
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മുഖ്യമന്ത്രി തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ നേരിട്ട് കണ്ട് ശാസിക്കുന്നു എന്ന് മനസിലാക്കി പലരും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ പ്രശംസിക്കുന്നു.
പക്ഷെ ഈ വീഡിയോ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതിനെ ശേഷം നടന്ന സംഭവത്തിന്റെതല്ല. ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ അദ്ദേഹം 2017ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആവുന്നത്തിന് മുന്‍പേ നടന്ന ഒരു സംഭവത്തിന്റെതാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്കിയ പോസ്റ്റില്‍ യോഗി ആദിത്യനാഥ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്നതായി നമുക്ക് കാണാം. ഒരു മുന്‍ ഗ്രാം പ്രധാന് ദിനേശ് ജയസ്വാലിനെ എന്തൊകൊണ്ട് 24 മണിക്കൂറിന് മേലെ ലോക്ക് അപ്പില്‍ വെച്ചത് എന്ന് അദ്ദേഹം ചോദിക്കുന്നു. കൂടാതെ ഒരു വനിതയുടെ പരാതി എഴുതാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് അവരോട് 3000 രൂപ കൈകൂലി വാങ്ങിച്ചതിനെ കുറിച്ചും വിശദികരണം തേടുന്നതായി കാണാം. ഇതിന് ശേഷം അദ്ദേഹം “പാര്‍ട്ടി രാഷ്ട്രിയം കളിക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ പോലീസ് യുണിഫോം അഴിച്ച് വെച്ച് മൈദാനത്തില്‍ ഇറങ്ങുക ഞങ്ങള്‍ അവിടെ നിങ്ങളെ നേരിടും പക്ഷെ പോലീസ് യുണിഫോം ധരിച്ചാല്‍ അതിന്റെ മര്യാദ എപ്പോഴും പാലിക്കണം” എന്ന നിര്‍ദേശവും നല്‍കുന്നതായി കേള്‍ക്കാം.
പോസ്റ്റിന്റെ അടികുറിപ്പ് ഇപ്രകാരമാണ്: “#ഇതാണ്_യോഗി 🔥🔥
ഗുണ്ടകളുടെ ആക്രമണം നേരിട്ടവർ പരാതി നൽകിയപ്പോൾ നടപടി ഉണ്ടായില്ല പരാതിക്കാരെ 24 മണിക്കൂറിൽ കൂടുതൽ സ്റ്റേഷനിൽ പിടിച്ചു വച്ചു മറ്റൊരു സ്ത്രീയുടെ കയ്യിൽ നിന്നും പോലീസ് കാരൻ 1000 രൂപ വാങ്ങി യോഗി നേരിട്ടെത്തി പരാതിക്കാരുടെ മുന്നിൽ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി 1000 രൂപ വാങ്ങിയ പോലീസ് കാരനെതിരെ FIR ഇട്ട് അവനെ പിടിച്ചു അകത്തിടാൻ യോഗിയുടെ നിർദ്ദേശം നിങ്ങൾക്ക് പൊളിറ്റിക്സ് കളിക്കാൻ ഉള്ളതല്ല ഈ യൂണിഫോo പൊളിറ്റിക്സ് കളിക്കാൻ ആണെങ്കിൽ യുണിഫോം അഴിച്ചു. വച്ചിട്ട് മൈതാനത്തിൽ വരു യോഗി 💕
ഇത് ഗുണ്ടകളെ സംരക്ഷിക്കുന്ന ഭരണകൂടങ്ങൾ ് കണ്ടു പഠിക്കട്ടെ”
ഇതേ പോലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എങ്ങനെ പോലീസുകാരെ ശാസിക്കുന്നു എന്ന് വാദിച്ച് പല ഭാഷകളില്‍ ഇത്തരത്തില്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.


എന്നാല്‍ ഈ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ്ന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ഈ വീഡിയോ In-Vid We Verify ടൂള്‍ ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ വീഡിയോ 2017 മാര്‍ച്ച് മാസം മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് എന്ന് മനസിലായി. 25 മാര്‍ച്ച് 2017ല്‍ ഫെസ്ബൂക്കില്‍ പ്രസിദ്ധികരിച്ച ഒരു പോസ്റ്റ് നമുക്ക് താഴെ കാണാം.
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖമന്ത്രി സ്ഥാനം ഏറ്റെടുത്തത് 19 മാര്‍ച്ച് 2017ലാണ് എന്ന് നമ്മള് മനസിലാക്കണം. മുഖ്യമന്ത്രി ആവുന്നതിനെ മുമ്പേ അദ്ദേഹം ഗോരഖ്പൂര്‍ ലോക്സഭ മണ്ഡലത്തിന്റെ എം.പിയായിരുന്നു. അദ്ദേഹം എം.പി. ആയിരിക്കുമ്പോഴാണ് ഈ സംഭവം നടന്നത്. ഈ കാര്യം ബി.ജെ.പിയുടെ മുകളിലും യോഗി ആദിത്യനാഥിന്റെ മുകളിലും പുസ്തകം എഴുതിയ ശന്തനു ഗുപ്ത അദ്ദേഹത്തിന്റെ ഈ ട്വീറ്റിലൂടെ വ്യക്തമാക്കുന്നു.
When @mYogiAdityanath was an MP from GKP and UttarPradesh was in the corrupt 💰 hands of Neta Ji, Bahan @Mayawati 🐘 & Bhaya @YadavAkhilesh 🚲 – This is how Yogi stood STRONG 💪 with his people pic.twitter.com/aliQAlhqYw
— Shantanu Gupta (@shantanug_) June 27, 2021
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടി അദ്ദേഹം ഗോരഖ്പൂറിലെ ഖോരോബാര് ബ്ലോക്കില്‍ പ്രചരണം ചെയ്യാന്‍ പോയപ്പോഴാണ് ഈ സംഭവം നടന്നത്. ഗ്രാം പ്രധാന് ദിനേശ് ജായസ്വാലിനെ പോലീസ് അനധികൃതമായി 24 മണിക്കൂറിനെ മേലെ തടവില്‍ വെച്ചു, താന്‍ പോലീസിനോട് രാഷ്ട്രീയം കളിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലീസ് യുണിഫോം അഴിച്ച് വെച്ച് വരണം എന്ന് ശാസിച്ച് നിങ്ങളുടെ ഗ്രാം പ്രധാനിനെ ഇറക്കി കൊണ്ട് വന്നു എന്ന് യോഗി ആദിത്യനാഥ് ഗോരഖ്പൂറില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രസംഗിക്കുന്നത് നമുക്ക് താഴെ നല്കിയ വീഡിയോയില്‍ കാണാം.
മുകളില്‍ നല്കിയ വീഡിയോയില്‍ അദ്ദേഹം പറയുന്നു, നിങ്ങളുടെ എം.പി. എന്ന നിലയില്‍ ഞാന്‍ ചന്ദാഘട്ടില് പാലം നിര്‍മാണം തുടങ്ങി, ഗോരഖ്പൂറില്‍ AIIMS ആശുപത്രി കൊണ്ട് വന്നു. അദ്ദേഹം അന്ന് ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയെയും വിമര്‍ശിച്ച് ബി.ജെ.പിക്ക് വോട്ട് അഭ്യര്‍ഥിക്കുന്നതായി നമുക്ക് കേള്‍ക്കാം.
നിഗമനം
യോഗി ആദിത്യനാഥ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്നതിന്റെ വീഡിയോ അദ്ദേഹം മുഖ്യമന്ത്രി ആവുന്നതിന് മുന്‍പ് നടന്ന ഒരു സംഭവത്തിന്റെതാണ്. അദ്ദേഹം അന്ന് ഗോരഖ്പൂറിലെ എം.പിയായിരുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:യോഗി ആദിത്യനാഥ് പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്ന ഈ വീഡിയോ അദ്ദേഹം മുഖ്യമന്ത്രി ആവുന്നതിനും മുമ്പുള്ളതാണ്…
Fact Check By: Mukundan KResult: Misleading
