
ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളില്‍ ഭാരത് മാതാ വേഷമണിഞ്ഞ കുട്ടിയുടെ തലയില്‍ മുസ്ലിം വേഷമണിഞ്ഞ മറ്റ് കുട്ടികള്‍ ഹിജാബ് ധരിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഏതാനും കുട്ടികള്‍ സ്റ്റേജില്‍ നാടകം അവതരിപ്പിക്കുന്നത് പോലുള്ള രംഗങ്ങളാണ് കാണുന്നത്. ഭാരതാംബയുടെ വേഷത്തിലുള്ള കുട്ടിയുടെ തലയില്‍ ഹിജാബ് അണിയിക്കുന്നു എന്നാണ് ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും സംഭവത്തിന് വര്‍ഗീയതലങ്ങള്‍ ഇല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ വീഡിയോ 2022 മുതൽ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി. ഉത്തർപ്രദേശിലെ ലക്നൗവിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരു സ്കൂളിൽ നടത്തിയ സ്കിറ്റിന്‍റെതാണ് ദൃശ്യങ്ങൾ. ഈ സൂചന ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ ലഖ്നൌ ഐഷ്ബാഗിലെ മാളവിയ നഗറിലുള്ള ശിശുഭാരതി വിദ്യാലയ എന്ന സ്കൂളിൽ നിന്നുള്ള വീഡിയോ ആണിതെന്ന് വ്യക്തമായി. ദൃശ്യങ്ങളുടെ മറ്റൊരു ആംഗിള്‍ മുഴുവന്‍ വീഡിയോ ലഭ്യമാണ്. 2022 ഓഗസ്റ്റ് 15 ലേതാണ് ദൃശ്യങ്ങള്‍. ഡെല്‍ഹിയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനകളുടെ ദൃശ്യാവിഷ്കാരമാണ് കുട്ടികള്‍ നടത്തിയത്. ലഖ്നൌ പോലീസ് കമ്മീഷണറുടെ ഔദ്യോഗിക X അക്കൌണ്ടില്‍ നിന്നും ഇതേ ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സാമുദായിക സൌഹൃദം പ്രമേയമാക്കി സ്കൂളില്‍ അവതരിപ്പിച്ച ദൃശ്യാവിഷ്കാരത്തിനെതിരെ ചില തല്‍പരകക്ഷികള്‍ ദുഷ്പ്രചരണം നടത്തിയെന്നും സാമുദായിക സ്പര്‍ധ പടര്‍ത്തുന്ന ഇത്തരം ക്രിമിനല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
കൂടാതെ കുട്ടികളെ സ്കിറ്റ് പരിശീലിപ്പിച്ച അധ്യാപികയുടെ വീഡിയോ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചു.
മുഴുവന്‍ വീഡിയോയില്‍ നിന്നും ഒരു ഭാഗം എഡിറ്റ് ചെയ്തെടുത്ത് ദുഷ്പ്രചാരണത്തിന് ഉപയോഗിക്കുകയാണ് എന്നാണ് പ്രഗതി നിഗം എന്ന അധ്യാപിക വീഡിയോയില്‍ വിശദമാക്കുന്നത്. എല്ലാ മതങ്ങളെയും ഒരുപ്പിക്കുന്നു എന്ന സന്ദേശമാണ് സ്കിറ്റിലൂടെ തുറന്നു കാട്ടിയത് എന്നും ഒരു മതത്തെയും അപമാനിക്കുന്ന യാതൊന്നും സ്കിറ്റില്‍ ഉണ്ടായിരുന്നില്ല എന്നും അധ്യാപിക വ്യക്തമാക്കുന്നു. തെറ്റായി വീഡിയോ പ്രചരിപ്പിച്ചവര്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരും സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചെയ്തതും ആയിരിക്കാമെന്നും അവര്‍ പറയുന്നു.
സ്കൂളില്‍ സദുദ്ദേശത്തോടെ അവതരിപ്പിച്ച സ്കിറ്റിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം വൈറലായതിനെ തുടര്‍ന്ന് ലഖ്നൌ വെസ്റ്റ് ഡിസിപി എസ് ചിന്നപ്പ X ഹാന്‍റിലിലൂടെ വിശദീകരണം നല്കിയിരുന്നു.
ഭാരതാംബയുടെ വേഷമണിഞ്ഞ കുട്ടിയുടെ തലയില്‍നിന്ന് കിരീടം മാറ്റുന്നതും തലയില്‍ തുണി മറച്ച് നമസ് നിര്‍വഹിക്കുന്നതുമായ ദൃശ്യങ്ങള്‍ പ്രചരിച്ചത് ശ്രദ്ധയില്‍പെട്ടപ്പോള്‍ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെടുകയും വീഡിയോയുടെ പൂര്‍ണരൂപം കണ്ട് ബോധ്യപ്പെടുകയും ചെയ്തുവെന്ന് ഡിസിപി വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ പരിശോധിച്ചപ്പോള്‍ കുട്ടികളുടെ നാടകം മതവികാരം വ്രണപ്പെടുത്തുന്നതല്ലെന്നും മറിച്ച് മതസൗഹാര്‍ദവും അഖണ്ഡതയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും ബോധ്യമായെന്ന് അദ്ദേഹം വിശദീകരിക്കുന്നു. വര്‍ഗീയത ലക്ഷ്യമിട്ട് തെറ്റായ രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ലഖ്നൌവിലെ ഒരു സ്കൂളില്‍ 2022 ഓഗസ്റ്റ് 15 ന് മതസൌഹാര്‍ദ്ദം പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ അവതരിപ്പിച്ച സ്കിറ്റില്‍ നിന്നും ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്തെടുത്ത് വര്‍ഗീയ കോണുകളോടെ പ്രചരിപ്പിക്കുകയാണ്. ഡെല്‍ഹിയുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:നാടകത്തില്‍ ‘ഭാരത് മാതാ’യെ നിര്‍ബന്ധിച്ച് ഹിജാബ് അണിഞ്ഞ് നമസിന് പ്രേരിപ്പിച്ചോ…? വ്യാജ വര്‍ഗീയ പ്രചരണത്തിന്‍റെ വസ്തുത ഇങ്ങനെ…
Fact Check By: Vasuki SResult: False
