രാഹുല്‍ ഗാന്ധി മൌലാന മാരോടൊപ്പം നിന്ന് ഇന്ത്യയില്‍ മുസ്ലിം ഭരണം വരാന്‍ പ്രാര്‍ഥിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. കുടാതെ വീഡിയോയില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ മുസ്ലിം ഭരണം വരാനല്ല പ്രാര്‍ഥിക്കുന്നത്. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ കാണാം. വീഡിയോയില്‍ അദ്ദേഹം തലയില്‍ ഇസ്ലാം തൊപ്പി ധരിച്ച് പ്രാര്‍ഥിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ഹിന്ദുസ്ഥാനിൽ മുസ്‌ലിം ഭരണം വരാൻ വേണ്ടി പ്രാർത്ഥിക്കുന്നർ. …

എന്നാല്‍ ശരിക്കും ഹിന്ദുസ്ഥാനില്‍ മുസ്ലിം ഭരണം വരാനാണോ രാഹുല്‍ ഗാന്ധി പ്രാര്‍ഥിക്കുന്നത്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ സമയ്‌ എന്ന മാധ്യമ ചാനലിന്‍റെ യുട്യൂബ് ചാനലില്‍ ഈ സംഭവത്തിന്‍റെ വാര്‍ത്ത‍ ലഭിച്ചു.

2016ലെ സെപ്റ്റംബറിലാണ് ഈ വാര്‍ത്ത‍ പ്രസിദ്ധികരിച്ചിരിക്കുന്നത്. സംഭവം 7 കൊല്ലം പഴയതാണ്. വാര്‍ത്ത‍ പ്രകാരം രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അംബേദ്‌കര്‍ നഗറിലെ ഒരു ദര്‍ഗ്ഗയില്‍ പോയി സമാധാനത്തിന് വേണ്ടി പ്രാര്‍ഥിച്ചു എന്നാണ് പറയുന്നത്. ഈ സന്ദര്‍ശനത്തിന്‍റെ കുറിച്ച് ദിവസം മുമ്പ് രാഹുല്‍ ഗാന്ധി അയോധ്യയില്‍ ഹനുമാന്‍ ഗഡിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു എന്നും വാര്‍ത്ത‍യില്‍ പറയുന്നുണ്ട്. വാര്‍ത്ത‍യില്‍ എവിടെയും ഹിന്ദുസ്ഥാനില്‍ മുസ്ലിം ഭരണം വരാന്‍ അദ്ദേഹം പ്രാര്‍ഥിച്ചു എന്ന തരത്തില്‍ ഒന്നും പറയുന്നില്ല.

വീഡിയോയിലും നമുക്ക് അദ്ദേഹം ചെയ്യുന്ന പ്രാര്‍ത്ഥന കേള്‍ക്കാം. വീഡിയോയില്‍ മൌലാന പറയുന്നത് ഇങ്ങനെയാണ്: “...ഇദ്ദേഹത്തിന് പണം വേണ്ട, പകരം ഇദ്ദേഹത്തിന്‍റെ കയ്യില്‍ ശക്തി വേണം. രാത്രി ദിവസം ഒന്നാക്കി ഇദ്ദേഹം പോരാടുന്നത് വിദ്വേഷം പകര്‍പ്പിക്കുന്ന ശക്തികളോടാണ്. ഈ പോരാട്ടത്തില്‍ ഇദ്ദേഹത്തിന് ഉറങ്ങാനോ, ഉണരാണോ, നടക്കാനോ, ഒന്നിനും സമയമില്ല. ഹിന്ദുസ്ഥാനില്‍ നിന്ന് വര്‍ഗീയത അവസാനിപ്പിക്കണം എന്ന് മാത്രാമാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. നിങ്ങള്‍ ഹിന്ദുസ്ഥാനില്‍ കൊണ്ട് വന്ന സമാധാനത്തിന്‍റെ സന്ദേശം വിണ്ടും ഹിന്ദുസ്ഥാനില്‍ വരണം എന്ന് മാത്രമാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. ഇദ്ദേഹത്തിന് വര്‍ഗീയ ശക്തികളോട് പോരാടാന്‍ ധൈര്യം നല്‍കണേ, ശക്തി നല്‍കണേ...

ഈ പ്രാര്‍ത്ഥനയില്‍ എവിടെയും ഇന്ത്യയില്‍ മുസ്ലിം ഭരണം വേണം എന്ന് പറയുന്നില്ല. ഈ വീഡിയോ വെച്ച് 2018 മുതല്‍ ഈ വ്യാജ പ്രചരണം നടക്കുകെയാണ്. 2018ലും പലരും ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു.

നിഗമനം

രാഹുല്‍ ഗാന്ധി ഭാരതത്തില്‍ മുസ്ലിം ഭാരണം വരാന്‍ പ്രാര്‍ഥിക്കുന്നു എന്ന അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോ 2016ല്‍ അദ്ദേഹം ഉത്തര്‍പ്രദേശിലെ ഒരു ദര്‍ഗ്ഗയില്‍ സമാധാനത്തിന് വേണ്ടി നടത്തിയ പ്രാര്‍ത്ഥനയുടെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:രാഹുല്‍ ഗാന്ധിയുടെ പഴയ വീഡിയോ ഉപയോഗിച്ച് അദ്ദേഹം ഇന്ത്യയില്‍ ഇസ്ലാമികരാജ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്ന് വ്യാജപ്രചാരണം...

Written By: Mukundan K

Result: Misleading