
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേക്ക് എത്തിയതോടെ സമുഹ മാധ്യമങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ പല ദൃശ്യങ്ങള്‍ പ്രത്യക്ഷപെടാന്‍ തുടങ്ങി. താലിബാന്‍ കാബുളില്‍ കയറുന്നതും കാബുളില്‍ നിന്ന് അഫ്ഗാന്‍ ജനത പലായനം ചെയ്യാന്‍ ശ്രമിക്കുന്നതും നാം സാമുഹ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകാം. താലിബാനോടുള്ള ഭയത്തിനെ തുടര്‍ന്ന് ജനങ്ങള്‍ പലായനം ചെയ്യുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രികളെ കുറിച്ചും പലരും ആശങ്ക പ്രകടിപ്പിച്ചു.
ഇതിനിടെയാണ് താലിബാന്‍ ഒരു അഫ്ഗാന്‍ സ്ത്രിയെ തെരുവില്‍ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് അഫ്ഗാനിസ്ഥാനും താലിബാനുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നമുക്ക് ഒരു സ്ത്രിയെ ഭീകരവാദികള്‍ തെരുവില്‍ വെടിവെച്ച് കൊല്ലുന്നതായി കാണാം. വീഡിയോയുടെ മുകളില്‍ താലിബാന്‍റെ പേരാണ് ഇട്ടിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയ്ക്ക് താലിബാനുമായി ബന്ധമുണ്ടോ ഇല്ലയോ എന്ന് നമുക്ക് അന്വേഷിക്കാം.
Also Read: RAPID FC: ഈ ചിത്രം കാബൂളിലേതല്ല, ഗ്രീസില്‍ നിന്നുള്ള പഴയ ചിത്രമാണ്…
വസ്തുത അന്വേഷണം
വീഡിയോ ഞങ്ങള്‍ In-Vid We Verify ടൂള്‍ ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ കാണുന്ന ദി മെയിലിന്‍റെ വാര്‍ത്ത ലഭിച്ചു.

ലേഖനം വായിക്കാന്‍-Daily Mail | Archived Link
വാര്‍ത്ത 2015ലാണ് പ്രസിദ്ധികരിച്ചത്. വാര്‍ത്ത പ്രകാരം സംഭവം സിറിയയിലെതാണ്. സിറിയയില്‍ അല്‍ഖോയ്ദ തിവ്രവാദികള്‍ ഒരു സ്ത്രിയെ വ്യഭിചാര കുറ്റം ആരോപിച്ച് തെരുവില്‍ വെടിവെച്ച് കൊന്നു എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
Also Read: FACT CHECK: അഫ്ഘാനിസ്ഥാന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം ഇറാഖിലേതാണ്…
ഇതിനെ സംബന്ധിച്ച് കൂടുതൽ അന്വേഷിച്ചപ്പോള്‍ ദി വൈസ് ഈ സംഭവത്തിന്‍റെ മുകളില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത കൂടി ഞങ്ങള്‍ക്ക് ലഭിച്ചു. വാർത്ത പ്രകാരം അൽ ഖോയ്ദയുമായി ബന്ധമുള്ള അല്‍-നുസറ സംഘമാണ് സിറിയയിലെ ഇദ്ലിബ് നഗരത്തില്‍ ഈ ഭീകരപ്രവര്‍ത്തി നടത്തിയത്.

ലേഖനം വായിക്കാന്‍-The Vice | Archived Link
2015ല്‍ പ്രസിദ്ധികരിച്ച ഈ രണ്ട് വാര്‍ത്തകളില്‍ നിന്ന് ഈ സംഭവത്തിന് താലിബാനുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാകുന്നു. കുടാതെ വീഡിയോയില്‍ കേള്‍ക്കുന്ന സംഭാഷണം അറബിയിലാണ്. അഫ്ഗാനിസ്ഥാനില്‍ സംസാരിക്കുന്ന പഷ്തോ, ദറി ഇവയില്‍ ഒരു ഭാഷയിലല്ല.
Read in English: FACT CHECK: Old Video From Syria Shared As Woman Shot To Death By The Taliban Recently At Afghanistan
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ താലിബാന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സിറിയയില്‍ 2015ല്‍ അല്‍-നുസറ എന്ന തീവ്രവാദി സംഘം നടത്തിയ ഭീകരപ്രവര്‍ത്തനത്തിന്‍റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സിറിയയിലെ പഴയ വീഡിയോ അഫ്ഗാനിസ്ഥാന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
