രണ്ട് സൈഡില്‍ ടാര്‍ ഇട്ടിട്ട് നടുവില്‍ ഒന്നും ഇടാതെ നിര്‍മിച്ച ഒരു റോഡിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ റോഡിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ റോഡ്‌ കേരളത്തിലെതല്ല എന്ന് കണ്ടെത്തി. എവിടെയാണ് ഈ റോഡ്‌ സ്ഥിതി ചെയ്യുന്നത് നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വിചിത്രമായ റോഡിന്‍റെ ചിത്രം കാണാം. ഈ റോഡിന്‍റെ പ്രത്യേകത പറഞ്ഞാല്‍ നടക്കില്‍ ടാര്‍ ഇടാതെ രണ്ട് സൈഡുകല്‍ മാത്രമേ ടാറിംഗ് നടത്തിയിട്ടുള്ളൂ. ഈ റോഡ്‌ കേരളത്തിലെ റോഡാണ് എന്നവകാശപ്പെട്ട് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പരിഹാസ്യപൂ൪ണമായി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

“'Room for River' നു ശേഷം ഞങ്ങളവതരിപ്പിക്കുന്നൂ...#TarForTyre

#KRail നടപ്പിലാക്കിയില്ലെങ്കിലെന്താ #kroad നടപ്പിലാക്കിയില്ലേ...❤

പിണുങ്ങാണ്ടി ക്യൂബയിൽ നിന്ന് ഇറക്കിയ സാങ്കേതിക വിദ്യയാണ്

'ടാർ ഫോർ ടയർ technology.'.

കൃത്യം രണ്ട് ടയറുകൾക്ക് മാത്രമേ ടാറിന്റെ ആവശ്യമുള്ളൂ, മറ്റുഭാഗത്തെ ടാറിംഗ് അനാവശ്യ ചിലവാണെന്ന ക്യൂബൻ ചിന്തയിൽ നിന്ന് സാക്ഷാത്കരിക്കപ്പെട്ട K റോഡ് 💪”

എന്നാല്‍ ഈ റോഡിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ബള്‍ഗേറിയയിലെ ഒരു വെബ്സൈറ്റില്‍ ഈ റോഡിനെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ലഭിച്ചു. ഈ റോഡ്‌ ബള്‍ഗേറിയയിലെ ദ്രാഗാലെവ്റ്റ്സി (Dragalevtsi) എന്ന നഗരത്തിലെതാണ് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്താക്കുന്നു.

വാര്‍ത്ത‍ വായിക്കാന്‍ - BTV | Archived Link

വാര്‍ത്ത‍ പ്രകാരം ഈ റോഡില്‍ റെയില്‍വേ ട്രാക്കിനെ പോലെയാണ് റോഡ്‌ ഉണ്ടാക്കുന്ന പണിക്കാര്‍ ടാര്‍ ഇട്ടത്. കുടാതെ കൈയോടെ കുത്തിയാല്‍ റോഡിന്‍റെ മേലെ ഇട്ട ടാര്‍ പൊളിയുന്നു എന്നും സ്ഥാനികര്‍ അറിയിക്കുന്നു. എന്തിനാണ് ഈ റോഡ്‌ ഇങ്ങനെ ഉണ്ടാക്കിയത് എന്ന് ആര്‍ക്കും അറിയില്ല. ഇതേ വിവരം മറ്റേ ബള്‍ഗേറിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

വാര്‍ത്ത‍ വായിക്കാന്‍ - iNews | Archived Link

ഈ ഫാക്റ്റ് ചെക്ക്‌ തമിഴില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:

Read in Tamil | குஜராத் சாலை என்று பரவும் பல்கேரியா புகைப்படத்தால் சர்ச்சை!

നിഗമനം

കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന റോഡിന്‍റെ ഫോട്ടോ യഥാര്‍ത്ഥത്തില്‍ ബള്‍ഗേറിയയിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കേരളത്തിലെ റോഡിന്‍റെ ദുരവസ്ഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം കേരളത്തിലെതല്ല; സത്യാവസ്ഥ അറിയൂ...

Written By: K. Mukundan

Result: False