത അന്വേഷണം
വീഡിയോയിനെ In-Vid ഉപയോഗിച്ച് ഞങ്ങള്‍ വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് നവംബര്‍ 9, 2012 മുതല്‍ യുട്യൂബില്‍ ലഭ്യമുള്ള ഒരു വീഡിയോ ലഭിച്ചു.
വീഡിയോയുടെ അടികുറിപ്പ് തുര്‍ക്കി ഭാഷയിലാണ്. അടികുറിപ്പ് പ്രകാരം ഈ സംഭവം ഹബ്ബരി ജില്ലയിലെ യുക്സെകോവ നഗരത്തില്‍ വെള്ളിയാഴ്ചയുടെ പ്രാര്‍ത്ഥനകള്‍ പുരോഗമിചിരിക്കുമ്പോള്‍ സംഭവിച്ചതാണ്.
ഹെബ്ബാര്‍ ജില്ല തുര്‍ക്കിയിലാണ്. ഞങ്ങള്‍ ഈ വിവരം ഉപയോഗിച്ച് ഈ സംഭവത്തിനെ കുറിച്ച് വാര്‍ത്തകള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ചില തുര്‍ക്കി മാധ്യമങ്ങളില്‍ ഈ സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ലഭിച്ചു. വാര്‍ത്തപ്രകാരം നവംബര്‍ 2012ല്‍ തുര്‍ക്കിയുടെ യുക്സേകോവ നഗരത്തില്‍ പി.കെ.കെ. എന്ന പ്രസ്ഥനത്തിനെ പിന്തുനിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ തുര്‍ക്കി പോലീസ് വാട്ടര്‍ കാനോന്‍ പ്രയോഗിച്ചു. ഇതിന്‍റെ ഇടയില്‍ അവിടെ വെള്ളിയാഴ്ച പ്രാര്‍ത്ഥിക്കായെത്തിയ ജനങ്ങളും പേടിച്ച് ഓടാന്‍ തുടങ്ങി. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ കാണാം.

ഈ അന്വേഷണം തമിഴിലും ഇംഗ്ലീഷിലും വായിക്കാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.
Read in English: A Video Of An Incident That Took Place In Turkey In 2012 Is Being Made Viral As The French Police’s Action On Muslims In Present Day France.
தமிழில் படியுங்கள்: FACT CHECK: இஸ்லாமியர்களை தண்ணீர் அடித்து விரட்டிய பிரான்ஸ் என்று பரவும் வதந்தி!
നിഗമനം
റോഡില്‍ നിസ്കരിക്കുന്നവര്‍ക്കെതിരെ ഫ്രഞ്ച് പോലീസ് സ്വീകരിച്ച നടപടി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ 8 കൊല്ലം മുമ്പേ തുര്‍ക്കിയില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. ഈ വീഡിയോക്ക് ഫ്രാന്‍സുമായി യാതൊരു ബന്ധവുമില്ല.

Title:റോഡില്‍ നിസ്കരിക്കുന്നവര്‍ക്കുനെരെ പോലീസ് വാട്ടര്‍ കാനോന്‍ ഉപയോഗിക്കുന്ന ഈ ദൃശ്യങ്ങള്‍ ഫ്രാന്‍സിലെതല്ല…
Fact Check By: Mukundan KResult: False
