
കോടതി ഉത്തരവ് പ്രകാരം വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ ഈ അടുത്ത കാലത്ത് നടന്നിരുന്നു. ഈ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തി എന്ന് ഹിന്ദു സംഘങ്ങള്‍ അവകാശപ്പെട്ടപ്പോള്‍ ശിവലിംഗം കണ്ടെത്തിയില്ല എന്ന് മുസ്ലിം പക്ഷത്തിലെ വക്കീല്‍ അവകാശപെട്ടു. പക്ഷെ സര്‍വേ നടത്തിയ അധികാരികള്‍ ഈ വാര്‍ത്ത സ്ഥിരികരിച്ചിട്ടില്ല. ഈ വിവാദത്തിനിടെ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയത്തിന്‍റെ സന്തോഷത്തില്‍ നൃത്യം ചെയ്യുന്ന ഭക്തന്മാര്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സംഘം നൃത്യം ചെയ്യുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“കാശി വിശ്വനാഥൻ.
പച്ചയിസം ഒക്കെ എന്ത് പൂച്ചിസം.
ഇതാണ് ഇസം..
കുങ്കുമയിസം..
കാവിയിസം..
ഹിന്ദുയിസം..
എത്രതന്നെ തടുത്താലും എതിർത്താലും ഇവിടെയും നടമാടാൻ ഒരുങ്ങിനിൽക്കുന്നയിസം…
ഒരുപാട് പേർ…
ഒരുപാട് പേർ..
കാത്തുനിൽക്കുന്നയിസം.
കാശി വിശ്വനാഥ ക്ഷേത്ര സമൂച്ചയത്തിലെ ഗ്യാൻ വാപ്പി പള്ളിയിൽ ഗവേഷകർ ശിവലിംഗം കണ്ടെത്തിയെന്ന് അറിഞ്ഞ് കാശി നഗരത്തിൽ ആഹ്ലാദ ഘോഷയാത്ര നടത്തുന്ന കാശി വിശ്വനാഥ ഭക്തർ”
എന്നാല്‍ ഈ വീഡിയോയെ കുറിച്ച് വാദിക്കുന്നത് സത്യമാണോ ഇല്ലയോ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുമായി ബന്ധപെട്ട കീവേര്‍ഡ് ഉപയോഗിച്ച് ഞങ്ങള്‍ യുട്യൂബ് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ കൊല്ലം മുന്ന് കൊല്ലം മുമ്പ് യുട്യൂബില്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.

ഓഗസ്റ്റ് 12 2019നാണ് ഈ വീഡിയോ യുടുബില്‍ പ്രസിദ്ധികരിച്ചത്. ഈ വീഡിയോ വാരണാസിയിലെതാണ് എന്ന് വീഡിയോയിലെ അടികുറിപ്പില്‍ എഴുതിയിട്ടുണ്ട്. പക്ഷെ കമന്‍റില്‍ പലരും ഈ വീഡിയോ ഉജ്ജൈനിലെതാണ് എന്ന് അവകാശപ്പെടുന്നു. ഉജ്ജൈനില്‍ ഇത് പോലെ ശോഭയാത്രകള്‍ എല്ലാ കൊല്ലം നടക്കാറുണ്ട്. മഹാകാല്‍ കി ശാഹി സവാരി എന്നാണ് ഈ ശോഭായാത്രയുടെ പേര്‍. ഇത്തരമൊരു ശോഭായാത്രയുടെ വീഡിയോ നമുക്ക് താഴെ കാണാം.
ഈ വീഡിയോ എവിടുത്തെതാണ് എന്ന് വ്യക്തമാലെങ്കിലും ഈ വീഡിയോ പഴയതാണ് കുടാതെ ഗ്യാന്‍വാപിയുടെ വിവാദവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
നിഗമനം
സമുഹ മാധ്യമങ്ങളില്‍ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയത്തിന്‍റെ ആഹ്ലാദം പ്രകടിപ്പിച്ച് നൃത്തം ചെയ്യുന്ന ഭക്തന്മാരുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്. ഈ വീഡിയോ 2019 മുതല്‍ യുട്യൂബില്‍ ലഭ്യമാണ്. ഈ വീഡിയോയ്ക്ക് നിലവിലെ ഗ്യാന്‍വാപി പള്ളിയുടെ വിവാദവുമായി യാതൊരു ബന്ധമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വാരണാസിയില്‍ ഗ്യാന്‍വാപി പള്ളിയുടെ പുറത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന ഭക്തന്മാരുടെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
