
ഇന്ത്യ ഗോട്ട് ലെറ്റ്ൻ്റ പരിപാടിയെ തുടർന്നുണ്ടായ വിവാദത്തിന് ശേഷം കോൺടെൻ്റ ക്രിയേറ്റർ രൺവീർ അല്ലാഹബാദിയ കരയുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് യൂട്യൂബറും കോൺടെൻ്റ ക്രിയേറ്റർ രൺവീർ അല്ലാഹബാദിയ (Ranveer Allahbadia) കരയുന്ന വീഡിയോ കാണാം. ഈ വീഡിയോയോടൊപ്പം രൺവീർ അലഹ്ബാദിയ ഇന്ത്യ ഗോട്ട് ലേറ്റ്ൻ്റ (India’s Got Latent) എന്ന പരിപാടിയിൽ അദ്ദേഹവും ഷോവിൻ്റെ നിർമാതാവായ സമയ് റൈനയും (Samay Raina) നടത്തിയ പരാമർശങ്ങളുടെ ദൃശ്യങ്ങളും ഉണ്ട്. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഉള്ള തെമ്മാ%ടിത്തരം എല്ലാം, ടീവിയിലൂടെ വിളിച്ച് പറഞ്ഞിട്ട് കേസ് എടുത്തപ്പോൾ, കിടന്ന് മുങ്ങുന്നത് കണ്ടില്ലേ..”
എന്നാൽ ശരിക്കും രൺവീർ അല്ലാഹബാദിയ (Ranveer Allahbadia) ഇന്ത്യ ഗോട്ട് ലേറ്റ്ൻ്റ (India’s Got Latent) പരിപാടിക്ക് ശേഷമുണ്ടായ വിവാദത്തിനെ തുടർന്നാണോ കരയുന്നത്? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ രൺവീർ അല്ലാഹബാദിയ (Ranveer Allahbadia) യുടെ യുട്യൂബ് ചാനലിൽ ഏപ്രിൽ 7, 2021ന് പ്രസിദ്ധികരിച്ചതായി കണ്ടെത്തി.
കോവിഡ് കാലത് തൻ്റെ അനുഭവങ്ങൾ പങ്ക് വെക്കുന്ന ഒരു ബ്ലോഗ് വീഡിയോയാണിത്. ഈ വീഡിയോയിൽ നിന്നാണ് വൈറൽ ക്ലിപ്പ് എടുത്തിരിക്കുന്നത്. 0:35 മിനിറ്റ് മുതൽ നമുക്ക് രൺവീർ കരയുന്നത് കാണാം. രൺവീർ അല്ലാഹബാദിയ (Ranveer Allahbadia) ഈ വിവാദത്തിനെ തുടർന്ന് മാപ്പ് അപേക്ഷിച്ചു. പക്ഷെ രൺവീർ പറഞ്ഞിട്ടില്ല.തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ 4 ദിവസം മുൻപ് പ്രസിദ്ധികരിച്ച മാപ്പ് അപേക്ഷയുടെ വീഡിയോ നമുക്ക് താഴെ കാണാം.
നിഗമനം
സമൂഹ മാധ്യമങ്ങളിൽ ഇന്ത്യ ഗോട്ട് ലെറ്റ്ൻ്റ പരിപാടിയെ തുടർന്നുണ്ടായ വിവാദത്തിന് ശേഷം കോൺടെൻ്റ ക്രിയേറ്റർ രൺവീർ അല്ലാഹബാദിയ കരയുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയെ വിഡിയോയാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഇന്ത്യ ഗോട്ട് ലെറ്റ്ൻ്റ പരിപാടിയെ തുടർന്നുണ്ടായ വിവാദത്തിന് ശേഷം കോൺടെൻ്റ ക്രിയേറ്റർ രൺവീർ അല്ലാഹബാദിയ കരയുന്ന ദൃശ്യങ്ങൾ പഴയതാണ്
Written By: Mukundan KResult: False