
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തിന്‍റെ ചരിത്രം പഴയതാണ്. ബ്രിട്ടീഷ് ഭരിച്ചിരുന്ന കാലത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിശ്ചയിച്ച അതിര്‍ത്തിരേഖയാണ് മിക്ക്മാന്‍ ലൈന്‍ (McMahon line) എന്ന് പറയും. എന്നാല്‍ 1949ല്‍ മാവുന്‍റെ നേത്രത്വത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന ഈ അതിര്‍ത്തിയെ മാനിച്ചില്ല. ഈ അതിര്‍ത്തി തെറ്റാന്നെന്ന്‍ അവര്‍ വാദിച്ച് ആദ്യം ടിബട്ടും പിന്നിട് ഇന്ത്യയുടെ ഭാഗമായ അക്സായ് ചിനും തട്ടി എടുത്തു. കുടാതെ അരുണാചല്‍ പ്രാദേശിനെയും ചൈന തന്‍റെ ഭാഗമാന്നെന്ന്‍ അവകാശപെടുന്നു. ഈ കാരണം കൊണ്ട് 1950 മുതല്‍ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ പല തവണ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഇതില്‍ 1962ലുണ്ടായ യുദ്ധവും ഉള്‍പ്പെടും. വിണ്ടും ഈയിടെയായി ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്കില്‍ സംഘര്‍ഷമുണ്ടായി. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചു. ഇതിനെ തുടര്‍ന്ന്‍ സാമുഹ്യ മാധ്യമങ്ങളില്‍ പലോരും ചൈനക്കെതിരെ രോഷം പ്രകടിപ്പിച്ചു. അതേ സമയം സാമുഹ്യ മാധ്യമങ്ങളില്‍ ചൈനയുടെയും ഇന്ത്യയുടെയും സൈന്യങ്ങളുടെ സംഘര്‍ഷത്തിന്‍റെ പഴയതും നിലവിലെ സ്ഥിതിയുമായി യാതൊരു ബന്ധമില്ലതതുമായ വീഡിയോകല്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ രണ്ട് വീഡിയോകളുടെ യാഥാര്‍ഥ്യമാണ് നമ്മള്‍ നോക്കാന്‍ പോകുന്നത്.
വിവരണം
ഫെസ്ബോക്ക് പോസ്റ്റുകള്‍-

വീഡിയോ-
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇന്ത്യ – ചൈന അതിർത്തിയിൽ മനഃപൂർവം പ്രോകോപനം സൃഷ്ടിക്കുന്നത് ചൈനയാണെന്നുള്ളത് ഈ വീഡിയോ പറയും 😡😡”
വസ്തുത അന്വേഷണം
വീഡിയോയിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയിനെ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ച് ലഭിച്ച ചിത്രങ്ങളെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. രണ്ട് വ്യത്യസ്ഥ വീഡിയോകളെ ചേര്‍ത്തിയിട്ടാണ് ഈ വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ആദ്യത്തെ വീഡിയോയുടെ റിവേഴ്സ് ഇമേജ് അന്വേഷണ ഫലം പരിശോധിചപ്പോള്‍ ഈ വീഡിയോ ജനുവരി മാസം മുതല്‍ യുടുബില്‍ ലഭ്യമാണെന്ന് കണ്ടെത്തി. ഈ വീഡിയോ എവിടെതെതാണ്, എപ്പോഴ്തെതാണ് എന്ന് വ്യക്തമല്ല. പക്ഷെ ഈ വീഡിയോക്ക് നിലവിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി യാതൊരു ബന്ധമില്ല.

മറ്റേ വീഡിയോയുടെ റിവേഴ്സ് ഇമേജ് അന്വേഷണ ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ വീഡിയോ ജൂലൈ 2017 മുതല്‍ യുടുബില്‍ ലഭ്യമാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. ഈ വീഡിയോയും യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എപ്പോഴത്തെതാണ് എന്ന് വ്യക്തമല്ല പക്ഷെ ഈ വീഡിയോക്കും നിലവിലെ ഇന്ത്യ-ചൈന സംഘര്‍ഷവുമായി യാതൊരു ബന്ധമില്ല എന്ന് മാത്രം വ്യക്തമാണ്.

ഈ രണ്ട് വീഡിയോ കൂട്ടി ചേര്‍ത്താണ് പ്രസ്തുത പോസ്റ്റുകളില്‍ പ്രചരിപ്പിക്കുന്നത്. ഈ രണ്ട് വീഡിയോകളും പഴയതാണ് ഇവയ്ക്ക് നിലവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്കിലുണ്ടായ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
ഈ വീഡിയോ രണ്ട് വ്യത്യസ്ഥ വീഡിയോകള്‍ ചേര്‍ത്ത് നിര്‍മിച്ചതാണ്. ഈ രണ്ട് വീഡിയോകളും പഴയതാണ്. നിലവില്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല. അതിനാല്‍ ഇത്തരത്തില്‍ പോസ്റ്റുകള്‍ തെറ്റിധരിപ്പിക്കുന്നതാണ്.
Title:ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്‍റെ പഴയ വീഡിയോകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു…
Fact Check By: Mukundan KResult: False


