ഈ ചിത്രം ഗാസയിൽ ഇസ്രായേൽ സൈന്യം  കൈകൾ വെട്ടിമാറ്റിയ ഹമാസ് പോരാളി മുഹമ്മദ് മഹ്‌റൂഫിന്‍റെതല്ല…   

False അന്തര്‍ദേശിയ൦ | International

ഗാസയിൽ ചെറിയ കുട്ടികളെ കഷണങ്ങളാക്കി അവരുടെ മാംസം ചൂളയിൽ പാകം ചെയ്ത് ഭക്ഷിച്ച ഹമാസിന്‍റെ തുർക്കി ഭീകരൻ  മുഹമ്മദ് മഹ്‌റൂഫിന്‍റെ ചിത്രം എന്ന തരത്തിൽ ഒരു പയ്യന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇസ്രായേൽ മഹ്‌റൂഫിന്‍റെ കൈകൾ വെട്ടിമാറ്റി എന്നാണു പ്രചരണം. 

പക്ഷെ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ ചിത്രത്തിൽ കാണുന്നത് ഹമാസിന്‍റെ ഭീകരനൊന്നുമല്ല എന്ന്   കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം  കാണാം. ഈ ചിത്രത്തിൽ രണ്ടും കൈകളും നഷ്ടപെട്ട ഒരു പയ്യനെ നമുക്ക് കാണാം. ഈ പയ്യനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “പലസ്തീനിലെ ഗാസയിലെ ഹമാസിൻ്റെ താഴെ കാണുന്ന തുർക്കി ഭീകരൻ്റെ പേര് മുഹമ്മദ് മഹ്റൂഫ് എന്നാണ്! 2024 ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ഭീകരാക്രമണത്തിൽ, അവൻ ചെറിയ കുട്ടികളെ കഷണങ്ങളാക്കി അവരുടെ മാംസം ചൂളയിൽ പാകം ചെയ്ത് ഭക്ഷിച്ചു!

ഇസ്രായേൽ അവനെ കൊന്നില്ല, മറിച്ച് അവൻ്റെ രണ്ട് കൈകളും വെട്ടിമാറ്റി, ഒരു വൃക്ക പുറത്തെടുത്തു, അവൻ്റെ എല്ലാ കുട്ടികളെ പ്രസവിക്കുന്ന ഉപകരണങ്ങളും മുറിച്ചുമാറ്റി, അവനെ ജീവനോടെ ഉപേക്ഷിച്ചു, അങ്ങനെ മറ്റ് തീവ്രവാദികൾക്കും ഗാസയിലെ എല്ലാ തുർക്കി ജനതയ്ക്കും അവനിൽ നിന്ന് പാഠം പഠിക്കാം!

ഇനി ജീവിച്ചിരിക്കുന്ന ഈ ജിന്നിന് ജീവിതകാലം മുഴുവൻ അള്ളാഹു അക്ബർ എന്ന് പറഞ്ഞ് ഒരു മനുഷ്യൻ്റെയും കഴുത്ത് മുറിക്കാൻ കഴിയില്ല!

നീതി എന്ന വാക്ക് സംരക്ഷിച്ചുകൊണ്ട് നീതി നടപ്പാക്കാനുള്ള ഏക മാർഗം ഇതാണ്.

എന്നാൽ ചിത്രത്തിൽ കാണുന്നത് യഥാർത്ഥത്തിൽ ആരാണെന്ന്  നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് സ്റ്റോക്ക് വെബ്സൈറ്റ് അലാമി (Alamy)യിൽ ഈ ചിത്രം കണ്ടെത്തി. 

ചിത്രം കാണാൻ – Alamy | Archived

അലാമിയിൽ നൽകിയ വിവരണം പ്രകാരം ചിത്രത്തിൽ കാണുന്നത് ഹമാസിന്‍റെ ഭീകരനൊന്നുമല്ല പകരം സെപ്റ്റംബർ 2,2024ന് ഗാസയിലെ ഡെയർ അൽ ബാലാഹ് എന്ന സ്ഥലത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ ഒരു പയ്യനാണ്. ഈ പയ്യന്‍റെ പേര് ദിയ അൽഅതിനി എന്നാണ്. ദി റോയിറ്റെഴ്സും ഈ പയ്യനെ കുറിച്ച് വാർത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വാർത്ത പ്രകാരം സെപ്റ്റംബർ 2 അല്ല പകരം ഓഗസ്റ്റ് 13നാണ് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഈ പയ്യന്  തൻ്റെ രണ്ടും കൈകളും നഷ്ടപെട്ടത്.

വാർത്ത വായിക്കാൻ – Reuters  | Archived

അറബ് ന്യൂസ് എന്ന മാധ്യമ വെബ്സൈറ്റും ഈ സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രകാരം 15 വയസായഅതിനി  ഓഗസ്റ്റ് 13ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.അതിനിയുടെ ജീവൻ രക്ഷപെടുത്താൻ ഡോക്ടർമാർക്ക് അതിനിയുടെ രണ്ടും കൈകളും മുറിക്കേണ്ടി വന്നു. 

വാർത്ത വായിക്കാൻ – Arab News | Archived

നിഗമനം

സമൂഹ മാധ്യമങ്ങളിൽ ഒക്ടോബർ 7, 2023ന് ഇസ്രായേലിൽ ആക്രമണം നടത്തി ചെറിയ കുട്ടികളെ ക്രൂരമായി കൊന്ന ഹമാസ് ഭീകരൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഇസ്രായേലിൻ്റെ ആക്രമണത്തിൽ രണ്ടും കൈകൾ നഷ്ടപെട്ട ഒരു പലസ്തീനി 15കാരനാണ്. ഈ ബാലൻ്റെ പേര് മുഹമ്മദ് മഹ്‌റൂഫ് അല്ല ദിയ അൽ അതിനി എന്നാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഈ ചിത്രം ഗാസയിൽ ഇസ്രായേൽ സൈന്യം കൈകൾ വെട്ടിമാറ്റിയ ഹമാസ് പോരാളി മുഹമ്മദ് മഹ്‌റൂഫിന്‍റെതല്ല…

Written By: Mukundan K  

Result: False