ഗാസയില്‍ ഇസ്രയേലിന്‍റെ ആക്രമണത്തിന്‍റെ ഈ ദൃശ്യങ്ങള്‍ നിലവിലെതല്ല…

അന്തര്‍ദ്ദേശീയ൦

കഴിഞ്ഞ ശനിയാഴ്ച തീവ്രാദ സംഘടന ഹമാസ് ഇസ്രേയിലിനെതിരെ വലിയ ഭീകരാക്രമണം നടത്തി.  ഈ ഭീകരാക്രമണത്തില്‍ 400 പേര് മരിച്ചു. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 300ഓളം പേരെ കൊലപെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അറബ് രാജ്യങ്ങള്‍ ഇസ്രയേലിനോടൊപ്പം ബന്ധങ്ങള്‍ സാധാരണം ആകാനുള്ള ശ്രമങ്കളെ പ്രതിഷേധിച്ചാണ് ഈ ആക്രമണം നടത്തിയത് എന്ന് ഹമാസ് തീവ്രവാദി നേതാവ് ഇസ്മായില്‍ ഹാനിയെ അല്‍ ജസീറയോട് പറഞ്ഞു.
ഈ സംഭവത്തിന്‍റെ പല വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് നിലവില്‍ ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ചില കെട്ടിടങ്ങളെ ബോംബിട്ടു തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇസ്രായേൽ പണി തുടങ്ങി ഗാസ തീവ്രവാദ കേന്ദ്രങ്ങൾ ബോംബിട്ടു തകർത്തു

എന്നാല്‍ എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ ഈ വീഡിയോ ലഭിച്ചു. വീഡിയോ യുട്യൂബില്‍ പ്രസിദ്ധികരിച്ചത് മെയ്‌ മാസത്തിലാണ്. വീഡിയോയുടെ ശീര്‍ഷകവും വിവരണവും ഇന്തോനേഷ്യന്‍ ഭാഷയിലാണ്. ഈ വിവരണത്തിന്‍റെ പരിഭാഷണം നടത്തിയപ്പോള്‍ ഈ വീഡിയോ മേയ് മാസത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 33 പലസ്തീൻ സാധാരണ പൌരന്മാര്‍ കൊല്ലപ്പെട്ടു. 

ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഞങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ദി ഗാര്‍ഡിയന്‍ പ്രസിദ്ധികരിച്ച ഒരു വീഡിയോ ലഭിച്ചു. ദി ഗാര്‍ഡിയനും മെയ്‌ മാസത്തിലാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വീഡിയോയുടെ വിവരണ പ്രകാരം മേയ് 13ന് ഇസ്രയേല്‍ ഗാസയില്‍ 1000 മിസൈലുകള്‍ ലോഞ്ച് ചെയ്തിരുന്നു. ഈ വീഡിയോ ഇസ്രയേല്‍ നടത്തിയ ഈ മിസൈല്‍ ആക്രമണത്തിന്‍റെതാണ്.

നിഗമനം

ഇസ്രയേല്‍ നിലവില്‍ നടത്തിയ ആക്രമണത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ അഞ്ച് മാസം പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഗാസയില്‍ ഇസ്രയേലിന്‍റെ ആക്രമണത്തിന്‍റെ ഈ ദൃശ്യങ്ങള്‍ നിലവിലെതല്ല…

Written By: K. Mukundan 

Result: Misleading