
കൊല്ലത്ത് ഒക്ടോബര്‍ 11ന് നടന്ന ബോട്ട് അപകടത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ പഴയതാണ്. വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോയ്ക്ക് ഈയിടെ കൊല്ലത്തില്‍ നടന്ന ബോട്ട് അപകടവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ബോട്ട് അപകടത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“11/10/2021 കൊല്ലം ബീച്ചിൽ ശക്തമായ തിരമാലയിൽ പെട്ട് ഉണ്ടായ ബോട്ട് അപകടം..”
ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

വസ്തുത അന്വേഷണം
കൊല്ലത്ത് ബോട്ട് അപകടത്തില്‍ 4 പേര് മുങ്ങി മരിച്ചിരുന്നു. ഈ സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. പക്ഷെ ഈ വീഡിയോയ്ക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല.
വീഡിയോയെ In-Vid We Verify ടൂള്‍ ഉപയോഗിച്ച് ഞങ്ങള്‍ വീഡിയോയെ വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സെപ്റ്റംബര്‍ 2015ല്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു.

ഈ വീഡിയോ ജോ ജോണ്‍സണ്‍ എന്നൊരു യുട്യൂബ് ചാനലാണ് പോസ്റ്റ് ചെയ്തത് എന്ന് വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ കേരളത്തിലെതാണ് തോന്നുന്നത് പക്ഷെ എവിടുത്തെതാണ് എപ്പോഴത്തെതാണ് എന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ കൊല്ലത്തില്‍ നടന്ന ബോട്ട് അപകടത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 6 കൊല്ലമായി ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.

Title:ബോട്ട് അപകടത്തിന്‍റെ പഴയ വീഡിയോ ഈയിടെ കൊല്ലത്ത് നടന്ന അപകടത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: Misleading
