
G-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആതിഥേയ രാജ്യമായ ഇറ്റലി ഭാരതത്തിനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയില്‍ G-7 ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.
ഈ ഉച്ചകോടിയുടെ ഇടയില്‍ പ്രധാനമന്ത്രി മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ , ഈ ദൃശ്യങ്ങള്‍ പഴയതാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇറ്റലിയിൽ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി നടന്ന കൂടിക്കാഴ്‌ച.
ചരിത്രപരമായ കുടിക്കാഴ്ച്‌ചയിൽ അതിയായ സന്തോഷവും സംതൃപ്തിയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ആഗോള കത്തോലിക്കാ സഭാ നേതൃത്വവും തമ്മിലുള്ള ബന്ധത്തിൻ്റെ നിർണായക ചുവടുവയ്പായി കാണാം.
ചരിത്രപരമായ മാർപാപ്പ-മോദി കൂടിക്കാഴ്‌ച
സമാധാനത്തിനും ഐക്യത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള കൂടുതൽ ശ്രമങ്ങൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം”
എന്നാല്‍ ഈ ദൃശ്യങ്ങള്‍ ജീ-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടികാഴ്ച നടത്തിയതിന്‍റെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ യുട്യൂബില്‍ സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡുകള്‍ വെച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുട്യൂബ് ചാനലില്‍ ഇതേ വീഡിയോ ലഭിച്ചു.
ഈ വീഡിയോ ഒക്ടോബര്‍ 30, 2021നാണ് പ്രധാനമന്ത്രി മോദിയുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിചിരിക്കുന്നത്. അങ്ങനെ ഈ വീഡിയോയ്ക്ക് ഈയിടെ ഇറ്റലിയില്‍ നടന്ന ജീ-7 ഉച്ചകോടിയുമായി യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്.
ഈ വീഡിയോ പ്രധാനമന്ത്രി മോദി 2021 വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്തതാണ്. നമുക്ക് വീഡിയോയില്‍ വത്തിക്കാനിന്‍റെ ഗാര്‍ഡുകളെ കാണാം. ഇവരെ പോണ്ടിഫിക്കല്‍ സ്വിസ് ഗാര്‍ഡുകള്‍ എന്നാണ് പറയുന്നത്.
ജീ-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടികാഴ്ച ഇറ്റലിയിലാണ് നടന്നത്. ഈ കൂടികാഴ്ചയുടെ ദൃശ്യങ്ങള്‍ നമുക്ക് താഴെ കാണാം.
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ ജീ-7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി നടത്തിയ കൂടികാഴ്ചയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് 2021ലെ വീഡിയോയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്ന വീഡിയോ പഴയതാണ്…
Written By: Mukundan KResult: Misleading
