FACT CHECK: ഷാര്‍ജായിലെ പഴയ വീഡിയോ ഒമാനില്‍ വന്ന വെള്ളപ്പൊക്കം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

അന്തര്‍ദ്ദേശീയ൦

ഒമാനില്‍ ഈയിടെ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വണ്ടികള്‍ ഒഴുകി പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോ ഒമാനിലെതല്ല. വീഡിയോ യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വെള്ളപ്പൊക്കത്തില്‍ കാറുകള്‍ ഒഴുകി പോകുന്നതിന്‍റെ വീഡിയോ കാണാം ഈ വീഡിയോ ഒമാനിലെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ: 

ഒമാനിൽ ഉണ്ടായ വെള്ളപൊക്കം

എന്നാല്‍ വീഡിയോ ഒമാനിലെതാണോ ഇല്ലയോ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോ In-Vid We Verify ഉപയോഗിച്ച് വിവിധ കീ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ദി ഖലീജ് ടൈംസ്‌ കഴിഞ്ഞ കൊല്ലം പ്രസിദ്ധികരിച്ച ഈ ലേഖനം ലഭിച്ചു.

വാര്‍ത്ത‍ വായിക്കാം-Khaleej Times

കഴിഞ്ഞ കൊല്ലം ഷാര്‍ജയില്‍ വന്ന വെള്ളപ്പൊക്കത്തില്‍ കാറുകള്‍ ഒഴുകി പോകുന്നതിന്‍റെ വീഡിയോയാണ് നാം പ്രസ്തുത പോസ്റ്റില്‍ കാണുന്നത്. ഈ സംഭവത്തിനെ കുറിച്ച് യു.എ.ഈയിലെ മറ്റൊരു മാധ്യമ വെബ്സൈറ്റ് നാഷണല്‍ ന്യൂസും വാര്‍ത്ത‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

വാര്‍ത്ത‍ വായിക്കാന്‍-National News

ഒമാനില്‍ വെള്ളപ്പൊക്കം വന്നു എന്ന വാര്‍ത്ത‍ സത്യമാണ്. ഷാഹീന്‍ ചുഴലിക്കാറ്റാണ് ഈ വെള്ളപ്പൊക്കത്തിന് കാരണം. ഒമാന്‍ അടക്കം ഇറാനിലും ഷാഹീന്‍ വലിയ തോതില്‍ നഷ്ടമുണ്ടാക്കി. പക്ഷെ ഈ വീഡിയോയ്ക്ക് ഒമാനില്‍ വന്ന വെള്ളപ്പൊക്കവുമായി യാതൊരു ബന്ധവുമില്ല.

വാര്‍ത്ത‍ വായിക്കാന്‍-BBC

നിഗമനം

കാറുകള്‍ വെള്ളത്തില്‍ ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ ഒമാനിലെതല്ല പകരം കഴിഞ്ഞ കൊല്ലം ഷാര്‍ജയില്‍ വന്ന വെള്ളപ്പൊക്കത്തിന്‍റെതാണ്.

Avatar

Title:ഷാര്‍ജായിലെ പഴയ വീഡിയോ ഒമാനില്‍ വന്ന വെള്ളപ്പൊക്കം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: Misleading