6 കൊല്ലം മുൻപ് പാരീസിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ ദുബായിൽ പാക്കിസ്ഥാൻ യുദ്ധവിമാനത്തിന് തകരാർ സംഭവിച്ചു  എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു  

Misleading അന്തര്‍ദേശിയ൦ | International

ദുബായിൽ പാകിസ്ഥാനിൻ്റെ ജെ.എഫ്-17 യുദ്ധവിമാനത്തിന് തകരാർ സംഭവിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് പാകിസ്ഥാനി യുദ്ധവിമാനത്തിനെ റൺവേയിൽ ചിലർ നീക്കുന്നത്തിൻ്റെ  കാഴ്ച കാണാം. വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: 

“ദുബായ് എയർ ഷോയിൽ പാകിസ്ഥാനിൻ്റെ JF-17 യുദ്ധവിമാനം .”  

പോസ്റ്റിൻ്റെ അടികുറിപ്പിൽ ‘പറക്കും തളിക’ എന്ന് വിളിച്ച് കളിയാക്കുന്നു. അങ്ങനെ ഈ വിമാനത്തിന് എന്തോ തകരാർ സംഭവിച്ചു എന്ന് പോസ്റ്റിൽ നിന്ന് മനസിലാകുന്നു. എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഫേസ്‌ബുക്കിൽ ഈ വീഡിയോ 26 ജൂൺ 2019ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 

പോസ്റ്റ് കാണാൻ – Facebook | Archived

ഈ പോസ്റ്റ് പ്രകാരം പാരീസ് എയർ ഷോയിൽ പാക്കിസ്ഥാനിൻ്റെ JF-17 വിമാനം തകർന്നു. യുദ്ധവിമാനത്തിനെ റൺവേയിൽ നിന്ന് പാകിസ്ഥാനി അധികാരികൾ വലിച്ച് മാറ്റി. ഇതേ വിവരണത്തോടെ 25 ജൂൺ 2019ന് ഈ വീഡിയോ യുട്യൂബിൽ പ്രസിദ്ധികരിച്ചതായും ഞങ്ങൾ കണ്ടെത്തി. 

വീഡിയോ കാണാൻ – Youtube | Archived 

പാക് യുദ്ധവിമാനത്തിന് എന്താ സംഭവിച്ചത് എന്നത്തിനെ കുറിച്ച് യാതൊരു റിപ്പോർട്ട് എവിടെയും കണ്ടെത്തിയില്ല. പാക് മീഡിയ പ്രകാരം 2019 പാരീസ് എയർ ഷോയിൽ പാക്കിസ്ഥാൻ യുദ്ധവിമാനം JF-17 ‘മികിച്ച പ്രകടനം’ കാഴ്ച വെച്ചു. പാക്കിസ്ഥാൻ യുദ്ധവിമാനത്തിന് തകരാർ വന്നത്തിനെ കുറിച്ച് വ്യക്തമായ റിപോർട്ടുകൾ ലഭിച്ചില്ല. പക്ഷെ ഈയിടെ നടന്ന ദുബായ് എയർ ഷോയുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.

നിഗമനം

ദുബായിൽ പാകിസ്ഥാനിൻ്റെ ജെ.എഫ്-17 യുദ്ധവിമാനത്തിന് തകരാർ സംഭവിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ 2019ൽ പാരീസിൽ നടന്ന സംഭവത്തിൻ്റെതാണ്. ദുബായ് എയർ ഷോയുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:6 കൊല്ലം മുൻപ് പാരീസിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ ദുബായിൽ പാക്കിസ്ഥാൻ യുദ്ധവിമാനത്തിന് തകരാർ സംഭവിച്ചു  എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു  

Fact Check By: Mukundan K  

Result: Misleading