
ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സമ്പൂര്‍ണ സൂര്യഗ്രഹണം 18 മാസത്തില്‍ ഒരിക്കലാണ് ഉണ്ടാവുക. അതേപോലെ ഒരു പ്രത്യേക സ്ഥലത്ത് 400 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുകയുള്ളൂ. 2024 ലെ ആദ്യ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായിരുന്നില്ല. വടക്കേ അമേരിക്കയിലായിരുന്നു ഇത് വ്യക്തമായി കാണാനായത്. ഇനി 2031 ല്‍ നടക്കാനിരിക്കുന്ന സൂര്യഗ്രഹണമാണ് ഇന്ത്യയില്‍ നിന്ന് വ്യക്തമായി കാണുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് 2031 മെയ് 21 ന് ആയിരിക്കും.
വടക്കേ അമേരിക്കയിലെ പല പ്രദേശങ്ങളും കഴിഞ്ഞ ദിവസം സമ്പൂർണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ചു. ഈ വിസ്മയകരമായ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ പലയിടത്തും ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. വടക്കേ അമേരിക്കയില്‍ ദൃശ്യമായ സൂര്യഗ്രഹണത്തിന്‍റെ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
നിരവധി ആളുകൾ കടല്‍ത്തീരത്ത് ഒത്തുകൂടി സൂര്യഗ്രഹണം വീക്ഷിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത് .ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് വടക്കേ അമേരിക്കയിൽ പൂർണ്ണ സൂര്യഗ്രഹണം ആളുകൾ വീക്ഷിക്കുന്ന ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “നമോ വിശ്വ കർമ്മണേ…സൂര്യഗ്രഹണം വിവിധ രാജ്യങ്ങളിൽ വടക്കേ അമേരിക്ക”
എന്നാല്‍ ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഫാക്റ്റ് ക്രെസെൻഡോ കണ്ടെത്തി. ഇത് ചിലിയിൽ നിന്നുള്ള ഒരു ഗ്രഹണത്തിന്‍റെ പഴയ വീഡിയോയാണിത്.
വസ്തുത ഇതാണ്
വീഡിയോ കീഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഈ വർഷം മാർച്ച് 29 ന് ഒരു യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത ഇതേ വീഡിയോ ലഭിച്ചു.
“സൂര്യഗ്രഹണം കാണാൻ ചിലിയിലെ ആളുകൾ ബീച്ചിൽ ഒത്തുകൂടുന്നു” എന്നാണ് അടിക്കുറിപ്പ്. ഈ വീഡിയോ മാർച്ചിൽ അപ്‌ലോഡ് ചെയ്‌തതിനാൽ, ഇത് അടുത്തിടെ നടന്ന സമ്പൂർണ സൂര്യഗ്രഹണത്തിൻ്റെ വീഡിയോ ആയിരിക്കാൻ സാധ്യതയില്ല. ഈ സൂചന ഉപയോഗിച്ച് വീണ്ടും തിരഞ്ഞപ്പോള്‍ 2022 നവംബറിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഇതേതേ വീഡിയോ ഞങ്ങൾ കണ്ടെത്തി.

തുടര്‍ന്ന് കീവേഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ 2020 ഡിസംബർ 15-ന് പനോരമ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ഫാക്റ്റ് ക്രെസന്‍ഡോയ്ക്ക് ലഭിച്ചു. റിപ്പോർട്ട്, 2020-ൽ അർജന്‍റീനയിലും ചിലിയിലും പൂർണ്ണ സൂര്യഗ്രഹണം മൂലം ആകാശം ഇരുണ്ടുമൂടിയത്തിന്‍റെ ദൃശ്യങ്ങളാണിത് എന്നു വ്യക്തമാക്കുന്നു. ഇറ്റലിയിലും ഈ പ്രതിഭാസം ദൃശ്യമായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിനും ഒന്‍പതിനും ഇടയിലുണ്ടായ സൂര്യഗ്രഹണം കൊളംബിയ, വെനസ്വേല, അയര്‍ലാന്‍ഡ്, പോര്‍ട്ടല്‍, ഐസ്‌ലാന്‍ഡ്, യുകെ എന്നിവിടങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും ഭാഗികമായി ദൃശ്യമായിരുന്നു.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഏപ്രില്‍ എട്ടിനും ഒന്‍പതിനും ഇടയില്‍ വടക്കേ അമേരിക്കയില്‍ ദൃശ്യമായ സൂര്യഗ്രഹണത്തിന്‍റെ ദൃശ്യങ്ങളല്ല ഇത്. 2020 ഡിസംബര്‍ 15 ന് ചിലിയിൽ ദൃശ്യമായ സൂര്യഗ്രഹണത്തിന്‍റെ പഴയ വീഡിയോയാണ് സമീപകാലത്ത് ഉണ്ടായ സമ്പൂർണ സൂര്യഗ്രഹണത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വടക്കേ അമേരിക്കയില്‍ ദൃശ്യമായ സമ്പൂർണ സൂര്യഗ്രഹണത്തിന്‍റെ വീഡിയോ അല്ല ഇത്, സത്യമിതാണ്…
Fact Check By: Vasuki SResult: False
