അനവറിന് പിന്നില്‍ ജിഹാദികളെന്ന് എം.വി.ജയരാജന്‍ പറഞ്ഞോ? വസ്‌തുത അറിയാം..
വിവരണം
അന്‍വര്‍ ലക്ഷ്യം വയ്ക്കുന്നത് പിണറായിയെ, പിന്നില്‍ കേരളത്തിലെ ഒരു കൂട്ടം ജിഹാദികള്‍ എന്ന് എം.വി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 24 ന്യൂസ് നല്‍കിയ വാര്‍ത്തയാണെന്ന പേരിലാണ് പ്രചരണം. പിസി പുലാമന്തോള്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 52ല്‍ അധികം റിയാക്ഷനുകളും 17ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട് -
Facebook Post | Archived Screenshot |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിപിഎം നേതാവ് എം.വി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ 24 ന്യൂസിന്‍റെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്നും 24 ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും അവര്‍ ഒരു പ്രതികരണ പോസ്റ്റ് പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു.
24 പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം -
Archived Screenshot |
പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം സിപിഎം നേതാവ് എം.വി.ജയരാജനുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇപ്രകാരമാണ് -
അന്‍വറിനെ രാഷ്ട്രീയമായി ആശയപരമായി നേരിടുകയെന്നതാണ് സിപിഎം നിലപാട്. അതിന് ഇത്തരം പ്രയോഗങ്ങള്‍ ഉപയോഗിച്ച് ഒരു മതവിഭാഗത്തെ മോശമാക്കി ചിത്രീകരിക്കേണ്ട കാര്യമില്ലാ. ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലായെന്നും ഇത് തികച്ചും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
നിഗമനം
24 ന്യൂസ് തന്നെ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്സാ എം.വി.ജയരാജനും താന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് പ്രതികരിച്ചു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
Sources
Malayalam
https://malayalam.factcrescendo.com/