പഴയെ വീഡിയോ ഇന്ത്യൻ സൈന്യം പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പ്രതികാരമായി ഷെല്ലിങ് ചെയ്യുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

False National

പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്ന് ഇന്ത്യൻ ആർമി പ്രതികാരത്തിൽ ഷെല്ലിങ് ചെയ്യുന്നു  എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ മലകളിൽ നിന്ന് പുക ഉയരുന്നത്തിൻ്റെ ദൃശ്യങ്ങൾ  കാണാം. വെടിവെപ്പിൻ്റെ ശബ്ദവും നമുക്ക് പാശ്ചാതലത്തിൽ കേൾക്കാം.  വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

“പാക് പന്നികളുടെ നെഞ്ചിൻ കൂട് അരിപ്പയാക്കാൻ തുടങ്ങിയിട്ടുണ്ട് ഇന്ത്യൻ ആർമി വന്ദേമാതരം 🇮🇳.”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഗൂഗിളിൽ വീഡിയോയുടെ ചില സ്ക്രീൻഷോട്ടുകൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ ഏപ്രിൽ 2ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതായി  

പോസ്റ്റ് കാണാൻ – Facebook 

പാകിസ്ഥാനി പത്രപ്രവർത്തകൻ ഹാമിദ് മീറിൻ്റെ പേരിലുള്ള ഫേസ്‌ബുക്ക് പേജാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചത്. ഈ വീഡിയോയുടെ ഉർദു അടിക്കുറിപ്പ് പ്രകാരം ഈ വീഡിയോ ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ അധീന കാശ്മീരിൽ നടത്തിയ ഷെല്ലിങ്ങിൻ്റെതാണ്. 

ഞങ്ങൾക്ക് ഈ വീഡിയോ യൂട്യൂബിലും ലഭിച്ചു. ഈ വീഡിയോയും 2 ഏപ്രിൽ 2025നാണ്  ഈ ചാനൽ പ്രസിദ്ധികരിച്ചത്. 

വീഡിയോ കാണാൻ – YouTube | Archived

22 ഏപ്രിൽ 2025നാണ് പഹൽഗാമിൽ തീവ്രവാദികൾ ആക്രമണം നടത്തി 28 പേരെ കൊന്നത്. 2 ഏപ്രിൽ മുതൽ പ്രചരിപ്പിക്കുന്ന ഈ വീഡിയോയ്ക്ക് പഹൽഗാമിലെ തീവ്രവാദ സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. ഈ വീഡിയോയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ചില പാകിസ്ഥാനി അക്കൗണ്ടുകൾ ഈ വീഡിയോ 2 ഏപ്രിൽ മുതൽ പ്രചരിപ്പിക്കുകയാണ്.  

നിഗമനം

പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്ന് ഇന്ത്യൻ ആർമി പ്രതികാരത്തിൽ ഷെല്ലിങ് ചെയ്യുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്. പഹൽഗാ൦ ഭീകരാക്രമണത്തിൻ്റെ മുൻപ് മുതൽ ഈ വീഡിയോ ഇൻറ്റർനെറ്റിൽ ലഭ്യമാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പഴയെ വീഡിയോ ഇന്ത്യൻ സൈന്യം പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പ്രതികാരമായി ഷെല്ലിങ് ചെയ്യുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Written By: Mukundan K  

Result: False

Leave a Reply

Your email address will not be published. Required fields are marked *