
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം ന്യൂ യോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ അഭിസംബോധനം ചെയ്തിരുന്നു. അതേ സമയം ന്യൂയോര്‍ക്കില്‍ അദ്ദേഹത്തിനെതിരെ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ പഴയതാണ്. പ്രധാനമന്ത്രി ഈയിടെ നടത്തിയ അമേരിക്ക സന്ദര്‍ശനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കയില്‍ നടക്കുന്ന ഒരു പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“ഇന്ത്യൻ പത്രങ്ങൾ കാണാതെ പോയ മോദിയുടെ ഐക്യ രാഷ്ട്ര സഭയുടെ പുറത്തെ അവസ്ഥ സംഘികളുടെ കോണകം നക്കി മാധ്യമങ്ങൾ സാധാരണ ഇങ്ങിനെയുള്ളതൊന്നും കാണാറില്ല”
എന്നാല്‍ ഈ വീഡിയോ എവിടുത്തെതാണ് എപ്പോഴത്തെതാണ് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ സംബന്ധിച്ച് പ്രത്യേക കീ വേര്‍ഡ് ഉപയോഗിച്ച് ഫെസ്ബൂക്കില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഒക്ടോബര്‍ 2019ല്‍ ഒരു പാകിസ്ഥാനി ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു.

പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. 2019 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അന്ന് കശ്മീറിന്‍റെ പ്രശ്നത്തില്‍ ചില സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ന്യൂ യോര്‍ക്കില്‍ ഒരു പ്രതിഷേധ ജാഡ സംഘടിപ്പിച്ചിരുന്നു. വൈറല്‍ വീഡിയോ ഈ ജാഡയുടെതാകാന്‍ സാധ്യതയുണ്ട്.
Protest #Modi ’s visit to the #UnitedNations
— Coalition Against Fascism in India (@humCAFIhain) September 26, 2019
New time – Requesting folks to come early.
Friday, September 27, 2019 at 9am
Dag Hammarskjold Plaza United Nations, NYC
മുകളില്‍ നല്‍കിയ ട്വീറ്റില്‍ പ്രതിഷേധകരെ ന്യൂ യോര്‍ക്കിലെ യു.എന്‍ പ്ലാസയിലാണ് കൂടാന്‍ നിര്‍ദേശിക്കുന്നത്. വീഡിയോ ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് E 47 St എന്നൊരു ബോര്‍ഡ് കാണാം.

യു.എന്‍. പ്ലാസ ഇ 47 സ്റ്റ്രീറ്റ് നമുക്ക് താഴെ ഗൂഗിള്‍ മാപ്പില്‍ കാണാം. ഈ സ്ഥലത്താണ് സംഭവം നടന്നത്.
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കയില്‍ നടന്ന പ്രതിഷേധം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് പഴയെ വീഡിയോയാണ്. വീഡിയോ 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ ലഭ്യമാണ്. പ്രധാനമന്ത്രയുടെ സെപ്റ്റംബര്‍ 2021ല്‍ നടന്ന അമേരിക്ക സന്ദര്‍ശനവുമായി ഈ വീഡിയോയിന് യാതൊരു ബന്ധവുമില്ല.

Title:പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അമേരിക്കയില്‍ നടന്ന പ്രതിഷേധത്തിന്‍റെ പഴയ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
