2018ല്‍ ബംഗ്ലാദേശില്‍ നടന്ന സംഘര്‍ഷത്തിന്‍റെ വീഡിയോയാണ് ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്നത്..

സാമൂഹികം

വിവരണം

കേരള മീഡിയ പ്രചരിപ്പിക്കാൻ മടിച്ചത് ഡൽഹി ജനങ്ങൾക്ക് പറയാനുള്ള സത്യങ്ങൾ എന്ന തലക്കെട്ട് നല്‍കി ഒരു വിഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുസ്‌ലിം വേ‌ഷധാരികളായ ജനക്കൂട്ടം അക്രമണം നടത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലെ നിരവധി ഗ്രൂപ്പുകളിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. സത്യന്‍ ടി ദാസ് എന്ന വ്യക്തി ജനം ടിവി ഫാന്‍സ് ക്ലബ്ബ് എന്ന ഗ്രൂപ്പില്‍ ഇതെ വീഡിയോ പങ്കുവെച്ചിരിക്കുന്നത് കാണാം-

Facebook PostArchived Link

യഥാര്‍ഥത്തില്‍ ഈ വീഡിയോ ഡല്‍ഹി കലാപത്തിന്‍റ് ദൃശ്യങ്ങള്‍ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഞങ്ങളുടെ തന്നെ ഹിന്ദി വെബ്‌സൈറ്റ് (ഫാക്‌ട് ക്രെസെന്‍ഡോ ഹിന്ദി)  ഈ വീഡിയോയെ കുറിച്ച് മുന്‍പ് തന്നെ വസ്‌തുത അന്വേഷണം നടത്തിയതാണ്. ഹിന്ദി റിപ്പോര്‍ട്ട് പ്രകാരം 2014ല്‍ ബംഗ്ലാദേശില്‍ നടന്ന സംഘര്‍ഷത്തിന്‍റെ വീ‍ഡിയോയാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനാധാരമായി ഒരു യൂട്യൂബ് വീഡിയോയും കണ്ടെത്താന്‍ കഴിഞ്ഞു. Bishwa Ijtema Clash 2018 Bangladesh എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഇതെ വീഡിയോയില്‍ നിന്നും ക്രോപ്പ് ചെയ്തതാണെന്ന് 5.04 മിനിറ്റ് വീ‍ഡിയോ പരിശോധിച്ചതില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു. ഇരു വിഭാഗങ്ങള്‍ തിരിഞ്ഞ് മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ തന്നെ പരസ്‌പരം അക്രമിച്ചതിനെ കുറിച്ച് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ബംഗ്ല ലോക്കല്‍ ന്യൂസ് ചാനല്‍ എടിഎന്‍ ന്യൂസും വാര്‍ത്ത വീഡിയോ അവരുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫാക്‌ട് ക്രെസെന്‍ഡോ ഹിന്ദി റിപ്പോര്‍ട്ട്-

അക്രമണത്തിന്‍റെ വീഡിയോയുടെ പൂര്‍ണ്ണരൂപം കാണാം-

ദ് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട്-

എടിഎന്‍ ന്യൂസ് വീഡിയോ-

Archived Link

നിഗമനം

ബംഗ്ലാദേശില്‍ 2018ല്‍ ഇരുവിഭാഗം മുസ്‌ലിങ്ങള്‍ ചേരിതിരിഞ്ഞ് നടത്തിയ അടിപിടിയുടെയും തുടര്‍ന്നുണ്ടായ വലിയ സംഘര്‍ഷത്തിന്‍റെയും വീഡിയോയാണ് ഡെല്‍ഹി കലാപം എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:2018ല്‍ ബംഗ്ലാദേശില്‍ നടന്ന സംഘര്‍ഷത്തിന്‍റെ വീഡിയോയാണ് ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്നത്..

Fact Check By: Dewin Carlos 

Result: False