
archived link | malayalam.samayam.com |
വിവരണം
സമയം മലയാളം എന്ന വെബ്സൈറ്റിൽ നിന്നും പ്രചരിക്കുന്ന കൗതുകമുണർത്തുന്ന ഒരു വാർത്തയാണ് ഉത്തർപ്രദേശിലെ രാംപൂരിൽ നിന്നും വീട്ടുകാർ ഓമനയായി വളർത്തിയിരുന്ന ഒരു തത്തയെ കാണാതായി എന്നത്. രാംപൂരിലെ മുൻ രാജകുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു ഒൻപതു വയസുകാരനായ ഈ തത്തയെന്നാണ് രാജകുടുംബാംഗമായ സനം അലി ഖാൻ പറയുന്നത്. തത്തയെ കണ്ടെത്തി തിരികെ ഏല്പിക്കുന്നവർക്ക് സമ്മാനമായി 20000 രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് രാജകുടുംബം. സ്കൈപ്പ് ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ വൈദഗ്ധ്യം നേടിയ തത്തയായിരുന്നു ഇതെന്ന് വാർത്തകളിൽ പറയുന്നു. 1998 ൽ ഒരു തത്തയുടെ ജീവിതം പ്രമേയമാക്കി ഇറങ്ങിയ ‘പൌളി’ (Paulie, 1998) എന്ന സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ തത്തയ്ക്ക് ആ പേര് നൽയത്. കെയർട്ടേക്കർ ആവശ്യമായ ശ്രദ്ധ നൽകാതിരുന്നതിനാലാണ് തത്ത പറന്നു പോയതെന്ന് ഇവർ പറയുന്നു
ഇത് കുടുംബത്തിന് താങ്ങാനാവാത്ത നഷ്ടമാണെന്ന് സനയുടെ സഹോദരൻ സഹബ്സാദ് സൽമാൻ അലി ഖാൻ പറയുന്നു. 2014 ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥി കൂടിയാണ് ഇദ്ദേഹം. തത്തയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നവർക്ക് പാരിതോഷികം നൽകും. തത്തയുടെ പലവിധ പോസുകളിൽ ഉള്ള ഫോട്ടോകളും വീഡിയോകളും നഗരം മുഴുവൻ വാട്സാപ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ലൗഡ് സ്പീക്കർ ഘടിപ്പിച്ച റിക്ഷ നഗരം മുഴുവൻ സഞ്ചരിച്ച് 20000 രൂപ പാരിതോഷികം നൽകുന്ന കാര്യം ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്.
ഈ വിവരണത്തോടെയുള്ള വാർത്തയുടെ സത്യാവസ്ഥ നമുക്ക് തിരഞ്ഞു നോക്കാം.
വസ്തുതാ വിശകലനം
ടൈംസ് ഓഫ് ഇന്ത്യ അടക്കം 4 ഓൺലൈൻ വാർത്താ മാധ്യമങ്ങളിൽ വാർത്ത വന്നിട്ടുണ്ടെന്ന് ഞങ്ങളുടെ അന്വേഷണ പ്രകാരം അറിയാൻ കഴിഞ്ഞു. കൂടാതെ ഇതേപ്പറ്റി ടൈംസ് ഓഫ് ഇന്ത്യയുടെ പത്ര വാർത്തയുടെ ചിത്രവും മെമെ എന്ന വെബ്സൈറ്റിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു.


ഇവയുടെ ലിങ്കുകൾ താഴെ നൽകിയിരിക്കുന്നു.
archived link | timesofindia |
archived link | idealnews |
archived link | nyoooz.com |
archived link | me.me |
നിരവധി ട്വിറ്റർ പോസ്റ്റുകളും ഇതേപ്പറ്റി ലഭ്യമാണ്. അതിന്റെ സ്ക്രീസ് ഷോട്ടാണ് താഴെയുള്ളത് .

നിഗമനം
തത്തയെ കാണാതായ വാർത്ത സത്യമാണ്. തത്തയെ കാണാതായിരിക്കുന്ന കുടുംബത്തിന്റെ വിശദാംശങ്ങൾ വാർത്തകളിലുണ്ട്. ഒപ്പം കൊടുത്തിട്ടുള്ള വീഡിയോയിൽ അവരുടെ ദൃശ്യങ്ങളും കാണാം. വാർത്ത വിശ്വസനീയമാണ്.
