സൂട്ട് കേസില്‍ കാമുകിയുടെ മൃതദേഹം കടത്താന്‍ ശ്രമിച്ച യുവാവിന്‍റെ പഴയ വീഡിയോ ലവ് ജിഹാദുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

സാമുഹികം

സമുഹ മാധ്യമങ്ങളില്‍ ഒരു പെണ്‍കുട്ടിയെ കൊന്നു മൃതദേഹം സൂട്ട് കേസില്‍ കടത്തി കൊണ്ട് പോകുന്ന ഒരു യുവാവിന്‍റെ വീഡിയോ ലവ് ജിഹാദിന്‍റെ സംഭവം എന്ന തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവം ലവ് ജിഹാദിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സൂട്ട് കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നതായി കാണാം. അടുത്ത് ഒരു യുവാവ് തലയില്‍ കൈ വെച്ച് സങ്കടപ്പെട്ട് ഇരിക്കുന്നതായും കാണുന്നു. വീഡിയോയില്‍ കാണുന്ന സംഭവം ലവ് ജിഹാദാണ് എന്ന് ആരോപിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: 

റയാൻ ഖാന്റെ പ്രണയിനി പ്രഭാസിങ് സ്യുട്ട് കെയ്‌സിൽ ആയ വിവരം ഏവരെയും പ്രണയപൂർവം അറിയിയ്ക്കുന്നു. ഈ നാട്ടിൽ ലവ്ജിഹാദ് ഇല്ല. അതുറപ്പാ

ഇങ്ങനെ നൂറുകണക്കിന് വാർത്തകൾ കേൾക്കുന്നുണ്ട് ഇതൊക്കെ ഒരു ഹിന്ദു മുസ്ലിം പെൺകുട്ടിയോടാണ് ചെയ്തതെങ്കിൽ അരുൺകുമാറിനെ പോലെ മീഡിയ one പോലെ മതേതര നാറികൾ ദിവസവും എടുത്തിട്ട് പ്രസംഗിക്കുമായിരുന്നു ഇതൊക്കെ ആരും കാണാതെ മറക്കും ” 

എന്നാല്‍ ഈ സംഭവം ശരിക്കും ലവ് ജിഹാദാണോ? എന്താണ് ഈ സംഭവത്തിന്‍റെ വസ്തുത നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് ഞങ്ങള്‍ ഓണ്‍ലൈന്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ ന്യൂസ്‌18 പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു.

വാര്‍ത്ത‍ വായിക്കാന്‍ – News18 | Archived Link

വാര്‍ത്ത‍യുടെ പ്രകാരം സംഭവം ഉത്തരാഖണ്ഡിലെ റൂഡ്‌കീയിലാണ് സംഭവിച്ചത്. വാര്‍ത്ത‍ പ്രകാരം ഗുല്‍ഷേര്‍ എന്ന യുവാവ് തന്‍റെ കാമുകിയെ ഒരു ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു. പെണ്‍കുട്ടി അവിടെ എത്തിയപ്പോള്‍ യുവാവ് പെണ്‍കുട്ടിയോട് വിവാഹം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ [പെണ്‍കുട്ടി സമ്മതിച്ചില്ല. യുവാവ് വിണ്ടും വിണ്ടും നിര്‍ബന്ധിച്ചിട്ടും പെണ്‍കുട്ടി സമ്മതിക്കാത്തതിനാല്‍ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ കൊന്നു. അതിന് ശേഷം മൃതദേഹം സൂട്ട് കേസിലിട്ട് കടത്തി കൊണ്ട് പോകാന്‍ ശ്രമിക്കുന്നത്തിനിടെ ഹോട്ടലിലുള്ളവര്‍ ഇവനെ പിടികുടി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ പിതാവിന്‍റെ പേര്‍ റാശീദ് എന്നാണ് കൊടുത്തിരിക്കുന്നത്. 

ഈ സംഭവം കഴിഞ്ഞ കൊല്ലവും തെറ്റായ തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുണ്ടായി. അന്ന് ഞങ്ങള്‍ റൂഡ്‌കീ പോലീസ് ഡി.എസ്.പി. വിവേക് കുമാറുമായി സംസാരിച്ചു. ഈ സംഭവത്തിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “സമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്. മരിച്ച പെണ്‍കുട്ടിയും കൊന്ന യുവാവും മുസ്ലിങ്ങളാണ് കുടാതെ ഇവര്‍ ബന്ധുക്കളുമാണ്. ഇവര്‍ രണ്ടുപേരും പ്രണയത്തിലായിരുന്നു, 24 മാര്‍ച്ച്‌ 2022ന് യുവാവ് പെണ്‍കുട്ടി കൊന്നു സൂട്ട് കേസില്‍ മൃതദേഹം കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിക്കപ്പെട്ടു. മരിച്ച പെണ്‍കുട്ടിയുടെ പിതാവ് റഷീദിന്‍റെ പരാതി തുടര്‍ന്ന് ഈ യുവാവിനെതിരെ ഐ.പി.സി. 302 പ്രകാരം പോലീസ് കേസെടുത്തിരുന്നു.”

ഈ ഫാക്റ്റ് ചെക്ക്‌ ഹിന്ദിയില്‍ വായിക്കാനായി താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയുക.

Read in Hindi | सूटकेस में बंद लड़की की लाश ले जा रहे युवक का मामला लव जिहाद का नहीं; जानिये सच

നിഗമനം

സമുഹ മാധ്യമങ്ങളില്‍ സൂട്ട് കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കടത്തുന്നതിന്‍റെ വീഡിയോ ലവ് ജിഹാദിന്‍റെ സംഭവമല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. കഴിഞ്ഞ കൊല്ലം ഉത്തരാഖണ്ഡില്‍ ഒരു യുവാവ് വിവാഹം ചെയ്യാന്‍ വിസമ്മതിച്ച തന്‍റെ കാമുകി കൊന്നു സൂട്ട് കേസില്‍ കടത്തി കൊണ്ട് പോകാനുള്ള ശ്രമത്തിനിടെ പിടിക്കപെട്ടപ്പോള്‍ എടുത്ത വീഡിയോയാണ് നിലവില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. മരിച്ച പെണ്‍കുട്ടിയും പിടിയിലായ യുവാവും ഒരേ സമുദായത്തില്‍ പെട്ടവരാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സൂട്ട് കേസില്‍ കാമുകിയുടെ മൃതദേഹം കടത്താന്‍ ശ്രമിച്ച യുവാവിന്‍റെ പഴയ വീഡിയോ ലവ് ജിഹാദുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

Fact Check By: K. Mukundan 

Result: False