
വിവരണം
കല്ലട ബസില്‍ യുവാക്കളെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നു ദീര്‍ഘദൂര സ്വകാര്യ ബസുകളില്‍ സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം കര്‍ശന പരിശോധനകള്‍ നടന്നു വരുകയാണ്. ഇതിനിടയിലാണ് കല്ലടയുമായി വിഷയവുമായി മറ്റൊരു ചര്‍ച്ചയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കല്ലട ബസിനെതിരെ നടപടി എടുത്ത പോലീസ് ഉദ്യോഗസ്ഥരെ പിണറായി വിജയന്‍ ഇടപെട്ട് സ്ഥലം മാറ്റിയെന്നാണ് പ്രചരിക്കുന്ന ആരോപണം. കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന ഫെയ്‌സ്ബുക്ക് പേജ് ആണ് ഇത്തരമൊരു പ്രചരണം നടത്തുന്നത്. മെയ് 2ന് (2019) അവര്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ച ഈ പോസ്റ്റിന് ഇതുവരെ 3,000ല്‍ അധികം ഷെയറുകളും 1,200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. പോസറ്റിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രകാരമാണ്-
“കല്ലടയ്ക്ക് മുന്നില്‍ നട്ടെല്ല് വളഞ്ഞ പിണറായി ഡാ..”
എന്നാല്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയ ബസ് ജീവനക്കാര്‍ക്ക് എതിരെ അന്വേഷണം നടത്തിയതിനാണ് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.. പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
കല്ലട ബസില്‍ യുവാക്കള്‍ക്ക് നേരെ നടുറോഡില്‍ അക്രമണം നടന്ന എറണാകുളം മരട് എന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പടെ നാലു പേര്‍ക്ക് ഇടുക്കിയിലേക്ക് സ്ഥലം മാറ്റം നല്‍കിയെന്നത് വാസ്തവം തന്നെയാണ്. പക്ഷെ അക്രമിക്കപ്പെട്ട യുവാവിന്‍റെ പരാതിയില്‍ അന്വേഷണം നടത്താന്‍ മനപ്പൂര്‍വ്വം വൈകിച്ചതിനും പ്രതികളെ പിടികൂടാന്‍ വൈകിയതിനും അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നാല് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച് മുഖ്യധാര മാധ്യമങ്ങള്‍ എല്ലാം തന്നെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരട് എസ്ഐ ബൈജു പി.ബാബു, സിപിഒമാരായ എം.എസ്. സുനിൽകുമാർ, എ.ഡി.സുനിൽ കുമാർ, ഡ്രൈവർ ബിനേഷ് എന്നിവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ കേസ് രജിസ്ടര്‍ ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല ചൂണ്ടിക്കാണിച്ച് മര്‍ദ്ദനമേറ്റ അജയഘോഷ് എന്ന യുവാവ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ച്. നേരെ മറിച്ച് ബസ് ഉടമയെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള നടപടിയല്ലെന്നതാണ് വാസ്തവം. വാര്‍ത്ത ലിങ്കുകളും സ്ക്രീന്‍ഷോട്ടുകളും ചുവടെ-

| Manorama Online | Archived Link |

| Kerala Kaumudi Online | Archived Link |
നിഗമനം
കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരായ യുവാക്കളെ മര്‍ദ്ദിച്ചതില്‍ നടപടികള്‍ സ്വീകരിക്കാത്തതിന്‍റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിന്‍റെ ഭാഗമാണ് പോലീസുകാരുടെ ഇടുക്കിയിലേക്കുള്ള സ്ഥലം മാറ്റമെന്നത് വ്യക്തം. കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിയെ തെറ്റായി വ്യാഖ്യാനിച്ച് ബസ് ഉടമയെ അനുകൂലിക്കുന്ന ആഭ്യന്തര വകുപ്പിന്‍റെയും പിണറായി വിജയിന്‍റെയും വ്യക്തി താല്‍പര്യങ്ങളുടെ ഫലമാണ് സ്ഥലം മാറ്റമെന്ന പ്രചരണം തീര്‍ത്തും വസ്തുത വിരുദ്ധമാണ്. യഥാര്‍ത്ഥ വസ്തുതകള്‍ സംബന്ധിച്ച് മുഖ്യാധാര മാധ്യമങ്ങളും ആഭ്യന്തര വകുപ്പും വിശദീകരണം നല്‍കുമ്പോള്‍ തന്നെ ഫെയ്‌സ്ബുക്ക് പ്രചരണങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.
Title:കല്ലട ബസിനെതിരെ നടപടി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥരെ പിണറായി വിജയന്‍ സ്ഥലം മാറ്റിയോ?
Fact Check By: Harishankar PrasadResult: False


