ബ്രിട്ടനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൊഴില്‍-സാമുഹ്യ നീതി വകുപ്പ് മന്ത്രിയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് ബ്രിട്ടന്‍റെ പുതിയ മന്ത്രിയുടെതല്ല എന്ന് കണ്ടെത്തി. ആരാണ് ഈ വ്യക്തി നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് ഒരു പ്രസംഗത്തിന്‍റെ വീഡിയോ കാണാം. വീഡിയോ പ്രകാരം പ്രസംഗം നടത്തുന്നത് ഡ്യുസ്ബറി മണ്ഡലത്തില്‍ നിന്ന് വിജയിച്ച ലേബര്‍ പാര്‍ട്ടി എം.പിയും നീതിന്യായ മന്ത്രിയുമായ ഷാഹീദ് മലിക്കാണ്. ഈ വീഡിയോയില്‍ അദ്ദേഹം മുസ്ലിം എന്‍.ജി.ഓകളെ അഭിനന്ദിക്കുന്നതായി കേള്‍ക്കാം. കുടാതെ മുസ്ലിം രാജ്യങ്ങള്‍ക്ക് ധന സഹായങ്ങള്‍ ലഭിക്കും എന്നും അദ്ദേഹം പറയുന്നു. അദ്ദേഹം പറയുന്നത് “പാര്‍ലമെന്‍റില്‍ 2005ല്‍ 4 മുസ്ലിം എം.പി. മാരുണ്ട്. 2014ല്‍ ഈ എണ്ണം കൂടി 16 ആകും അങ്ങനെ കൂടി കൂടി ഒരു ദിവസം മുഴുവന്‍ പാര്‍ലാമെന്‍റ് മുസ്ലിം ആകും.”

ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “*ബ്രിട്ടൻ അഥവാ UK യിൽ പുതുതായി ചാർജ് എടുത്ത തൊഴിൽ - സാമൂഹ്യ നീതി വകുപ് മന്ത്രി..... ബ്രിട്ടന്റെ പതനം ഇവിടെ നിന്നും തുടങ്ങുന്നു*🤷‍

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം ബ്രിട്ടനില്‍ പുതുതായി നിയമിച്ച നീതിന്യായ മന്ത്രിയാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ യുട്യൂബില്‍ അന്വേഷിച്ചു. ഈ വീഡിയോ ഗ്ലോബല്‍ പീസ്‌ യുണിറ്റ് എന്ന മുസ്ലിം സംഘടനയുടെ യുട്യൂബ് ചാനലില്‍ ഡിസംബര്‍ 23, 2008ലാണ് പ്രസിദ്ധികരിച്ചത്. ഈ വീഡിയോ 8 മിനിറ്റ് ദൈർഘ്യമുള്ളതാണ്.

അദ്ദേഹം വിദേശകാര്യ മന്ത്രിയായിരിക്കുമ്പോള്‍ മുസ്ലിം സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് ഈ വീഡിയോയില്‍ പറയുന്നു. മുസ്ലിം രാജ്യങ്ങളായ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, സുഡാന്‍ എന്നി ഇസ്ലാമിക രാജ്യങ്ങള്‍ക്ക് നിധി ലഭ്യമാക്കി നല്‍കി. വീഡിയോയില്‍ കേള്‍ക്കുന്ന വിവാദ പ്രസ്താവന അദ്ദേഹം നടത്തുന്നത് കേള്‍ക്കാം. 5:48 മുതല്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “1997 മുതലുള്ള നമ്മുടെ രാജ്യത്തെ മുസ്ലീങ്ങളുടെ നേട്ടങ്ങളിൽ ഞാൻ അഭിമാനിക്കുന്നു. 1997ല്‍ ബ്രിട്ടന് ആദ്യത്തെ മുസ്ലിം എം.പി. ലഭിച്ചു. 2001ല്‍ ഈ എണ്ണം 2 ആയി. 2005ല്‍ 4 മുസ്ലിം എം.പിമാരും. 2009-10ല്‍ ദൈവം സഹായിച്ച് 8 മുസ്ലിം എം.പിമാര്‍ ഉണ്ടാകും. അതെ പോലെ 2014ല്‍ 16 എം.പിമാര്‍ തിരഞ്ഞെടുക്കപ്പെട്ടു വരും. ഈ വേഗത്തില്‍ മുഴുവൻ പാര്‍ലമെന്‍റ് മുസ്ലിം ആകും! ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ ഞാന്‍ വ്യക്തമാകാം, ഇത് എന്‍റെ ഉദ്ദേശ്യമല്ല. പക്ഷെ നിലവില്‍ 4 എം.പി. മാര്‍ മുസ്ലിങ്ങലാണ് ഈ എണ്ണം 20 ആകണം. അടുത്ത കാലത്ത് ഇത് സംഭവിക്കുന്നത് നമ്മുക്ക് കാണാം.

അങ്ങനെ ഈ പ്രസംഗം ഇപ്പോഴത്തെതല്ല എന്ന് വ്യക്തമാകുന്നു. ഞങ്ങള്‍ ഷാഹിദ് മലിക്കിന് പെട്ടി അന്വേഷിച്ചപ്പോള്‍ അദ്ദേഹം 2005 മുതല്‍ 2010 വരെ യു.കെയിലെ ഡ്യുസ്ബറി മണ്ഡലത്തില്‍ നിന്ന് എം.പിയായിരുന്നു. ഗോര്‍ഡന്‍ ബ്രൌണിന്‍റെ ലേബര്‍ പാര്‍ട്ടി സര്‍ക്കാരില്‍ ഇദ്ദേഹം മന്ത്രിയായിരുന്നു. 2010ല്‍ നടന്ന പൊതുതിരഞ്ഞടുപ്പില്‍ ഇദ്ദേഹം പരാജയപെട്ടിരുന്നു. അദ്ദേഹം നിലവില്‍ UK പാര്‍ലമെന്‍റില്‍ എം.പിയല്ല.

വാര്‍ത്ത‍ വായിക്കാന്‍ - The Telegraph | Archived

14 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിയാണ് ഈ കൊല്ലം ലേബര്‍ പാര്‍ട്ടി യു.കെയില്‍ തിരഞ്ഞടുപ്പ് വിജയിച്ച് അധികാരത്തില്‍ എത്തിയത്. വിജയത്തിന്‍റെ നായകനായ കിയര്‍ സ്റ്റാര്‍മരാണ് നിലവില്‍ യു.കെയുടെ പ്രധാനമന്ത്രി. യു.കെയിലെ നിലവിലെ നീതിന്യായ മന്ത്രി ശബാന മഹമൂദ് എന്ന ലേബര്‍ എം.പിയാണ്.


നിഗമനം

സമൂഹ മാധ്യമങ്ങളില്‍ ബ്രിട്ടനിന്‍റെ പുതിയ നീതിന്യായ മന്ത്രിയുടെ പ്രസംഗം എന്ന തരത്തിലെ വീഡിയോ 16 കൊല്ലം പഴയതാണ്. വീഡിയോയില്‍ കാണുന്ന വ്യക്തി ബ്രിട്ടനിലെ നിലവിലെ നീതിന്യായ മന്ത്രിയല്ല. ഷാഹിദ് മലിക്ക് 2005 മുതല്‍ 2010 വരെയായിരുന്നു യു.കെ. പാര്‍ലമെന്‍റില്‍ എം.പിയായിരുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:വീഡിയോയില്‍ കാണുന്നത് UK യിൽ പുതുതായി ചാർജ് എടുത്ത തൊഴിൽ - സാമൂഹ്യ നീതി വകുപ്പ് മന്ത്രിയല്ല...

Written By: Mukundan K

Result: Misleading