
ലണ്ടൻ നഗരത്തിൽ സ്ഥാപിച്ചിരുന്ന ഒരു ക്രിസ്മസ് ട്രീ ജിഹാദികൾ കത്തിച്ചുകളയുന്ന ദൃശ്യം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചിലർ ഒരു ക്രിസ്മസ് ട്രീ കത്തിക്കുന്നത് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ലണ്ടൻ നഗരത്തിൽ സ്ഥാപിച്ചിരുന്ന ഒരു ക്രിസ്ത്മുസ് ട്രീ ജിഹാ&ദികൾ കത്തിച്ചുകളയുന്ന ദൃശ്യം…”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങളുമായി പഴയതാണെന്ന് കണ്ടെത്തി. ക്ലിക്ക് എന്ന റൊമാനിയൻ വാർത്ത 4 ജനുവരി 2016ന് ഈ സംഭവത്തിനെ കുറിച്ച് വാർത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്.

വാർത്ത വായിക്കാൻ – Click! | Archived
വാർത്ത പ്രകാരം ബെൽജിയമിലെ തലസ്ഥാനമായ ബ്രസൽസിൽ ചില മുസ്ലിം ചെറുപ്പക്കാർ ഒരു ക്രിസ്മസ് ട്രീയെ കത്തിച്ചു. ഈ സംഭവം ഇവർ റെക്കോർഡ് ചെയ്ത് ഫേസ്‌ബുക്കിൽ വീഡിയോയും പങ്ക് വെച്ചു. ഓസ്‌ട്രേലിയയിലെ news.com.au ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3 ജനുവരി 2016ന് പ്രസിദ്ധികരിച്ച ഇവരുടെ വാർത്ത പ്രകാരം ബ്രസൽസിലെ ആൻഡ൪ലെക്റ്റിൽ ചില മുസ്ലിം ചെറുപ്പക്കാർ ഒരു ക്രിസ്മസ് ട്രീക്കുനേരെ പെട്രോൾ ബോംബുകൾ എറിഞ്ഞു കത്തിച്ചു.

പോസ്റ്റ് കാണാൻ – news.com.au | Archived
ഈ വീഡിയോ മൊഹമ്മദ് അമിനെ എന്ന ഒരു ചെറുപ്പക്കാരൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. 43 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ വൈറൽ ആയതോടെ ഇവർക്കെതിരെ കർശന വിമർശനം ഉയരാൻ തുടങ്ങി. ഇതിനെ തുടർന്ന് ഈ ചെറുപ്പക്കാരൻ വീഡിയോ ഡിലീറ്റ് ചെയ്തു.
ഈ സംഭവം ബെൽജിയമിലേതാണെന്ന് അവിടെയുള്ള സ്ഥാനീയ മാധ്യമങ്ങൾ പ്രസിദ്ധികരിച്ച വാർത്തകളിൽ നിന്നും വ്യക്തമാകുന്നു. DH എന്ന മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച റിപ്പോർട്ട് പ്രകാരം ഈ സംഭവം 31 ഡിസംബർ 2015 രാത്രിയാണ് സംഭവിച്ചത്. ചില ചെറുപ്പക്കാർ പെട്രോൾ ബോംബ് എറിഞ്ഞു ഒരു ക്രിസ്മസ് ട്രീ കത്തിച്ചു.
നിഗമനം
ലണ്ടൻ നഗരത്തിൽ സ്ഥാപിച്ചിരുന്ന ഒരു ക്രിസ്മസ് ട്രീ ജിഹാദികൾ കത്തിച്ചുകളയുന്ന ദൃശ്യം എന്നതരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ ഏകദേശം 10 കൊല്ലം മുൻപ് ബെൽജിയമിൽ നടന്ന ഒരു സംഭവത്തിൻ്റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ക്രിസ്മസ് ട്രീ കത്തിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ ലണ്ടനിലെതല്ല ബെൽജിയമിൽ 2016ൽ നടന്ന ഒരു സംഭവത്തിൻ്റെതാണ്
Fact Check By: Mukundan KResult: Partly False


