ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ സംസാരിക്കുന്ന തുളസി ഗബ്ബാര്‍ഡിന്‍റെ വീഡിയോ പഴയതാണ്

Misleading അന്തര്‍ദേശിയ൦ | International

അമേരിക്കയുടെ മുന്‍ കോണ്‍ഗ്രസ്‌വുമന്‍ തുളസി ഗബ്ബാര്‍ഡ് ബംഗ്ലാദേശില്‍ നിലവില്‍ ഹിന്ദുക്കളുടെ അവസ്ഥയെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ വീഡിയോ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോ മുന്‍ കൊല്ലം പഴയതാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് വുമന്‍ തുളസി ഗബ്ബാര്‍ഡ് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന പീഡനത്തിനെതിരെ പറയുന്നതായി കാണാം. തുളസി പറയുന്നു, “ഞാന്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കളും മറ്റു ന്യുനപക്ഷങ്ങളും ഈ ദിവസം വരെ അനുഭവിക്കുന്ന പീഡനത്തിനെതിരെ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു.” ഈ പ്രശ്നം 50 കൊല്ലം മുമ്പ് പാക്കിസ്ഥാന്‍ സൈന്യം തുടങ്ങി വെച്ചതാണ്. പാക്കിസ്ഥാന്‍ ക്രമെന്‍ ഹിന്ദുക്കളുടെ വംശഹത്യ നടത്തിയതാണെന്ന് തുളസി പറയുന്നു. ഇന്ന് ഈ പണി ബംഗ്ലാദേശിലെ ഇസ്ലാമിക മതമൌലികവാദികള്‍ തുടരുന്നുണ്ട്. ഈ പീഡനം കാരണം 1900കളില്‍ 33% ഉണ്ടായിരുന്ന ഹിന്ദുകള്‍ ഇന്ന് ബംഗ്ലാദേശിന്‍റെ ജനസംഖ്യയുടെ 8% മാത്രമാണ്. ഇന്നും ഹിന്ദുകളും മറ്റു മതന്യുനപക്ഷങ്ങളില്‍ പെട്ടവരും ഈ പീഡനം അനുഭവിക്കുന്നു എന്ന് തുളസി പറയുന്നു. അമേരിക്ക ഈ ഇസ്ലാമിക മതമൌലികവാദികളുടെ അജണ്ടയെ അപലപിച്ചില്ലെങ്കില്‍ ഈ ‘ജിഹാദി തീവ്രവാദം’ ലോകത്തില്‍ തുടര്‍ന്നു കൊണ്ടിരിക്കും എന്നും ഗബ്ബാര്‍ഡ് പറയുന്നുണ്ട്.

വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

“🌹❤️🌹ഇത് ശ്രീമതി. തുളസി ഗബ്ബാർഡ്, നിയുക്ത ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജിൻറ്സ് ഡിപ്പാർട്മെന്റ്ആയി അമേരിക്കൻ പ്രസിഡന്റ് ശ്രീ. ട്രമ്പ് നാമനിർദ്ദേശം ചെയ്ത വ്യക്തി, ബംഗ്ലാദേശിൽ ഇപ്പോൾ നടക്കുന്ന ന്യുനപക്ഷത്തിനെതീരെ നടക്കുന്ന അക്രമത്തെക്കുറിച്ച് പറയുന്നത് കേൾക്കാം 🌹❤️🌹” 

തുളസി ഗബ്ബാര്‍ഡ് ട്രമ്പ്‌ സര്‍ക്കാരില്‍ അമേരിക്കയുടെ നാഷണല്‍ ഇന്‍റെലിജനസ് ഡയറക്ടര്‍ ആകാന്‍ പോവുകയാണ്. ഈയിടെ  ബംഗ്ലദേശില്‍ ഇസ്കോണ്‍ പുജാരി ചിന്മയ് ദാസിന്‍റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ വിവാദത്തിനിടെ തുളസി ഗബ്ബാര്‍ഡ് ഇത്തരമൊരു പ്രസ്താവന നടത്തിയോ? നമുക്ക് നോക്കാം.  

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ യുടുബില്‍ വീഡിയോയുമായി ബന്ധപെട്ട കീ വേര്‍ഡുകള്‍ ഉപയോഗിച്ച് അന്വേഷിച്ചു. അന്വേഷണത്തില്‍ ഈ വീഡിയോ ഞങ്ങള്‍ക്ക് തുളസി ഗബ്ബാര്‍ഡിന്‍റെ യുട്യൂബ് ചാനലില്‍ തന്നെ കണ്ടെത്തി. ഈ വീഡിയോ ഗബ്ബാര്‍ഡ് ഈയിടെ പോസ്റ്റ്‌ ചെയ്തതല്ല. ഈ വീഡിയോ 2 ഏപ്രില്‍ 2021നാണ് തുളസി ഗബ്ബാര്‍ഡ് പോസ്റ്റ്‌ ചെയ്തത്. 

വീഡിയോയുടെ ശീര്‍ഷകമാണ് ബംഗ്ലാദേശില്‍ ഹിന്ദുകളുടെ പീഡനം. വീഡിയോയുടെ വിവരണത്തില്‍ പറയുന്നത് ഇതാണ്: “ബംഗ്ലാദേശിലെ ഹിന്ദുക്കളും മതന്യൂനപക്ഷങ്ങളും ലക്ഷ്യമിടുന്നതും പീഡിപ്പിക്കപ്പെടുന്നതും തുടരുന്നു, 1971 മുതൽ പാകിസ്ഥാൻ സൈന്യം ദശലക്ഷക്കണക്കിന് ബംഗാളി ഹിന്ദുക്കളെ അവരുടെ മതത്തിന്‍റെയും വംശത്തിന്‍റെയും പേരിൽ ആസൂത്രിതമായി കൊലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.” ഈ വീഡിയോ ഗബ്ബാര്‍ഡ് അവരുടെ X അക്കൗണ്ടിലും ഏപ്രില്‍ 2, 2021ന് പോസ്റ്റ്‌ ചെയ്തിരുന്നു.

Archived

അങ്ങനെ ബംഗ്ലാദേശില നിലവിലുള്ള സാഹചര്യങ്ങളെ കുറിച്ചല്ല  തുളസി ഗബ്ബാര്‍ഡ് പ്രസംഗിക്കുന്നത് എന്ന് വ്യക്തമാണ്. 2017ല്‍ തുളസി ഗബ്ബാര്‍ഡ് അമേരിക്കയുടെ കോണ്‍ഗ്രസില്‍ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ പ്രമേയം തുളസി 2016 ലാണ് അവതരിപ്പിച്ചത്. ഏപ്രില്‍ 2016ല്‍ ഗബ്ബാര്‍ഡ് നടത്തിയ പ്രസംഗം നിങ്ങള്‍ക്ക് താഴെ കാണാം. ഈ പ്രമേയത്തില്‍ അവര്‍ ബംഗ്ലാദേശ് സര്‍ക്കാറിനോട് രാജ്യത്തിലെ മതന്യുനപക്ഷങ്ങളെ സംരക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

ഞങ്ങള്‍ തുളസി ഗബ്ബാര്‍ഡിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചു പക്ഷെ ബംഗ്ലാദേശില്‍ നിലവില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശം ഇതുവരെ നടത്തിയതായി കണ്ടെത്തിയില്ല. ഇത്തരത്തിലൊരു വാര്‍ത്ത‍യും ഞങ്ങള്‍ എവിടെയും കണ്ടെത്തിയിട്ടില്ല.

നിഗമനം

അമേരിക്കയുടെ നിയുക്ത നാഷണല്‍ ഇന്‍റെലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് ബംഗ്ലദേശില്‍ മതന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനത്തിനെ കുറിച്ച് സംസാരിക്കുന്ന ദൃശ്യങ്ങള്‍ മുന്ന് വര്‍ഷം പഴയതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ സംസാരിക്കുന്ന തുളസി ഗബ്ബാര്‍ഡിന്‍റെ വീഡിയോ പഴയതാണ്

Written By: Mukundan K  

Result: Misleading