ഇന്നലെ ബേത്ലഹേമിൽ പള്ളിക്കുനേരെ നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2 കൊല്ലം പഴയ ദൃശ്യങ്ങൾ  

Misleading അന്തര്‍ദേശിയ൦ | International

ഇന്നലെ ക്രിസ്മസിൻ്റെ രാത്രി പാലസ്തീനികൾ ബെത്ലഹേമിലെ ഒരു പള്ളിക്കുനേരെ നടത്തിയ ആക്രമണം എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ 2 കൊല്ലം പഴയതാണെന്ന് കണ്ടെത്തി.  എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പള്ളിക്കുനേരെ ആക്രമണം നടക്കുന്നത് ജനങ്ങൾ രക്ഷപ്പെടാൻ ഓടുന്നതായും കാണാം. ഈ സംഭവത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ക്രിസ്മസ് അല്ലേ? കുറച്ച് സമാധാനം വാരിവിതറിയേക്കാം എന്ന് കരുതി കഴിഞ്ഞ രാത്രിയിൽ ബെത്‌ലഹേമിൽ സമാധാന മതക്കാർ…⭕⭕⭕ കഴിഞ്ഞ ദിവസം രാത്രി ബെത്‌ലഹേമിലെ ഒരു പള്ളിയിൽ വെച്ച് പലസ്തീനികൾ അറബ് ക്രിസ്ത്യാനികളെ ആക്രമിച്ചു.⭕⭕⭕” 

എന്നാല്‍ എന്താണ് ഈ സംഭവത്തിൻ്റെ  സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ ഒക്ടോബ൪  31, 2022ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഈ പോസ്റ്റ് നമുക്ക് താഴെ കാണാം. 

പോസ്റ്റ് കാണാൻ – Facebook | Archived Link

ഈ പോസ്റ്റ് പ്രകാരം  സംഭവം ബേത്ലഹേമിലല്ല തൊട്ടടുത്തുള്ള ബേത്സൊഹൂർ എന്ന നഗരത്തിൽ ഒക്ടോബർ 2022ലാണ് സംഭവിച്ചത്. ഗ്രീക്ക് ഓർത്തഡോൿസ് പള്ളിയിൽ സ്കൗട്ട് റിഹേഴ്സൽ നടക്കുന്നത്തിനിടെ ചില ഒരു മുസ്ലിം യുവാവ് പ്രവേശിക്കാൻ ശ്രമിച്ചു. ഇതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന് ശേഷം അവിടെ മുസ്ലിം യുവാക്കൾ കൂടി കല്ലേറും ആക്രമണവും നടത്തി. 

ഞങ്ങൾ ഈ വിവരങ്ങൾ വെച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് മിൽഹില്ലാർഡ് എന്ന മാധ്യമ വെബ്സൈറ്റിൽ ഈ സംഭവത്തെ കുറിച്ച് ഒരു വാർത്ത ലഭിച്ചു. വാർത്ത 29 ഒക്ടോബർ 2022നാണ് പ്രസിദ്ധികരിച്ചത്. വാർത്ത പ്രകാരം ബെത്‌സോഹൂർ നഗരത്തിൽ ഓർത്തഡോൿസ് പള്ളിയിൽ ചില യുവാക്കൾ കയറാൻ ശ്രമിച്ചു ഇതിനെ തുടർന്ന് അവിടെ തർക്കമുണ്ടായി. ഈ തർക്കത്തിന് ശേഷം ഈ യുവാക്കൾ അവിടെ വലിയൊരു ജനക്കൂട്ടവുമായി വന്നു പള്ളിക്കുനേരെ ആക്രമണം നടത്തി.

വാർത്ത വായിക്കാൻ – Milhillard | Archived 

ജെറുസലേം പോസ്റ്റ് ഈ സംഭവത്തെ കുറിച്ച് പ്രസിദ്ധികരിച്ച വാർത്തയിൽ പള്ളിയുടെ നേതാക്കൾ പറയുന്നു, “ഈ വിവാദം യുവാക്കളുടെ രണ്ട് കൂട്ടർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ്.”

നിഗമനം

ബേത്ലഹേമിലെ ഒരു പള്ളിയെ പലസ്തീനി അറബ് മുസ്ലിംകൾ ക്രിസ്മസിൻ്റെ രാത്രിയിൽ ആക്രമിച്ചു എന്ന പ്രചരണം  തെറ്റാണ്. ഒക്ടോബ൪ 2022ൽ ബെത്‌സോഹൂർ എന്ന പലസ്തീൻ നഗരത്തിൽ ഒരു ഗ്രീക്ക് ഓർത്തോഡോക്സ് പള്ളിക്കുനേരെയുണ്ടായ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.    

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇന്നലെ ബേത്ലഹേമിൽ പള്ളിക്കുനേരെ നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2 കൊല്ലം പഴയ ദൃശ്യങ്ങൾ

Written By: Mukundan K  

Result: Misleading