
രാജ്യമെമ്പാടും നടന്ന കാര്‍ഷിക സംഘടനകളുടെ സമരങ്ങളുടെ പല ഫോട്ടോകളും വീഡിയോകളും സാമുഹ്യ മാധ്യമങ്ങളില്‍ നാം കണ്ടിട്ടുണ്ടാകും. ഇതില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ ഒരു നേതാവിനെ ചിലര്‍ ആക്രമിക്കുന്നതും മുഖത്ത് കരി തേക്കുന്നതും നമുക്ക് കാണാം. ഈ വീഡിയോയില്‍ കര്‍ഷകര്‍ ഹരിയാനയിലെ ബി.ജെ.പി. നേതാവിനെ കാര്‍ഷിക ബില്ലുമായി ബന്ധപെട്ടു ആക്രമിക്കുന്നു എന്നാണ് വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്ന വാദം.
എന്നാല്‍ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ വീഡിയോ പഴയതാണെന്നും നിലവിലെ കര്‍ഷക സമരവുമായി ഇതിന് യാതൊരു ബന്ധമില്ല എന്നും കണ്ടെത്തി.
പ്രചരണം
മോകളില്‍ നല്‍കിയ വീഡിയോയുടെ അടികുറിപ്പ് ഇപ്രകാരമാണ്: #കിസാൻ #ബില്ലിന്റെ #പ്രതികരണങ്ങൾ #ആദ്യമായി #ഹരിയാനാ
#ബിജെപി #നേതാവിന് #നൽകി കൊണ്ട് #ഉൽഘാടനം #നിർവ്വഹിക്കുന്നു..🤝🤝🤝💪💪💪
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയെ In-Vid ഉപയോഗിച്ച് വിഭജിച്ചു അതില്‍ നിന്ന് ലഭിച്ച ഫ്രെമുകളുടെ ചിത്രങ്ങളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് നാള്‍ കൊല്ലം മുമ്പേ യുട്യൂബില്‍ പ്രസിദ്ധികരിച്ച ഈ സംഭവത്തിന്‍റെ വീഡിയോ ലഭിച്ചു.

ഈ വീഡിയോയുടെ അടികുറിപ്പ് പ്രകാരം ഹരിയാനയിലെ കുരുക്ഷേത്ര എം.പി. രാജ്കുമാര്‍ സൈനീയെ ജാട്ട് സമുദായത്തില്‍ പെട്ടവര്‍ ആക്രമിക്കുന്നത്തിന്‍റെ വീഡിയോയാണ് ഇത് എന്ന് മനസിലാവുന്നു.
രാജ്കുമാര്‍ സൈനി നിലവില്‍ ബി.ജെ.പിയിലില്ല. രാജ്കുമാര്‍ സൈനി ജാട്ട് സംവരണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച ഒരു നേതാവാണ്. 2018ല്‍ സൈനി ലോകതന്ത്ര സുരക്ഷ പാര്‍ട്ടി എന്നൊരു രാഷ്ട്രിയ പാര്‍ട്ടിയുണ്ടാക്കി. പക്ഷെ അദേഹം 2019ലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോഹാന നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഗ്ബീര്‍ സിംഗ് മാലിക്കിനോട് പരാജയപെട്ടു.
വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പഞ്ചാബ് കേസരി പ്രസിദ്ധികരിച്ച വാര്‍ത്തയും വീഡിയോയും ലഭിച്ചു.
പഞ്ചാബ് കേസരിയുടെ വാര്‍ത്ത പ്രകാരം ഒക്ടോബര്‍ 2016ല്‍ രാജ്കുമാര്‍ സൈനി ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ നാ ല്-അഞ്ച് യുവാക്കള്‍ സെല്ഫി എടുക്കണം എന്ന ആവശ്യപെട്ടു അദേഹത്തിന്‍റെ അടുത്ത് വന്നു അദേഹത്തെ ആക്രമിച്ചു. ഈ സംഭവത്തിനെ കുറിച്ച് India Today, Times Of India തുടങ്ങിയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ ഫക്ക്റ്റ് ചെക്ക് തമിഴില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയുക:
FACT CHECK: ஹரியானாவில் பாஜக எம்.எல்.ஏ முகத்தில் சாணி அடித்த விவசாயிகள்; முழு உண்மை என்ன?
നിഗമനം
വീഡിയോയില്‍ കാണുന്ന സംഭവത്തിന് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലും ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധവുമായി യാതൊരു ബന്ധമില്ല. വീഡിയോ ഏകദേശം നാ ലു കൊല്ലം മുമ്പേ ലോകതന്ത്ര സുരക്ഷ പാര്‍ട്ടിയുടെ നേതാവ് രാജ്കുമാര്‍ സൈനിക്കെതിരെയുണ്ടായ ആക്രമണത്തിന്‍റെ വീഡിയോയാണ്.

Title:ഹരിയാനയില്‍ മുന്‍ ബി.ജെ.പി. എം.പിക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ കര്‍ഷക സമരത്തിനോട് ബന്ധപെടുത്തി പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
