FACT CHECK: ഫ്രഞ്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബ ടീമില്‍ നിന്ന് രാജിവച്ചു എന്ന വാര്‍ത്ത‍ വ്യാജം; സത്യാവസ്ഥ അറിയൂ…

അന്തര്‍ദ്ദേശീയ൦

ഫ്രഞ്ച് ഫുട്ബോള്‍ താരവും വേള്‍ഡ് കപ്പ്‌ ജേതാവുമായ പോള്‍ പോഗ്ബ ഫ്രഞ്ച് പ്രസിഡന്റ്‌ മാക്രോണിന്‍റെ പ്രസ്താവനയെ തുടര്‍ന്ന്‍ ഫ്രഞ്ച് ടീമില്‍ നിന്ന് രാജിവച്ചു എന്ന വാര്‍ത്ത‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വാര്‍ത്ത‍ പൂര്‍ണമായി തെറ്റാണെന്ന്‍ പോള്‍ പോഗ്ബ തന്നെ വ്യക്തമാക്കുന്നു.

പ്രചരണം

അറേബ്യന്‍ കായിക വെബ്സൈറ്റ് ആയ 195sports.com എന്ന വെബ്സൈറ്റ് ഇന്നലെയാണ് ഈ വാര്‍ത്ത‍ പുറത്ത് വിട്ടത്. വാര്‍ത്ത‍യുടെ പ്രകാരം ഫ്രഞ്ച് പ്രസിഡന്റ്‌ എമ്മാനുവല്‍ മക്രോണ്‍ ഇസ്ലാമിനെതിരെ നടത്തിയ പരാമര്‍ശങ്ങളെ വിമര്ഷിചിട്ടാണ് പോഗ്ബ ഈ തിരുമാനം എടുത്തത് എന്നാണ്. ഫ്രഞ്ച് താരം പോള്‍ പോഗ്ബ മുസ്ലിമാണ്, തന്‍റെ മതത്തിനെ ഇങ്ങനെ അപമാനിച്ചത് തനിക്ക് ഇഷ്ടപെട്ടില്ല എന്ന് പറഞ്ഞാണ് പോഗ്ബ ഫ്രഞ്ച് ടീമില്‍ നിന്ന് രാജി വെച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്ന വാദം.

Screenshot: 195sports.com report on Paul Pogba

 ലേഖനം വായിക്കാന്‍-195sports.com | Archived Link

പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ ദി സണ്‍ ഈ റിപ്പോര്‍ട്ട്‌ പ്രകാരം പോള്‍ പോഗ്ബ ഫ്രഞ്ച് പ്രസിഡന്റിന്‍റെ ഇസ്ലാം വിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന്‍ ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്ന് രാജിവച്ചു എന്ന് വാര്‍ത്ത‍ പ്രസിദ്ധികരിച്ചു. 

ഇതിനെ തുടര്‍ന്ന്‍ ദേശിയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും ഈ വാര്‍ത്ത‍ പ്രസിദ്ധികരിച്ചു. സാമുഹ്യ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത‍ വളരെ വേഗത്തോടെ വൈറല്‍ ആയി. താഴെ നല്‍കിയ സ്ക്രീഷോട്ടില്‍ ഈ വാര്‍ത്ത‍ പ്രസിദ്ധികരിച്ച ദേശിയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങള്‍ക്കൊപ്പം സാമുഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളും കാണാം.

FacebookArchived Link

പ്രചാരണത്തിന്‍റെ വസ്തുത ഇങ്ങനെയാണ്…

തന്നെ കുറിച്ച് ദി സണ്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍ പൂര്‍ണമായി വ്യാജമാണ് എന്ന് പോള്‍ പോഗ്ബ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റാറ്റസ് ഇട്ട് അറിയിച്ചിട്ടുണ്ട്. പോഗ്ബയുടെ സ്റ്റാറ്റസിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

Screenshot: Paul PogbaInstagram Status

കുടാതെ പോഗ്ബ തന്‍റെ ഔദ്യോഗിക ഫെസ്ബൂക്ക് അക്കൗണ്ടില്‍ ഈ വ്യാജവാര്‍ത്ത‍ നിഷേധിച്ച് ഇട്ട പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

പോസ്റ്റിന്‍റെ ചുരുക്കം ഇങ്ങനെ: “ദി സണ്‍ വിണ്ടും വ്യാജ വാര്‍ത്ത‍ പ്രചരിപ്പിക്കുന്നു…ഇത് 100% കള്ളമാണ്. ഞാന്‍ ഇങ്ങനെ പറയുകയോ വിചാരിക്കുക പോലുമോ ചെയ്തിട്ടില്ല. ചില മാധ്യമങ്ങള്‍ ഉദ്വേഗകരമായ  തലകെട്ടുമായി എന്‍റെ രാജ്യത്ത് ഈയിടെ നടന്ന സംവേദാത്മക സംഭവങ്ങള്‍ക്കൊപ്പം ഫ്രഞ്ച് ദേശിയ ടീമിനെയും ബന്ധപെടുത്തി വ്യാജ വാര്‍ത്ത‍ പ്രചരിപ്പിക്കുന്നു. ഞാന്‍ എല്ലാ തരത്തിലെ അക്രമത്തിനും  തിവ്രവാദത്തിനും എതിരെയാണ്, ഇത്തരമുള്ള കിംവദന്തികള്‍ ഉത്തരവാദിത്തമില്ലാതെ മാധ്യമങ്ങള്‍ പ്രസിദ്ധികരിക്കുന്നത് ആരുടെയെങ്കിലും  ജീവന് ആപത്തുണ്ടാക്കും. ഞാന്‍ ഈ വാര്‍ത്ത‍ പ്രസിദ്ധികരിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്. ഇത് 100% വ്യാജവാര്‍ത്തയാണ്. ദി സണ്‍ നിങ്ങളെ പ്രത്യേകിച്ച് എടുത്തു പറയാന്‍ ഉദ്ദേശിക്കുന്നു, നിങ്ങളില്‍ കുറച്ചുപേര്‍  സ്കൂളില്‍ പോയിട്ടുണ്ടാകാം. നിങ്ങളെ ടീച്ചര്‍ ചിലപ്പോള്‍ എഴുതുന്നതിനു മുമ്പേ ഒരു പ്രാവശ്യം എഴുതാന്‍ പോകുന്ന കാര്യം സത്യമാണോ എന്ന് പരിശോധിക്കാന്‍ പഠിപ്പിചിട്ടുണ്ടാകും. എപ്പോഴും നിങ്ങളുടെ സ്രോതസിനെ കുറിച്ച് നന്നായി പരിശോധിക്കണം. പക്ഷെ നിങ്ങള്‍ വിണ്ടും ഈ കാര്യം ശ്രദ്ധിക്കാതെ വ്യാജവാര്‍ത്ത‍ പ്രചരിപ്പിച്ചു. നാണം തോന്നണം നിങ്ങള്‍ക്ക്!”

നിഗമനം

ഫ്രഞ്ച് രാഷ്‌ട്രപതിയുടെ ഇസ്ലാം വിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന്‍ ഫ്രഞ്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബ ദേശിയ ഫുട്ബോള്‍ ടീമില്‍ നിന്ന് രാജിവച്ചു എന്ന പ്രചരണം പൂര്‍ണമായി വ്യാജമാണെന്ന് പോള്‍ പോഗ്ബ തന്നെ വ്യക്തമാക്കിട്ടുണ്ട്.

Avatar

Title:ഫ്രഞ്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബ ടീമില്‍ നിന്ന് രാജിവച്ചു എന്ന വാര്‍ത്ത‍ വ്യാജം; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False