
‘ഇന്നത്തെ കശ്മീര്‍’ അതായത് ആര്‍ട്ടിക്കിള്‍ 370, 35A റദ്ദാക്കിയതിനെ ശേഷമുള്ള കാശ്മീറിലെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഈ ചിത്രം കശ്മീറിലേതാണ് എന്ന് തെളിഞ്ഞു പക്ഷെ ഈ ചിത്രം പഴയതാണ് എന്നും വ്യക്തമായി. എന്താണ് സാമുഹ മാധ്യമങ്ങളില്‍ ഈ ചിത്രം വെച്ച് നടത്തുന്ന പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള താരതമ്യമാണ് കാണുന്നത്. ഈ ചിത്രങ്ങള്‍ കശ്മീറിലെ അന്നത്തെ അവസ്ഥയും ഇന്നത്തെ അവസ്ഥയും കാണിക്കുന്നതാണ് എന്ന് താരതമ്യത്തില്‍ നിന്ന് മനസിലാവുന്നു. അടികുറിപ്പില്‍ നല്‍കിയ വിവരവും കൂട്ടി ചേര്‍ത്താല്‍ ഈ താരതമ്യത്തില്‍ കാണിക്കുന്നത് ആര്‍ട്ടിക്കിള്‍ 370, 35A ഓഗസ്റ്റ് 2019ല്‍ റദ്ദാക്കിയതിന്‍റെ മുമ്പുള്ള അവസ്ഥയും ഇന്നത്തെ അവസ്ഥയുമാണ് കാണിക്കുന്നത് എന്നും മനസിലാവുന്നു. കുടാതെ ഇതേ പോലെ ലക്ഷദ്വീപിലും സംഭവിക്കും എന്നും വാദിച്ച് അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“മക്കളേ… കാശ്മീർ വെടിപ്പാക്കിയിട്ടുണ്ട്…പിന്നാണ് പായസ ചെമ്പിലെ ഉണക്ക മുന്തിരിയുടെ അത്രേം പോന്ന ലക്ഷദ്വീപ്. കേന്ദ്രത്തിൽ മോദി സർക്കാരാണ്. മറക്കേണ്ട..!!”
ഇതേ അടികുറിപ്പോടെ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റ് മാത്രമല്ല. ഇതേ പോലെയുള്ള പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്നാല്‍ ഈ ചിത്രങ്ങള്‍ ഇപ്പോഴത്തെതാണ് കുടാതെ ഈ ചിത്രങ്ങള്‍ 2019ന് മുമ്പും ശേഷവും എടുത്തതാണോ എന്നും നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ചിത്രങ്ങളെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് വിധേയമാക്കി. ആദ്യത്തെ ചിത്രത്തിന് ലഭിച്ച പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രം 2010ല്‍ കാശ്മീറില്‍ നടന്ന കലാപത്തിനിടെ എടുത്തതാണ് എന്ന് കണ്ടെത്തി.

ചിത്രം കാണാന്‍- Flickr | Archived Link
പക്ഷെ രണ്ടാമത്തെ ചിത്രം 2019ന്‍റെ ശേഷം എടുത്തതല്ല. ഈ ചിത്രം എടുത്തത് 2018ലാണ്. അതായത് ആര്‍ട്ടിക്കിള്‍ 370, 35എ റദ്ദാക്കിയതിന് മുമ്പുള്ളതാണ് ഈ ചിത്രം.

ചിത്രം കാണാന്‍- Getty Images
2018ല്‍ കാശ്മീറില്‍ അപ്പിളിന്‍റെ സീസണില്‍ അപ്പിള്‍ പാക്ക് ചെയ്യുന്ന തൊഴിലാളികളുടെ ചിത്രമാണിത് എന്ന് വിവരണത്തില്‍ നിന്ന് മനസിലാവുന്നു. ഈ ചിത്രം പകര്‍ത്തിയത് ഇദ്രീസ് അബ്ബാസ് എന്ന ഫോട്ടോഗ്രാഫറാണ്.
നിഗമനം
പോസ്റ്റില്‍ ചിത്രം പ്രചരിപ്പിക്കുന്നത് തെറ്റിധരിപ്പിക്കുന്ന രീതിയിലാണ്. ഈ ചിത്രം 2018ലേതാണ്, 2019ല്‍ ആര്‍ട്ടിക്കിള്‍ 370, 35എ റദ്ദാക്കിയതിന് ശേഷം എടുത്തതല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഇന്നത്തെ കശ്മീരിലെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വൈറല്‍ ചിത്രം പഴയതാണ്…
Fact Check By: Mukundan KResult: Misleading
