സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സാന്തക്ലോസിനെതിരെ പ്രതിഷേധം നടത്തുന്ന ഒരു വീഡിയോ ക്രിസ്മസ് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ സംഭവം ഇപ്പോഴത്തെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സാന്ത ക്ലോസിന്‍റെ പ്രതിമ കത്തിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇതാണ് സംഘികൾ..😡😡 സാന്താ ക്ലോസ് സങ്കികളോട് എന്ത് തെറ്റാണോ ചെയ്തത് 😱😱😡😡

ഈ വീഡിയോ നിലവില്‍ നടന്ന സംഭവത്തിന്‍റെതാണ് എന്ന് കരുതി പലരും കമന്‍റ് ചെയ്തിട്ടുണ്ട്. ഇത് പോലെ പല പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ ലഭ്യമാണ്. എന്താണ് ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന സംഭവത്തോട് ബന്ധമുള്ള കീ വേര്‍ഡുകള്‍ ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തെ കുറിച്ചുള്ള രണ്ട് കൊല്ലം പഴയ വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍ നമുക്ക് താഴെ കാണാം.

യുപിയിലെ ആഗ്രയില്‍ 25 ഡിസംബര്‍ 2021നാണ് ഈ സംഭവം നടന്നത്. “സാന്ത ക്ലോസ് ഗിഫ്റ്റ് കൊടുക്കാനല്ല, മതപരിവര്‍ത്തനം നടത്താനാണ് വരുന്നത്” എന്ന് ആരോപിച്ച് ഈ കൂട്ടര്‍ സാന്തക്ലോസിന്‍റെ പ്രതിമ കത്തിച്ചു. ഈ സംഭവത്തിന്‍റെ വാര്‍ത്ത‍ ഇന്ത്യടുഡേ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട്‌ പ്രകാരം ഈ പ്രതിഷേധം, ഹിന്ദുത്വവാദി സംഘടനകളായ രാഷ്ട്രീയ ബജ്റംഗ് ദള്‍, അന്താരാഷ്ട്ര ഹിന്ദു പരിഷദ് എന്നിവരാണ് സംഘടിപ്പിച്ചത്. ആഗ്രയിലെ സെന്‍റ്. ജോണ്‍ ജംഗ്ഷനില്‍ വെച്ചാണ് ഈ പ്രതിഷേധ പ്രകടനം ഇവര്‍ നടത്തിയത്.

വാര്‍ത്ത‍ വായിക്കാന്‍ - India Today | Archived Link

പോസ്റ്റുകളില്‍ അവകാഷിക്കുന്ന പോലെ ഈ പ്രതിഷേധകര്‍ക്ക് RSSമായി ബന്ധമില്ല. രാഷ്ട്രീയ ബജ്റംഗ് ദള്‍, അന്താരാഷ്ട്ര ഹിന്ദു പരിഷദ് (AHP) എന്നി സംഘടനകള്‍ RSSഉമായി ബന്ധപെട്ടതല്ല. 2018ല്‍ വിശ്വ ഹിന്ദു പരിഷദുമായി (VHP) വിവാദമുണ്ടായപ്പോള്‍ മുതിര്‍ന്ന VHP നേതാവ് പ്രവീണ്‍ തൊഗാഡിയ സംഘം വിട്ടു. പിന്നിട് അദ്ദേഹം AHP നിര്‍മിച്ചു. VHPയുടെ മോഡല്‍ തന്നെയാണ് AHPയും അനുസരിക്കുന്നത്. VHPയുടെ ബജ്റംഗ് ദളിന്‍റെ പോലെ AHP രാഷ്ട്രിയ ബജ്റംഗ് ദള്‍ എന്ന സംഘടന സ്ഥാപിച്ചു. ഈ സംഘടനകള്‍ സംഘപരിവാര്‍ അതായത് RSSഉം അവരോട് ബന്ധമുള്ള സംഘടനകളിലുള്ളതല്ല. ഈ കൊല്ലം അഗുസ്റ്റില്‍ രാഷ്ട്രീയ ബജ്റംഗ് ദള്‍ ആസാമില്‍ ആയുധ പരിശീലനം നടത്തി വിവാദം സൃഷ്ടിച്ചിരുന്നു.

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാറിന്‍റെ സാന്തക്ലോസിനെതിരെ പ്രതിഷേധ പ്രകടനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ രണ്ട് കൊല്ലം പഴയതാണ്. കുടാതെ ഈ പ്രകടനം നടത്തുന്നവര്‍ സംഘപരിവാറിലെ അംഗങ്ങളല്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:രാഷ്ട്രീയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ സാന്തക്ലോസിന്‍റെ പ്രതിമ കത്തിക്കുന്ന പഴയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍...

Written By: K. Mukundan

Result: Misleading