വിവരണം

ആയോദ്ധ്യ രാമ പ്രതിഷ്ഠയ്ക്ക് ശേഷം ഇപ്പോള്‍ യുപിയില്‍ യോഗി സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും ഉയരും കൂടിയ ശ്രീരാമ പ്രതിമ നിര്‍മ്മിക്കുന്നു എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുതിയ രാമ പ്രതിമയുടെ ചിത്ര സഹിതമാണ് പ്രചരണം. പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്-

13,000 ടൺ ഭാരമുള്ളതാകും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പ്രതിമ . ഗുജറാത്തിലെ കെവാഡിയയിലുള്ള സർദാർ പട്ടേലിന്റെ 790 അടി പ്രതിമയുടെ നിലവിലെ റെക്കോർഡ് മറികടന്ന് ലോക റെക്കോർഡിൽ ഈ പ്രതിമ ഇടം നേടുമെന്നാണ് സൂചനകൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ സരയൂ നദീ തീരത്ത് സ്ഥാപിക്കാൻ ഒരുങ്ങി യോഗി സർക്കാർ . 823 അടി ഉയരമുള്ള ശ്രീരാമ പ്രതിമ, ഹരിയാനയിലെ മനേസറിലെ ഒരു ഫാക്ടറിയിലാണ് രൂപപ്പെടുന്നത് 13,000 ടൺ ഭാരം , 823 അടി ഉയരം : 3,000 കോടി രൂപ ചെലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ സരയൂ നദീ തീരത്ത്.. നഥാന്‍സ് ചേപ്ര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ യുപിയില്‍ സരയു നദീതീരത്ത് നിര്‍മ്മിക്കുന്ന രാമ പ്രതിമയുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വസ്‌തുത ഇതാണ്

ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ചിത്രത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് 2023 ജൂലൈ 23ന് എക്‌സില്‍ പങ്കുവെച്ച ട്വീറ്റ് കണ്ടെത്താന്‍ കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ നിര്‍മ്മിക്കുന്ന ശ്രീരാമന്‍റെ 108 അടി ഉയരമുള്ള പ്രതിമ നിര്‍മ്മാണത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചു എന്നയാരുന്നു അമിത് ഷായുടെ ട്വീറ്റ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രാമ പ്രതിമയാകും ഇതെന്നും അമിത്ഷാ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുര്‍ണൂലില്‍ നിര്‍മ്മാണം നടക്കുന്ന പ്രതിമയുടെ ഗ്രാഫിക്‌സ് ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇതെ ചിത്രമാണ് യോഗി സര്‍ക്കാര്‍ യുപിയില്‍ സരയു നദീതീരത്ത് 823 അടി ഉയരത്തില്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു.

അമിത്ഷാ പങ്കുവെച്ച ട്വീറ്റ്-

Tweet

നിഗമനം

ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ എന്ന സ്ഥലത്ത് 108 അടി ഉയരത്തില്‍ നിര്‍മ്മിക്കുന്ന പ്രതിമയുടെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ചിത്രമാണ് യുപി സര്‍ക്കാര്‍ സരയു നദീതീരത്ത് നിര്‍മ്മിക്കുന്ന 823 അടി പൊക്കമുള്ള പ്രതിമ എന്ന തരത്തില്‍ പ്രചരപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഇത് ലോകത്തിലെ ഏറ്റവും വലിയ രാമ പ്രതിമയുടെ ചിത്രമല്ലാ.. വസ്‌തുത ഇതാണ്..

Written By: Dewin Carlos

Result: False